Trending Now

കുറുമ്പന്‍മൂഴി കോളനിയിലെ കുടുംബങ്ങള്‍ക്ക്  കിറ്റ് വിതരണം ചെയ്തു

Spread the love
ഓക്‌സ്ഫാം സംഘടന കുറുമ്പന്‍മൂഴി കോളനിയിലെ കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കിറ്റ് വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മല ഉള്ളാട വിഭാഗം ഊരുമൂപ്പന്‍ പൊടിയന്‍ കുഞ്ഞുഞ്ഞിന് നല്‍കി നിര്‍വഹിച്ചു. 261 കുടുംബങ്ങള്‍ക്കാണ് ഇവര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 20 കിലോ അരി ഉള്‍പ്പടെ 17 കൂട്ടം സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഹുമാനിറ്റേറിയന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബസാബ് സര്‍ക്കാര്‍, വാളന്റിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. 2018 പ്രളയകാലത്തും അനേകം സഹായവുമായി എത്തിയ സംഘടനയാണ് ഓക്‌സ്ഫാം.
ഫോട്ടോ അടിക്കുറിപ്പ്: കിറ്റ്:- ഓക്‌സ്ഫാം സംഘടന കുറുമ്പന്‍മൂഴി കോളനിയിലെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കുന്നു.
error: Content is protected !!