
സിപിഐ എം പെരുനാട് ഏരിയ സമ്മേളനം വ്യാഴാഴ്‌ച തുടങ്ങും. ആങ്ങമൂഴി വി എൻ സുധാകരൻ നഗറിൽ (കാതോലിക്കേറ്റ് സെന്റർ) രാവിലെ ഒൻപതിന് സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, പി ജെ അജയകുമാർ, രാജുഏബ്രഹാം, പ്രൊഫ. ടി കെ ജി നായർ, അഡ്വ: ആർ സനൽകുമാർ, ടി ഡി ബൈജു, അഡ്വ. ഓമല്ലൂർ ശങ്കരൻ, പി ബി ഹർഷ കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് മോഹനൻ, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും. 10 ന് വൈകിട്ട് നടക്കുന്ന വെർച്വൽ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.