പ്ലേ സ്കൂളുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

Spread the love

2018-ൽ എൻസിഇആർടി പ്രീ-കൂൾ മാനേജ്‌മെന്റുകൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

പ്രീസ്‌കൂൾ ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യതകൾ, ശമ്പളം;പ്രവേശന പ്രക്രിയ; സൂക്ഷിക്കേണ്ട രേഖകൾ, രജിസ്റ്ററുകൾ എന്നിവ പ്രതിപാദിക്കുന്ന  മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്.

മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വകാര്യ പ്ലേ സ്കൂളുകൾക്കായി ഒരു റെഗുലേറ്ററി മാർഗ്ഗനിർദ്ദേശവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രീ-സ്കൂൾ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമഗ്രതയും ഏകീകൃത സ്വഭാവവും കൊണ്ടു വരുന്നതിനും 3-6 വയസ് പ്രായമുള്ള കുട്ടികൾക്കെതിരായ ബാലാവകാശ ലംഘനം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും ആണ് ഇത്.

മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് 

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി ഇന്ന് ലോക് ‌സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ

വിദ്യാഭ്യാസം, ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിൽ ഉള്ള വിഷയം ആയതിനാൽ, വിദ്യാലയങ്ങളിലെ കുട്ടികളുടെ സുരക്ഷ ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിൽ വരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ-സാക്ഷരത വകുപ്പ് (DoSEL),  വിദ്യാലയങ്ങളിലെ    കുട്ടികളുടെ സുരക്ഷാ സംബന്ധിച്ഛ് മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും, DoSELന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്കും, ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും 01.10.2021 നൽകിയിരുന്നു. ഇതിൽ ഗവണ്മെന്റ്, ഗവണ്മെന്റ്-എയ്ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്വം സ്കൂൾ മാനേജ്മെന്റുകൾക്കാണ്  നൽകിയിരിക്കുന്നത്.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ, സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളാണ് നടപ്പാക്കേണ്ടത്. മാത്രമല്ല, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്യ്രവും അവർക്കുണ്ട്. DoSEL-ഇന്റെ  വെബ്‌സൈറ്റിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാണ് – https://dsel.education.gov.in/archivesupdate?title=&field_update_category_target_id=All

 

Guidelines for Play Schools

 

In 2018, National Council for Educational Research & Training (NCERT) has issued the pre-school guidelines for all management of pre-schools. The guidelines provide the parameters for infrastructure, qualifications, and salary for preschool staff, admission process, records, and registers to be managed. It also highlights the importance of coordination and convergence with community and parents in early years. The guidelines are available at: https://ncert.nic.in/pdf/publication/otherpublications/Purv_Prathmik_shiksha_ke_liye_Dishaniredesh.pdf. The National Commission for Protection of Child Rights has developed a regulatory guideline for private play schools with an objective of bringing inclusiveness and uniformity in all private educational institutions imparting pre-school education and prevents violation of the child rights against children in the age group of 3-6 years. The guidelines are available at: https://ncpcr.gov.in/showfile.php?lang=1&level=1&&sublinkid=933&lid=1271.

The information was given by the Minister of State for Education, Smt. Annpurna Devi in a written reply in the Lok Sabha today.

 

error: Content is protected !!