സിആര്‍പിഎഫ് പെന്‍ഷന്‍ അദാലത്ത് ഡിസംബര്‍ 29 ന്

Spread the love

 

KONNIVARTHA.COM : സിആര്‍പിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റര്‍, സിആര്‍പിഎഫില്‍ നിന്ന് വിരമിച്ചവര്‍ക്കും ആശ്രിത കുടുംബങ്ങള്‍ക്കുമായി 2021 ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കും.

സംസ്ഥാനത്തെ പെന്‍ഷന്‍ സംബന്ധിച്ച തീര്‍പ്പാക്കാത്ത കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. പിഎഒ ഡല്‍ഹി, സിപിപിസി തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കായി യോഗത്തില്‍ പങ്കെടുക്കും.

കൊവിഡ്-19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പെന്‍ഷന്‍ അദാലത്ത്. പങ്കെടുക്കുന്ന വിരമിച്ചവര്‍ അവരുടെ പെന്‍ഷന്‍ ബുക്കും മറ്റ് ആവശ്യമായ രേഖകളും അപേക്ഷയോടൊപ്പം കൊണ്ടുവരണം

 

error: Content is protected !!