ക്രിസ്തുമസ് പ്രതീക്ഷയായി കോന്നി എംഎല്‍എയുടെ കരുതല്‍ ഭവന പദ്ധതി നിര്‍മാണം പൂര്‍ത്തിയായ ആദ്യ വീട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കുടുംബത്തിന് കൈമാറി

  konnivartha.com : തിരുപ്പിറവിയുടെ പ്രതീകമായി പുല്‍ക്കൂടൊരുക്കി നാടാകെ കാത്തിരിക്കുമ്പോള്‍ സീതത്തോട്ടിലെ ഭവന രഹിതനായ രാമചന്ദ്രന് വീടൊരുക്കി നല്കി കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍. കോന്നി നിയോജക മണ്ഡലം കേന്ദ്രീകരിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കരുതല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സീതത്തോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വാലുപാറ ഉറുമ്പിനിയില്‍ വാലുപറമ്പില്‍ വീട്ടില്‍ രാമചന്ദ്രനും കുടുംബത്തിനും പുതിയ വീടു നിര്‍മിച്ചു നല്കിയത്. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത്. രാമചന്ദ്രനും ഭാര്യയും മകളും അടങ്ങുന്നതാണ് കുടുംബം. മനോദൗര്‍ബല്യം അനുഭവിക്കുന്ന രാമചന്ദ്രന് അടച്ചുറപ്പുള്ള വീട് നിര്‍മിച്ചു നല്‌കേണ്ടത് സമൂഹത്തിന്റെ അടിയന്തിര കടമയാണെന്നു തിരിച്ചറിഞ്ഞാണ് കരുതല്‍ പദ്ധതിയുടെ ഭാഗമായി ഈ കുടുംബത്തെ തെരഞ്ഞെടുത്തത്. നല്ല മനസുണ്ടെങ്കില്‍ മാത്രമേ ഇത്തരം മഹത്തായ കര്‍മങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയൂ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്…

Read More

ഇ-ശ്രം പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു

ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ എല്ലാ അസംഘടിത തൊഴിലാളികളും ഡിസംബര്‍ 31ന് മുന്‍പായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ജില്ലാതല പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു.   തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, അപകട മരണത്തിനും പൂര്‍ണ വൈകല്യത്തിനും ധനസഹായം, ദുരന്തങ്ങള്‍ – മഹാമാരി തുടങ്ങിയ ദുരിത സമയത്ത് സര്‍ക്കാര്‍ സഹായം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഇ- ശ്രം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഉപയോഗിച്ച് register.eshram.gov.in എന്ന പോര്‍ട്ടല്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. സംശയങ്ങള്‍ക്ക് 14434 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. പ്രകാശന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍- ചാര്‍ജ് എസ്. സുരാജ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ഡോ.ടി. ലക്ഷ്മി, ജി.ഹരി, സി.കെ. ജയചന്ദ്രന്‍, സൂപ്രണ്ട് ടി.ആര്‍. ബിജു രാജ്, ജില്ലാ പ്രോജക്റ്റ്…

Read More

സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക്

konnivartha.com : ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക് തടിയുടെ ചില്ലറവില്‍പ്പന പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുള്ള കോന്നി, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ഡിസംബര്‍ 28 മുതല്‍ ആരംഭിക്കും. രണ്ട് ബി, രണ്ട് സി, മൂന്ന് ബി, മൂന്ന് സി എന്നീ ഇനങ്ങളില്‍പെട്ട തേക്ക് തടികളാണ് ചില്ലറ വില്‍പ്പനക്ക് തയാറാക്കിയിട്ടുളളത്. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും  ലഭിച്ച അനുമതി പത്രം,  കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും  രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഡിപ്പോകളില്‍ നിന്നും  അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. അരീക്കക്കാവ് ഡിപ്പോ ഓഫീസര്‍ ഫോണ്‍ : 8547600535. കോന്നി…

Read More

തണ്ണിത്തോട്, ചിറ്റാര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഈ മാസം 27 മുതല്‍

  konnivartha.com : തണ്ണിത്തോട്, ചിറ്റാര്‍ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ ഗതാഗതം ഈ മാസം 27 മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Read More

ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രൈബല്‍ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്ത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍

ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രൈബല്‍ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്ത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍ അട്ടത്തോട് ഗവ. സ്‌കൂളിന് നിലയ്ക്കലില്‍ പുതിയ സ്ഥിരം കെട്ടിടത്തിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നു: ജില്ലാ കളക്ടര്‍ konnivartha.com : അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിതരണം ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായി ട്രൈബല്‍ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്തത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളിലാണ്. അട്ടത്തോട് ഗവ. സ്‌കൂളിന് നിലയ്ക്കലില്‍ പുതിയ സ്ഥിരം കെട്ടിടത്തിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.   സ്‌കൂളിനായി ഒരേക്കര്‍ പത്ത് സെന്റോളം വരുന്ന ഭൂമി വനം വകുപ്പ് ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കെട്ടിടത്തിനായി…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(24.12.2021)

  പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി 24.12.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 4 2. പന്തളം 8 3. പത്തനംതിട്ട 5 4. തിരുവല്ല 15 5. ആറന്മുള 16 6. അയിരൂര്‍ 5 7. ചെറുകോല്‍ 5 8. ഏറത്ത് 1   9. ഇലന്തൂര്‍ 3 10. ഇരവിപേരൂര്‍ 11 11. ഏഴംകുളം 1 12. എഴുമറ്റൂര്‍ 2 13. കടപ്ര 3 14. കലഞ്ഞൂര്‍ 1 15. കവിയൂര്‍ 6 16. കൊടുമണ്‍ 1   17. കോയിപ്രം 7 18. കോന്നി 4 19. കൊറ്റനാട് 1…

Read More

തങ്കയങ്കി ശിരസ്സിലേറ്റാൻ ഏഴുപേരെ നിയമിച്ചു

  KONNIVARTHA.COM : : തങ്കയങ്കി പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ശിരസ്സിൽ ഏറ്റികൊണ്ടുപോകുന്ന അയ്യപ്പ സേവാസംഘം വൊളന്റിയർമാരെ ദേവസ്വം ബോർഡ് നിശ്ചയിച്ചു. ടി.പി.ഹരിദാസൻ നായർ ഓമല്ലൂർ, പ്രകാശൻ പാലക്കാട്, രമേശ് പാലക്കാട്, മണികണ്ഠൻ പാലക്കാട്,രാമയ്യ ഡിണ്ടിക്കൽ, വി. കനകരാജ് തൂത്തുക്കുടി, ആർ.എം.തിരുപ്പതി, കണ്ണൻ ചെന്നൈ എന്നിവർ അടങ്ങിയ ഏഴുപേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 25-ന് മൂന്നുമണിക്ക് പമ്പയിൽനിന്ന് ശിരസ്സിൽ ഏറ്റിയാണ് പരമ്പരാഗത പാതയിലൂടെ ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തിക്കുന്നത്

Read More

പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി കോന്നി നിവാസി മനീഷ്.വി. ജി

KONNIVARTHA.COM : നാട്ടോര നാട്ടീണത്തെയും ആടി പഠിച്ച ചോടിനെയും നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മനീഷ്.വിജി. ഇന്ന് ദേശത്തിനെറേ അഭിമാനമാകുന്നു. പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ കേരള സംസ്കാരിക വകുപ്പ്ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് അര്‍ഹനായ മനീഷ് വി.ജി ചെറുപ്പക്കാലം മുതലേ കലാരംഗത്ത് സജീവസാന്നിദ്ധ്യമാണ്. ശാസ്ത്രീയമായി സംഗീതം ആഭ്യസിക്കാതെ പാട്ടുകളങ്ങളെ പൊലിപ്പിച്ച ഈ കലാകാരന്‍ കേരളത്തിനകത്തും പുറത്തും പാക്കനാര്‍ തുള്ളല്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി ചോടുവെച്ചും പാടിയും പ്രചരിപ്പിച്ചു വരുന്നു. പാക്കനാരുടെ ജീവചരിത്രമാണ് പാക്കനാര്‍ തുള്ളലില്‍ പ്രതിപാദിക്കുന്നത്. .ബാധദോഷങ്ങൾ അകറ്റാൻ നമ്മുടെ ദേശവഴികളില്‍ ഇതു പാടിച്ചിരുന്നു. ഈറകൊണ്ട് ത്രികോണാകൃതിയിൽ പരമ്പ് നിർമ്മിച്ച് അതിൽ കോലം വരയ്ക്കും. കോലത്തെയും കോലം എടുക്കുന്നയാളെയും കുരുത്തോല കൊണ്ട് അലങ്കരിക്കും. കൈത്താളം, പറ, തുടി, കരു, തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങൾ. പിതാവ് ഗോപാലനാശാന്‍ ഗ്രാമത്തിലെ അനുഷ്ഠാനകലകള്‍ക്ക് ഏറെ  പ്രചാരം നല്‍കിയതാണ്.അദേഹത്തിന്റെ ശിഷ്യസംബത്ത് ഏറേ വലുതാണ്.അച്ഛനൊടൊപ്പം അവതരിപ്പിക്കുന്ന കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന കലയാണ് ഇന്ന്…

Read More

ഒമിക്രോണ്‍ ഭീതി: മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

  രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  ഒരു കേസ്  പോലും   ഇല്ലാത്ത  മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.

Read More

ഒമിക്രോൺ രോ​ഗവ്യാപനം കൂടിയ മേഖലകളിൽ നൈറ്റ് കർ‍ഫ്യു

  ഒമിക്രോൺ രോ​ഗവ്യാപനം കൂടിയ മേഖലകളിൽരാത്രികാല കർ‍ഫ്യു ഏർപ്പെടുത്താൻ നിർദേശം. നിർദേശം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഡൽഹിയിൽ നടന്നു. കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ നിരക്ക് കൂട്ടാനും നിർദേശം നൽകി. വാക്‌സിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാൻ തീരുമാനം.പുതിയ കൊവിഡ് വകഭേദത്തിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിശോധന, നിരീക്ഷണം, സമ്പർക്ക പട്ടിക എന്നിവ കൃത്യമായി പിന്തുടരാൻ നിർദേശം. ടെലി മെഡിസിൻ ഉൾപ്പെടെയുള്ള സമാന്തര ചികിത്സാ രീതികൾ അവലംബിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടയെന്‍റ്മെന്‍റ് സോണായി…

Read More