അമേരിക്കന്‍, ജര്‍മ്മന്‍ ഐടി കമ്പനികള്‍ ഐടി വിദഗ്ധരെ തേടി കുട്ടനാട്ടില്‍

  KONNIVARTHA.COM @കലിഫോര്‍ണിയ: ജര്‍മ്മനിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനികള്‍ ചുവടുറപ്പിച്ചതോടെ ഐടി വിദഗ്ധരെ തേടി ജര്‍മ്മന്‍ കമ്പനികളും, ജര്‍മ്മനിയിലുള്ള അമേരിക്കന്‍ കമ്പനികളും ഇന്ത്യയിലെത്തുന്നു. ഇരുപത് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്ന് ഐടി വിദഗ്ധരെ റിക്രൂട്ട് ചെയ്ത് അമേരിക്കയിലെത്തിച്ചിരുന്ന Techie Index Inc, Matrix Systems, NAAIIP എന്നീ അമേരിക്കന്‍ ഐടി കമ്പനികള്‍ ഐടി വിദഗ്ധരെ തേടി കാമ്പസ് ഇന്റര്‍വ്യൂവിന് എത്തിയിരിക്കുന്നത് കുട്ടനാട്ടിലെ ഇന്‍ഡോ യൂറോപ്യന്‍ കരിയര്‍ ബില്‍ഡേഴ്‌സിലാണ്. ജര്‍മ്മന്‍ ഭാഷാ പരിശീലനവും, ഐടി പരിശീലനവും സമന്വയിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളെ ജര്‍മ്മന്‍ ഐടി മാര്‍ക്കറ്റ് ലക്ഷ്യംവെച്ച് യോഗ്യത നല്‍കുന്ന ജര്‍മ്മന്‍ കാമ്പസാണ് കുട്ടനാട്ടിലെ ഇന്‍ഡോ- യൂറോപ്യന്‍ കാമ്പസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, ഐടി എന്നിവര്‍ക്ക് അമേരിക്കന്‍ ഐടി വിദഗ്ധരാല്‍ പരിശീലനം നേടുന്നവര്‍ക്കാണ് ജര്‍മ്മന്‍ തൊഴില്‍മേഖലയില്‍ പ്രിയമേറുന്നത്. പ്രതിമാസം നാലായിരം യൂറോയാണ് തുടക്കക്കാരായ ഐടി വിദഗ്ധര്‍ക്ക് ജര്‍മ്മനിയില്‍ ലഭിക്കുന്ന മാസശമ്പളം. അതില്‍തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്…

Read More

മണ്ഡലകാലം അവസാനിക്കാനിരിക്കെ ദര്‍ശനത്തിന് തിരക്കേറുന്നു;ഒരുക്കങ്ങള്‍ വിലയിരുത്തി

മണ്ഡലകാലം അവസാനിക്കാനിരിക്കെ ദര്‍ശനത്തിന് തിരക്കേറുന്നു;ഒരുക്കങ്ങള്‍ വിലയിരുത്തി ഈ മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം കൊണ്ട് സാധിച്ചുവെന്ന് എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ പ്രജീഷ് തോട്ടത്തിലിന്റെ അധ്യക്ഷതയില്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തുന്നത് സംബന്ധിച്ച ഒരുക്കങ്ങളും മണ്ഡലപൂജയുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തി. തങ്ക അങ്കി സന്നിധാനത്തെത്തുന്ന 25 ന് വൈകീട്ട് അയ്യപ്പന്‍മാരെ കയറ്റിവിടുന്നതിന് നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് 1.30നാണ് തങ്ക അങ്കി പമ്പയിലെത്തുക. മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. 6.30നാണ് തങ്ക അങ്കി സന്നിധാനത്തെത്തുക. തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാന്‍ ആചാരപ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ യോഗത്തില്‍ അറിയിച്ചു.…

