
അച്ചന്‍കോവില്‍ കോവില്‍ നദി കരകവിഞ്ഞു : കല്ലേലി ചെളിക്കുഴിയില്‍ മല ഇടിഞ്ഞു
കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദി കരകവിഞ്ഞു ഒഴുകിയതിനെ തുടര്‍ന്നു കോന്നിയുടെ പല മേഖലയിലും വെള്ളം കയറി . പല വീടുകളും വെള്ളത്തിന് അടിയിലായി . കല്ലേലി ചെളിക്കുഴിയില്‍ മലയില്‍ നിന്നും ഉരുള്‍ പൊട്ടി. കല്ലും മണ്ണും മറ്റും ഒഴുകി എത്തി .ഇവിടെ ജന വാസ മേഖല അല്ലാത്തതിനാല്‍ ആളപായം ഉണ്ടായിട്ടില്ല . കോന്നി അച്ചന്‍ കോവില്‍ റോഡില്‍ പല ഭാഗത്തും വെള്ളം കയറി . കല്ലേലി മേഖലയില്‍ രണ്ടാള്‍ പൊക്കത്തില്‍ വെള്ളം നിറഞ്ഞു . അതിരുങ്കല്‍ കൊല്ലന്‍പടി റോഡില്‍ വവെള്ളം നിറഞ്ഞു . കോന്നി പത്തനാപുരം റോഡില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി . പല ഭാഗത്തും മണ്ണിടിച്ചില്‍ ഉണ്ടായി .
കോന്നി മേഖലയില്‍ വ്യാപകമായി മഴക്കെടുതി ഉണ്ടായി . കൊക്കാത്തോട് ഗ്രാമം പൂര്‍ണ്ണമായും ഒറ്റപ്പെട്ടു . കല്ലേലി ചെക്ക് പോസ്റ്റിന് റോഡില്‍ വെള്ളം കയറി . നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറിയതോടെ വീട്ടുകാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട് . കോന്നി അട്ടച്ചാക്കല്‍ റോഡില്‍ വെള്ളം കയറി .കലഞ്ഞൂരിലേ എല്ലാ തോടും നിറഞ്ഞു കവിഞ്ഞു .കല്‍ഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് , കൃഷി ഓഫീസ് , എന്നിവ മുങ്ങി .
പല വീടുകളും അപകട സ്ഥിതിയില്‍ ആണ് .
മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡില്‍ മലയിടിഞ്ഞു വീണു .പത്തനാപുരം കല്ലും കടവില്‍ വെള്ളം നിറഞ്ഞു . കോന്നിയില്‍ 8 മണിക്കൂര്‍ നേരം നിര്‍ത്താതെ മഴ പെയ്തു . അച്ചന്‍ കോവില്‍ നദി കടന്നു പോകുന്ന സ്ഥലങ്ങളില്‍ വലിയ വെള്ളപ്പൊക്ക ഭീക്ഷണിയിലാണ് .