കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു. ജനുവരി മൂന്നു മുതലാണ് വാക്‌സിനേഷന്‍ തുടങ്ങുന്നത്. 2007ലോ അതിനു മുന്‍പോ ജനിച്ച 15 വയസ് പൂര്‍ത്തിയായവരെയാണ് പരിഗണിക്കുന്നത്. ജില്ലയില്‍ ഈ വിഭാഗത്തില്‍ 48,854 കുട്ടികളാണുള്ളത്. ഇവര്‍ക്ക് ജില്ലയിലെ 63 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കോവാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറും പ്രത്യേക ക്യുവും ക്രമീകരിക്കും. രജിസ്‌ട്രേഷന്‍ സമയത്ത് ആധാറോ, സ്‌കൂള്‍ ഐഡിയോ ഹാജരാക്കണം. ആഴ്ചയില്‍ നാലു ദിവസമാണ് (തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി) കുട്ടികള്‍ക്ക് വാക്‌സിനേഷനുള്ള സൗകര്യമുള്ളത്. രക്ഷിതാക്കളോടൊപ്പം വേണം വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താന്‍. ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയോ, മറ്റ് രോഗങ്ങളോ ഉള്ളവര്‍…
Read Moreമാസം: ഡിസംബർ 2021
പോലീസ് നടപടി ശക്തം; വധശ്രമക്കേസിലേത് ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കും ഗുണ്ടാ ആക്രമണങ്ങള്‍ക്കും മറ്റും എതിരെയുള്ള പോലീസ് നടപടി തുടരുന്നു. വധശ്രമകേസുകളിലും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ യുവാവ് അടക്കം എട്ടു പേര്‍ പിടിയില്‍. കൂടാതെ വ്യാപകമായി മുന്‍കരുതല്‍ അറസ്റ്റും ഉണ്ടായി. 11 പോലീസ് സ്റ്റേഷനുകളിലായി 18 ആളുകളെ മുന്‍കരുതലായി അറസ്റ്റ് ചെയ്തുവെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ഇത്തരം പോലീസ് നടപടികള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിരവധി കേസിലെ പ്രതി ഒളിവില്‍ കഴിയവേ വലയിലായി രണ്ട് വധശ്രമ കേസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയും നിലവില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളുമായ റാന്നി മുക്കാലുമണ്‍ തുണ്ടിയില്‍ വീട്ടില്‍ വിശാഖ് (27) തമിഴ്‌നാട്ടിലെ…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(31.12.2021)
പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.31.12.2021 ……………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 5 2. പന്തളം 3 3. പത്തനംതിട്ട 9 4. തിരുവല്ല 9 5. ആനിക്കാട് 1 6. ചെന്നീര്‍ക്കര 1 7. ചെറുകോല്‍ 1 8. ചിറ്റാര്‍ 1 9. ഏറത്ത് 1 10. ഇലന്തൂര്‍ 3 11. ഇരവിപേരൂര്‍ 2 12. ഏഴംകുളം 2 13. എഴുമറ്റൂര്‍ 1 14. കടമ്പനാട് 3 15. കലഞ്ഞൂര്‍ 1 16. കവിയൂര്‍ 2 17. കൊടുമണ്‍ 1 18. കോയിപ്രം 4 19. കോന്നി 7 20. കൊറ്റനാട് 1 21. കോഴഞ്ചേരി…
Read Moreമുംബൈയില്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത
konnivartha.com : ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അവധിയില്‍ പോയ പോലീസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് മുംബൈ പോലീസിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.മുംബൈയിലെ പ്രധാന റെയില്‍ വേ സ്റ്റേഷനുകളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുമെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ്, കുര്‍ള തുടങ്ങിയ സ്‌റ്റേഷനുകളിലാണ് അതീവ ജാഗ്രതയുള്ളത്.
