വടശേരിക്കരയില്‍ ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് നിയമനം; കൂടിക്കാഴ്ച 29 ന്

  KONNIVARTHA.COM : പത്തനംതിട്ട ജില്ലയില്‍ ട്രൈബല്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ അധികാര പരിധിയില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അഭ്യസ്തവിദ്യരായ പട്ടിക വര്‍ഗ യുവതീയുവാക്കളുടെ കൂടിക്കാഴ്ച ഈ മാസം 29 നു രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടത്തും. ലൈബ്രേറിയന്‍ തസ്തികയിലേക്കു ലൈബ്രറി സയന്‍സ് ഡിപ്ലോമ/ബിരുദധാരികള്‍ക്കും ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് അംഗീകൃത നഴ്സിങ്ങ് കോഴ്സ് പാസായവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ജില്ലയിലെ പട്ടിക വര്‍ഗക്കാര്‍ക്കു മുന്‍ഗണന നല്‍കും. പ്രായപരിധി 20-41.

Read More

പുരോഗതിയുടെ അളവുകോലായി കാണേണ്ടത്  കുട്ടികളുടെ വളര്‍ച്ചയെ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

സമൂഹത്തിന്റെ പുരോഗതിയുടെ അളവുകോലായി കാണേണ്ടതു കുട്ടികളുടെ വളര്‍ച്ചയെയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അവര്‍ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു, ആരോഗ്യസ്ഥിതി, സമൂഹത്തിലെ സ്ഥാനം, മാനസികാവസ്ഥ, ബാലനീതി ഉറപ്പാക്കല്‍ എന്നീ മാനദണ്ഡങ്ങള്‍ വച്ചുകൊണ്ടാണ് സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തി പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മൂന്നാംഘട്ട ബാല സൗഹ്യദ കേരളം പരിപാടിയുടെ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലസൗഹൃദ കേരളം എന്ന പരിപാടി ജില്ലാ തലത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ബാധ്യത നാം ഒരോരുത്തരും ഏറ്റെടുക്കണം. ബാലവകാശ സംരക്ഷണം സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.  രാജ്യത്തിന്റെ പുരോഗതി അളക്കുന്നതിനു പലതരത്തിലുള്ള മാനദണ്ഡങ്ങള്‍ കണക്കാക്കപ്പെടുന്നുണ്ട്. ഏറ്റവും ഒടുവില്‍ ജിഡിപി വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അത് അളക്കാന്‍ തുടങ്ങി. ആഭ്യന്തര ഉത്പാദനം കണക്കാക്കിയാണ് ഇതു നിര്‍ണയിക്കുക. ലോക മാനവശേഷി വിഭവ സൂചിക, ലോക…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(16.12.2021)

പത്തനംതിട്ട ജില്ല കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.16.12.2021 …………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 7 2. പത്തനംതിട്ട 7 3. തിരുവല്ല 11 4. ആറന്മുള 6 5. അരുവാപുലം 1 6. അയിരൂര്‍ 2 7. ചെന്നീര്‍ക്കര 2 8. ചെറുകോല്‍ 1 9. ചിറ്റാര്‍ 5 10. ഏറത്ത് 1 11. ഇലന്തൂര്‍ 3 12. ഇരവിപേരൂര്‍ 4 13. ഏഴംകുളം 3 14. എഴുമറ്റൂര്‍ 3 15. കടമ്പനാട് 1 16. കടപ്ര 4 17. കലഞ്ഞൂര്‍ 2 18. കല്ലൂപ്പാറ 2 19. കവിയൂര്‍ 1 20. കൊടുമണ്‍ 4 21. കോയിപ്രം 6…

Read More

കല്ലേലി കാവിൽ മലക്കൊടി എഴുന്നള്ളിച്ചു : ദർശനം ധനു 10 വരെ

  KONNIVARTHA.COM : :പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജകൾ ഒരുക്കി 999 മലകൾക്കും ഒന്ന് പോലെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പവിത്രമായ മലക്കൊടി എഴുന്നള്ളിച്ച്പ്രത്യേക പീഠത്തിൽ ഇരുത്തി. ധനു പത്തു വരെ ഭക്തജനതയ്ക്ക് മലക്കൊടി ദർശിക്കാവുന്നതും നാണയപറ, മഞ്ഞൾ പറ, വിത്ത് പറ എന്നിവ തിരു മുന്നിൽ സമർപ്പിക്കവുന്നതുമാണ്. കാവ്‌ ഉണർത്തി മലയ്ക്ക് താംബൂലം സമർപ്പിച്ചതോടെ ആദി ദ്രാവിഡ നാഗ ഗോത്ര ചടങ്ങുകൾക്ക് മല വിളിച്ചു ചൊല്ലി. ജലത്തിൽ നിന്നും മരത്തിൽ നിന്നും മണ്ണിൽ നിന്നും വനത്തിൽ നിന്നും വന്ന ജീവി വർഗ്ഗങ്ങൾക്കും പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗങ്ങൾക്കും ഊട്ടും പൂജയും നൽകിയതോടെ 999 മലക്കൊടി ചെണ്ട മേളത്തോടെയും ആർപ്പ് വിളികളോടും കൂടി എഴുന്നള്ളിച്ചു. തുടർന്ന് പ്രഭാത പൂജയും നമസ്ക്കാരവും നടന്നു. കാവ്‌ മുഖ്യ ഊരാളി ഭാസ്കരൻ, വിനീത്…

Read More