Trending Now

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും(14, 15) രാത്രി യാത്ര നിരോധിച്ചു

Spread the love

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും(14, 15)
രാത്രി യാത്ര നിരോധിച്ചു
കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനം

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍നിര്‍ത്തി ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7 മുതല്‍ രാവിലെ 6 വരെ വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്നും നാളെയും(നവംബര്‍ 14, 15 ഞായര്‍, തിങ്കള്‍) നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കോവിഡ് 19, ദുരന്ത നിവാരണം, ശബരിമല തീര്‍ത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. എന്നാല്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പരമാവധി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകള്‍ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!