ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പിലാക്കി

Spread the love

ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പിലാക്കി

കോഴിക്കോട് ബാലുശേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്കൂളാണ് ബാലുശ്ശേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ.

 

യൂണിഫോം ഏകീകരണത്തിൽ സ്‌കൂൾ വിദ്യാർഥികളും പിടിഎയും അധ്യാപകരും ഒറ്റക്കെട്ടായാണ് തീരുമാനം കൈകൊണ്ടത് എന്നത് അഭിമാനകരമാണ്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസമേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ പുതിയ തുടക്കമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി.

error: Content is protected !!