Read More

നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്; ഒരു അറസ്റ്റ്  

KONNIVARTHA.COM : സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പോലീസ് ജില്ലയിലാണ് 13 കേസുകള്‍. തിരുവനന്തപുരം റൂറല്‍  ഒന്ന്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് നാല്, മലപ്പുറം മൂന്ന്, കോഴിക്കോട് റൂറല്‍  രണ്ട്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍. എറണാകുളം റൂറല്‍ ജില്ലയില്‍ നോര്‍ത്ത് പരവൂര്‍, കോതമംഗലം, മുവാറ്റുപുഴ, ചോറ്റാനിക്കര, കല്ലൂര്‍ക്കാട്, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, ബിനാനിപുരം, എടത്തല, അങ്കമാലി, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പെരൂമ്പാവൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ഒരു കേസ് വീതം രജിസ്റ്റര്‍ ചെയ്തത്. പാലക്കാട്…

Read More

ഒമിക്രോണ്‍ വ്യാപനം : പത്തനംതിട്ട ജില്ലയിലും ജാഗ്രത

  KONNIVARTHA.COM : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച പാടില്ല. ഹൈറിസ്‌ക്് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴു ദിവസം ക്വാറന്റൈന്‍ പാലിക്കുകയും ഏഴു ദിവസം സ്വയം നിരീക്ഷണത്തിലിരിക്കുകയും വേണം. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. സ്വയം നിരീക്ഷണത്തിലിരിക്കുന്നവര്‍ വീട്ടിലും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പുറത്തുപോകുമ്പോഴും എന്‍ 95 മാസകോ, ഡബിള്‍ മാസകോ ഉപയോഗിക്കുക. വീട്ടിലെ പ്രായമായവര്‍, കുട്ടികള്‍, മറ്റ് രോഗബാധയുള്ളവര്‍ എന്നിവരുമായി സമ്പര്‍ക്കം ഒഴിവാക്കുക. വിവാഹം, മരണം, പൊതുപരിപാടികള്‍, മറ്റു ചടങ്ങുകള്‍ മുതലായവ ഒഴിവാക്കുക. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കുക. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ക്വാറന്റൈനിലാകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും…

Read More

കേരളോത്സവം 2021 ജില്ലാതല കലാമത്സരം നടന്നു

  konnivartha.com : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരളോത്സവം 2021 പത്തനംതിട്ട ജില്ലാതല കലാമത്സരം സംഘടിപ്പിച്ചു.പന്തളം സ്വദേശികളായ സുനു സാബുന് കലാ തിലകപട്ടവും മാധവ് ദേവിന് കലാപ്രതിഭപട്ടം ലഭിച്ചു. കുരമ്പാല നവദര്‍ശന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ അംഗങ്ങളാണ് ഇവര്‍.

Read More

പണം നല്‍കി വഞ്ചിതരാകരുത് : കേരളാ വാട്ടര്‍ അതോറിറ്റി

  konnivartha.com : ജലജീവന്‍ മിഷന്‍ മുഖേന കണക്ഷന്‍ ലഭിയ്ക്കുന്നതിന് പല പഞ്ചായത്തുകളിലും ജനങ്ങളില്‍ നിന്ന് പലരും പണം പിരിയ്ക്കുന്നതായി പരാതികള്‍ ലഭിയ്ക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടാതെ ഉപഭോക്താക്കള്‍ ആര്‍ക്കും ഈ ആവശ്യത്തിനായി പണം നല്‍കരുത് എന്ന് ജല അതോറിറ്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. കേരളാവാട്ടര്‍ അതോറിറ്റി ഇതുവരെ ആരേയും പണം പിരിയ്ക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങള്‍ വഞ്ചിതരാകാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(23.12.2021)

