Trending Now

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ ഡിഐജി സമ്മാനിച്ചു

Spread the love
konnivartha.com : കഴിഞ്ഞവര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ സമ്മാനിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ജേതാക്കള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തത്.
തിരുവനന്തപുരത്ത്, രാഷ്ട്രപതിയുടെയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും മെഡലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിതരണം ചെയ്തപ്പോള്‍, വിശിഷ്ടാതിഥിയായുള്ള മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇവിടെ  മുഖ്യമന്ത്രിയുടെ വിശിഷ്ടസേവന മെഡലുകള്‍ ഡിഐജി സമ്മാനിച്ചത്.
ഇപ്പോഴത്തെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജെ.ഉമേഷ് കുമാര്‍, തിരുവനന്തപുരം വിജിലന്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍, തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍.മനോജ് കുമാര്‍, ചിതറ പോലീസ് ഇന്‍സ്പെക്ടര്‍ എം.രാജേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ എ.ബിനു, ഡിസിആര്‍ബിഎ എസ്.ഐ വി.കെ സഞ്ജു, പോലീസ് ഫോട്ടോഗ്രാഫര്‍ ജി.ജയദേവകുമാര്‍, ഡിസിആര്‍ബി യുണിറ്റിലെ എസ്‌സിപിഒ എസ്.സ്മിത, പന്തളം പോലീസ് സ്റ്റേഷനിലെ സിപിഒ അമീഷ്, ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടറുടെ ഓഫീസിലെ ഡ്രൈവര്‍ എസ്‌സിപിഒ പ്രകാശ് എന്നിവരാണ് മെഡലുകള്‍ ഏറ്റുവാങ്ങിയത്.
ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് യുണിറ്റുകളിലെ പോലീസുദ്യോഗസ്ഥരും, ജേതാക്കളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. തിരുവന്തപുരത്തു നടന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കുകയും, തുടര്‍ന്ന് അദ്ദേഹം ജേതാക്കളെ അനുമോദിച്ചു സംസാരിക്കുകയും ചെയ്തു.
error: Content is protected !!