കോന്നിയില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Spread the love

 

ജില്ലയില്‍ 69 ദുരിതാശ്വാസ ക്യാമ്പുകളില്‍ 2410 പേര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 740 കുടുംബങ്ങളിലെ 2410 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോഴഞ്ചേരി താലൂക്കില്‍ 15, അടൂരില്‍ 21, തിരുവല്ലയില്‍ 14, റാന്നിയില്‍ 2, മല്ലപ്പള്ളിയില്‍ 1, കോന്നിയില്‍ 16 ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ആകെ 740 കുടുംബങ്ങളിലെ 946 പുരുഷന്മാരും 1011 വനിതകളും 228 ആണ്‍കുട്ടികളും 225 പെണ്‍കുട്ടികളും ക്യാമ്പില്‍ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ അടൂര്‍ താലൂക്കില്‍ നാലും മല്ലപ്പള്ളി താലൂക്കില്‍ ഒരു വീടും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.

error: Content is protected !!