പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതും കത്തിക്കുന്നതും പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുസ്ഥലങ്ങളിലും ജലാശയം  തോടുകള്‍ ഉള്‍പ്പെടെയുള്ള സ്രോതസുകളിലും  മാലിന്യം തള്ളുന്നതായും കത്തിക്കുന്നതായും പരാതി . ഇത്തരം പ്രവൃത്തികള്‍ 50,000 രൂപവരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

വീടുകളിലേയും സ്ഥാപനങ്ങളിലേയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കേണ്ടതും അജൈവമാലിന്യങ്ങള്‍ അതതു വാര്‍ഡിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് കൈമാറേണ്ടതുമാണ്. സ്വന്തമായി സംസ്‌കരിക്കാന്‍ കഴിയാത്ത  പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം  പുനരുപയോഗത്തിനും പുനഃചംക്രമണത്തിനും വിധേയമാക്കേണ്ടതുമാണ്.

 

പ്രതിമാസ യൂസര്‍ ഫീയായി വീടുകള്‍ക്ക് 50 രൂപയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് . ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കിയ രസീത് ഹാജരാക്കാതെ ഡിസംബര്‍ ഒന്നു മുതല്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതല്ലെന്നും ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.മറ്റു പഞ്ചായത്തുകളും ഈ രീതിയിലേക്ക് അറിയിപ്പ് നല്‍കുവാന്‍ ഉള്ള നടപടി സ്വീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നു .

error: Content is protected !!