
അതീവ ജാഗ്രത നിർദ്ദേശം
തെക്ക്-കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാട്ടിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താൽ പത്തനംതിട്ട ജില്ലയിൽ മഴ തുടരും. വളരെ കനത്ത, തീവ്ര മഴയ്ക്കും സാധ്യത. നദീ തീരങ്ങളിൽ അതീവ ജാഗ്രത പാലിക്കുക. നദി തീരങ്ങളിൽ ഇറങ്ങരുത്. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ നിന്ന് എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കുക. വെള്ളപ്പൊക്ക മേഖലകളിൽ ജനങ്ങൾ ആവശ്യം വന്നാൽ മാറി താമസിക്കാൻ സജ്ജരാകണം. മലയോര മേഖലയിലെ യാത്ര ഒഴിവാക്കുക.