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 23.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 9 2.പന്തളം 6 3.പത്തനംതിട്ട 7 4.തിരുവല്ല 15   5.ആറന്മുള 5 6.അരുവാപുലം 4 7.അയിരൂര്‍ 4 8.ചെന്നീര്‍ക്കര 2 9.ചിറ്റാര്‍ 1 10.ഇലന്തൂര്‍ 3 11.ഏനാദിമംഗലം 1   12.ഇരവിപേരൂര്‍ 1 13.ഏഴംകുളം 3 14.എഴുമറ്റൂര്‍ 2 15.കല്ലൂപ്പാറ 1 16.കവിയൂര്‍ 5 17.കൊടുമണ്‍ 2 18.കോയിപ്രം 5 19.കോന്നി 5 20.കൊറ്റനാട് 1 21.കോഴഞ്ചേരി 3 22.കുളനട 3 23.കുന്നന്താനം 4 24.മല്ലപ്പളളി 1 25.മെഴുവേലി 4 26.നാരങ്ങാനം 2 27.നെടുമ്പ്രം 1 28.ഓമല്ലൂര്‍ 4 29.പള്ളിക്കല്‍ 3 30.പന്തളം തെക്കേക്കര 4 31.പ്രമാടം 6 32.റാന്നി…

Read More

രേഷ്മ മറിയം റോയി ഇനി വർഗീസ് ബേബിക്ക് സ്വന്തം

രേഷ്മ മറിയം റോയി ഇനി വർഗീസ് ബേബിക്ക് സ്വന്തം; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് വിവാഹിതയായി konnivartha.com : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റായ കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി വിവാഹിതയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ വർഗീസ് ബേബിയാണ് രേഷ്മയുടെ ജീവിത പങ്കാളി. വ്യാഴാഴ്ച്ച രാവിലെ 11.30 ന് പൂവൻപാറ ശാലേം മർത്തോമാ ചർച്ചിൽ വെച്ചായിരുന്നു വിവാഹം. ഊട്ടുപ്പാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിൻ്റേയും മിനി റോയിയുടേയും ഇളയ മകളായ രേഷ്മമ മറിയം റോയി വിഎൻഎസ് കോളേജിൽ ബിരുദ പഠനം നടത്തി വരുന്നതിനിടെ എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. നിലവിൽ സിപിഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐഐ ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് രേഷ്മ. അരുവാപ്പുലം പാർലിവടക്കേതിൽ…

Read More

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനിയ്ക്കെതിര ജാഗ്രത പുലര്‍ത്തണം

  പത്തനംതിട്ട ജില്ലയില്‍ പലഭാഗത്തും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയോ, കമിഴ്ത്തി വെയ്ക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍, കൂളറിന്റെ ഉള്‍വശം എന്നിവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെളളം നീക്കം ചെയ്യണം. വെളളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുക് കടക്കാത്തവിധം മൂടി വയ്ക്കുക. ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തി കളഞ്ഞശേഷം ഉള്‍വശവും വക്കുഭാഗവും കഴുകി ഉണക്കി വീണ്ടും വെളളം നിറയ്ക്കുക. റബ്ബര്‍ പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുളള ചിരട്ട, കപ്പ് ഇവ ആവശ്യത്തിനു ശേഷം കമിഴ്ത്തി വെയ്ക്കുകയും, വെളളം കെട്ടി നില്‍ക്കുന്ന പാഴ് വസ്തുക്കള്‍ ഒഴിവാക്കുകയും വേണം.   സെപ്റ്റിക് ടാങ്കിന്റെ…

Read More

ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു പ്രഥമ സംസ്ഥാന ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി ശിവൻകുട്ടിയാണ് പ്രകാശനം നിർവഹിച്ചത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹനത്തിന് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ കായിക മേഖലയ്ക്ക് സ്റ്റേറ്റ് ഒളിമ്പിക്സ് വലിയ ഊർജ്ജം പകരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത ഫെബ്രുവരി 15 മുതൽ 24 വരെയാണ് തലസ്ഥാനത്ത് പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് നടക്കുക. 24 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14 ജില്ലാ ഒളിമ്പിക്സികളിലും വിജയികളാകുന്നവർ പങ്കെടുക്കും.

Read More