പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജം 

Spread the love

പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജം

കടയ്ക്കാവൂർ പോക്സോ കേസില്‍ അമ്മ കുറ്റവിമുക്ത. കടയ്ക്കാവൂർ പോക്സോ കേസ് നടപടികൾ പൊലീസ് അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്.

 

ഈ സംഭവം ഊതി വീര്‍പ്പിച്ചത് മാധ്യമങ്ങള്‍ ആണ് .സത്യം ഏതാ അസത്യം ഏതാ എന്ന് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിവില്ലാ കാലം ആണ് .അവര്‍ എല്ലാം ഏതോ മായിക പ്രപഞ്ചത്തില്‍ ആണ് . തങ്ങളുടെ ചാനലില്‍ ആദ്യം ന്യൂസ്‌ വരണം എന്നുള്ള ഏതോ പരക്കം പാച്ചില്‍ .അവിടെ നീതി നിഷേധിച്ചു . ഒരു ഭാഗം കേട്ടു കൊണ്ട് വാര്‍ത്തകള്‍ “പടച്ചു വിടുന്നു ,അപ്പോള്‍ നിങ്ങള്‍ നിര്‍ത്തി പൊരിക്കുന്ന ആള്‍ ഒരു പക്ഷെ നിരപരാധിയാകാം . ഇത്തരം മാധ്യമ പ്രവര്‍ത്തനം നാടിനു ആപത്തു ആണ് . ശെരിയായ വിവരം മാത്രം ജനത്തില്‍ എത്തിക്കുക . മാധ്യമ പ്രവര്‍ത്തകര്‍ എളിമ നിലനിര്‍ത്തുക . അല്ലാതെ നിരപരാധികളെ ക്രൂശിക്കുന്ന നിലയില്‍ എത്തരുത് . അതിനു ഉദാഹരണം ആണ് ഈ വാര്‍ത്ത

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അമ്മക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്.

അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

കേസിന് പിന്നിൽ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

error: Content is protected !!