റാന്നി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ  അറ്റകുറ്റപണികള്‍ക്ക് 78.97 ലക്ഷം രൂപ അനുവദിച്ചു 

Spread the love
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 78.97 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
റോഡുകളുടെ പേരും അനുവദിച്ച തുക ബ്രാക്കറ്റിലും ചുവടെ: – തെക്കേപ്പുറം-പന്തളമുക്ക് റോഡ് (8.24 ലക്ഷം രൂപ), തെള്ളിയൂര്‍കാവ് – എഴുമറ്റൂര്‍ (20 ലക്ഷം രൂപ), ഈട്ടിച്ചു വട്-കരിയംപ്ലാവ് റോഡ് (10.78 ലക്ഷം രൂപ) മൂലക്കല്‍ പടി പ്ലാങ്കമണ്‍ പി.സി റോഡ് (10.95 ലക്ഷം രൂപ), വെണ്ണിക്കുളം – അരീക്കല്‍-വാളക്കുഴി-കൊട്ടിയമ്പലം റോഡ് (24 ലക്ഷം രൂപ), മണ്ണാറക്കുളഞ്ഞി – പമ്പ റോഡ് (5 ലക്ഷം രൂപ).
error: Content is protected !!