വൈറലായ ആ ചിത്രത്തിന് പിന്നിലെ കോൺഗ്രസ്സ് പാരമ്പര്യം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : – തോരാത്ത മഴയിൽ… ഒരു ചുവടുപോലും പുറകോട്ട് വെക്കാതെ മുന്നോട്ടുതന്നെ.. മാതൃകയാണ് ഈ കോൺഗ്രസ് കുടുംബം.
കെ സുധാകരൻ അടക്കമുള്ള നേതാക്കൾ ഷെയർ ചെയ്ത ഈ ചിത്രം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്..

യൂത്ത് കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റിയുടെ INDIA UNITED പദയാത്രയിൽ നിന്നുള്ള ചിത്രമായിരുന്നു അത് . കോന്നി ബ്ലോക്ക്‌ മെമ്പറും മുൻ കോന്നി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ പ്രവീൺ പ്ലാവിലയിലും , ഭാര്യ അമ്പിളി, മകൻ വരദ് പ്രവീണും…
കോന്നിയുടെ ആവേശമായിരുന്ന മണ്മറഞ്ഞ കോൺഗ്രസ്സ് നേതാവ് ശ്രീ. വരദ രാജന്‍റെ  മകനാണ് പ്രവീൺ പ്ലാവിളയിൽ. ഡിസിസി മെമ്പറും, മെഴുവേലി ഗ്രാമ പഞ്ചായത്തംഗവുമായ വിനിതാ അനിൽ സഹോദരിയാണ് .

ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവീൺ കുറിച്ചത് ഇങ്ങനെ..
1984 – 85 ൽ അന്നത്തെ വനം വകുപ്പ് മന്ത്രി ശ്രീ.കെ.പി നുറുദ്ദീൻ സാർ തണ്ണിത്തോട്ടിൽ വച്ച് പങ്കെടുത്ത പൊതുസമ്മേളനത്തിലേക്ക് 5 വയസ്സുകാരനായ എന്റെ കൈ പിടിച്ച് അച്ഛൻ, തണ്ണിത്തോടിന്റെ മണ്ണിലേക്ക് എത്തിയത് ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നു. ഇന്നലെ 4 വയസ്സുകാരനായ മകൻ വരദ് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കേരള വിദ്യാർത്ഥി യൂണിയന്റെ ദീപശിഖാങ്കിത നീല പതാക വീശി ആവേശത്തോടെ പദയാത്രയുടെ ആദ്യാവസാനം പങ്കെടുത്തപ്പോൾ കാലം സാക്ഷിയാകുന്നത് തലമുറയുടെ ആവേശത്തിനാണ്. ജീവിത യാത്രയിൽ കരുത്തും കരുതലുമായി ചേർന്ന് നടക്കുന്ന പ്രീയ പങ്കാളി അമ്പിളിയും ഞങ്ങളോടൊപ്പം പദയാത്രയിൽ ആദ്യാവസാനം അണിചേർന്നപ്പോൾ…

error: Content is protected !!