Read Moreശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (31/12/2021 )
മകരവിളക്ക്: പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു മകരവിളക്ക് തീര്‍ഥാടനത്തിന് ഒരുങ്ങിയ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാക്രമീകരണങ്ങളൊരുക്കി പോലീസ്. നാലാം ബാച്ചിന്റെ ഭാഗമായി 365 പേരടങ്ങിയ പുതിയ സംഘത്തെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. ഒരു എസ്പി, അഞ്ച് ഡിവൈഎസ്പി, 12 സിഐ, 40 എസ്‌ഐ എന്നിവര്‍ അടങ്ങിയതാണ് നാലാം ബാച്ച്. പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 10.30 വരെയുളള സമയങ്ങളില്‍ നാല് ടേണുകളായിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക. ഇതിനു പുറമേ ക്വിക്ക് റെസ്പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പോലീസ് വിഭാഗങ്ങളും സന്നിധാനത്തുണ്ട്. ജനുവരി ഒന്‍പതു വരെയുളള നാലാം ഘട്ട ഡ്യൂട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഉദ്ഘാടനം വലിയ നടപന്തലില്‍ വിളക്ക് തെളിച്ച് പോലീസ് കണ്‍ട്രോളര്‍ ബി. അജിത്ത് കുമാര്‍ നിര്‍വഹിച്ചു. സുരക്ഷയോടൊപ്പം സന്നിധാനത്ത് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിന് മുന്തിയ…
Read Moreപി.എസ്.സി പരീക്ഷ: സമയമാറ്റം
പി.എസ്.സി പരീക്ഷ: സമയമാറ്റം konnivartha.com : കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ഇന്ന് (31) നടത്തുന്ന ക്ലര്‍ക്ക് ടൈപ്പിസ്റ്റ് അല്ലെങ്കില്‍ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 103/2019, 104/2019) പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 03.15 വരെ എന്ന സമയം മാറ്റി ഉച്ചയ്ക്ക് 02.30 മുതല്‍ 04.15 വരെയാക്കിയതായി പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
Read Moreഡ്രൈവിംഗ് ലൈസൻസിന് മെഡിക്കൽ സർട്ടിഫിക്കറ്റ്: ആയുർവേദ ഡോക്ടർമാർക്കും അനുമതി
konnivartha.com : ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആയുർവേദ ബിരുദമുള്ള രജിസ്റ്റേർഡ് ഡോക്ടർമാർക്കും അനുമതി നൽകി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുർവേദത്തിൽ ബിരുദധാരികളായ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസൻസിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ബി.എ.എം.എസ് ഡോക്ടർമാർക്ക് എം.ബി.ബി.എസ് ഡോക്ടർമാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തിൽ നിന്നുള്ള നിരന്തര അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
Read Moreകോസ്റ്റൽ വാർഡൻമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഏഴ് തീരദേശ പോലീസ് സ്റ്റേഷനുകളിൽ ഒഴിവുള്ള 36 കോസ്റ്റൽ വാർഡൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യ തൊഴിലാളി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനത്തിൽ സ്ത്രീകൾക്ക് മുൻഗണന നൽകും. അഴീകോട്, മുനക്കകടവ്, അഴീക്കൽ, തലശ്ശേരി, തൃക്കരിപൂർ, ബേക്കൽ, കുമ്പള എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളിലാണ് ഒഴിവുകൾ. പ്രായം 2021 ജനുവരി ഒന്നിന് 18നും 50നും മദ്ധ്യേ. പ്രായം കുറഞ്ഞവർക്ക് മുൻഗണന ലഭിക്കും. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. കടലിൽ നീന്താനുള്ള കഴിവ് നിർബന്ധമാണ്. അപേക്ഷാ ഫോറം കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapolice.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോമും പ്രായം, വിദ്യാഭ്യസ യോഗ്യത (എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം മറ്റുള്ളവ), ഫിഷർമെൻ സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, റേഷൻ…
Read Moreതോന്നും പടി വില : ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില ദൈനംദിനം വർധിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ലീഗൽ മെട്രോളജി വകുപ്പിനും മന്ത്രി നിർദ്ദേശം നൽകി. \സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടില്ലെന്നും പരാതികളുണ്ട്. ഇത്തരക്കാർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
Read Moreഎം എസ് ഇ സുവോളജി പരീക്ഷയിൽ ഏഴാം റാങ്ക് : കോന്നി അട്ടച്ചാക്കല്‍ ചിറ്റൂര്‍ വീട്ടില്‍ അഞ്ജലി നന്ദന്
എം എസ് ഇ സുവോളജി പരീക്ഷയിൽ ഏഴാം റാങ്ക് : കോന്നി അട്ടച്ചാക്കല്‍ ചിറ്റൂര്‍ വീട്ടില്‍ അഞ്ജലി നന്ദന് konnivartha.com : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്നും മഹാത്മാഗാന്ധി സർവകലാശാലയിലെ എം എസ് ഇ സുവോളജി പരീക്ഷയിൽ ഏഴാം റാങ്ക് നേടി അഞ്ജലി നന്ദൻ. കോന്നി അട്ടച്ചാക്കല്‍ ചിറ്റൂര്‍ വീട്ടില്‍ കാർഷിക വികസന ബാങ്ക് റിട്ടയേർഡ് ഉദ്യോഗസ്ഥൻ ചിറ്റൂർ ബി നന്ദകുമാറിന്‍റെയും കോന്നി റിപ്പബ്ലിക്കൻ ഹൈസ്കൂൾ അധ്യാപിക സുനീതയുടെയും മകളാണ് അഞ്ജലി നന്ദൻ.
Read More