വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു കോന്നി വാര്‍ത്ത :വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു .അജീഷ് ആർ, ബിജീഷ് ഭവനം, പേരൂർ, കൊല്ലം 5, ഈ വിലാസത്തിൽ ഉള്ള ആധാർകാർഡ്, പാൻകാർഡ്, എ റ്റി എം കാർഡ്,മറ്റു തിരിച്ചറിയൽകാർഡ്, ഡ്രൈവിഗ് ലൈസൻസും,കുറച്ചുപൈസയും ളാക്കൂർ കോന്നിറോഡിൽ വെള്ളപ്പാറ എന്ന സ്ഥലത്തു വെച്ച് നഷ്ട്ടപെട്ടു,ഇതുകിട്ടിയവർ ദയവായി തിരികെ നൽകണമെന്നുഅപേക്ഷിക്കുന്നു നമ്പർ 9562969536,7356700514.
Read Moreമാസം: ഡിസംബർ 2021
പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും
konnivartha.com : തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍ മേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്. രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്പയ്ക്കു അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത വായ്പകള്‍ നല്‍കി വരുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള…
Read Moreകോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുവാവ് അറസ്റ്റില്‍
കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രായപൂര്‍ത്തിയാകാത്ത തട്ടിക്കൊണ്ടുപോയതിന് കോന്നി പോലീസ് നവംബര്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാമുകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിന് എടുത്ത കേസ്, പിന്നീട് പെണ്‍കുട്ടിയെ ബൈക്കില്‍ വന്ന് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ജില്ലയില്‍ പോലീസ് നടപടി ശക്തം; വ്യാപക അറസ്റ്റ് കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും, സംഘടിത കുറ്റകൃത്യങ്ങളും മറ്റും തടയുന്നതിനും ജില്ലയില്‍ ശക്തമായ പോലീസ് നടപടി പത്തനംതിട്ടയില്‍ തുടരുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ അറസ്റ്റ് ജില്ലയില്‍ വ്യാപകമായി നടന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞദിവസം 21 പേരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. വരും ദിവസങ്ങളിലും നടപടി തുടരും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്കും…
Read Moreപി.ഐ.പി വലതുകര കനാല്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍
കനാല്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍ konnivartha.com : പി.ഐ.പി വലതുകര കനാലിലൂടെ ഡിസംബര്‍ 31 മുതല്‍ ജലവിതരണം നടത്തുന്നതിനാല്‍ കനാലിന് ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(30.12.2021)
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.30.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.പന്തളം 3 2.പത്തനംതിട്ട 8 3.തിരുവല്ല 7 4.ആനിക്കാട് 2 5.ആറന്മുള 2 6.അരുവാപുലം 2 7.അയിരൂര്‍ 1 8.ചെന്നീര്‍ക്കര 2 9.ചെറുകോല്‍ 4 10.ചിറ്റാര്‍ 1 11.ഏറത്ത് 1 12.ഇലന്തൂര്‍ 10 13.ഇരവിപേരൂര്‍ 4 14.എഴുമറ്റൂര്‍ 2 15.കടമ്പനാട് 6 16.കടപ്ര 2 17.കലഞ്ഞൂര്‍ 2 18.കല്ലൂപ്പാറ 1 19.കൊടുമണ്‍ 2 20.കോയിപ്രം 6 21.കോന്നി 11 22.കൊറ്റനാട് 2 23.കോഴഞ്ചേരി 1 24.കുളനട 3 25.കുന്നന്താനം 2 26.കുറ്റൂര്‍ 1 27.മല്ലപ്പളളി 1 28.മൈലപ്ര 1 29.നാറാണംമൂഴി 1 30.നാരങ്ങാനം 3 31.നെടുമ്പ്രം 1 32.ഓമല്ലൂര്‍ 3 33.പള്ളിക്കല്‍ 5 34.പന്തളം-തെക്കേക്കര 1…
Read Moreഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം
ഒമിക്രോൺ രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആണ് ദേശീയ തലസ്ഥാനം. ഡൽഹിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു എന്നാണ് ആശങ്ക .ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.. കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര (257), ഗുജറാത്ത് (97), രാജസ്ഥാൻ (69), കേരളം (65) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ ഒമിക്രോൺ കേസുകളിൽ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മൊത്തം 65കോടിയുടെ സ്വത്ത് ഇ ഡി കണ്ടു കെട്ടി
കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി നടത്തിയ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു .ഇതിനെ തുടര്‍ന്ന് ഇ ഡി അന്വേഷണം നടത്തി കണ്ടെത്തിയ പോപ്പുലര്‍ ഉടമകളുടെ കീഴില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളും കണ്ടു കെട്ടി . നേരത്തെ കണ്ടു കെട്ടിയ സ്വത്തുക്കള്‍ കൂടാതെ ഇന്നലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ 31 കോടിയുടെകൂടി സ്വത്തു കണ്ടു കെട്ടി . ഓഗസ്റ്റ് 10ന് പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേല്‍ മകളും സി.ഇ.ഒയുമായ റിനു മരിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.കണ്ടെത്തിയ കാറുകളുടെ ആകെ മൂല്യം രണ്ടുകോടിയാണ്. വിവിധ…
Read Moreമുള്ളന്‍ പന്നിയുടെ ആക്രമണത്തിന് ഇരയായ പുലികുട്ടി കോന്നിയില്‍ വെച്ച് ചത്തു
മുള്ളന്‍ പന്നിയുടെ ആക്രമണത്തിന് ഇരയായ പുലികുട്ടി കോന്നിയില്‍ വെച്ച് ചത്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ ദിവസം ആങ്ങമൂഴി ജനവാസ കേന്ദ്രത്തില്‍ വീട്ടിലെ ആട്ടിന്‍ കൂട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ഒരു വയസ്സുള്ള പുലികുട്ടി കോന്നിയില്‍ വന പാലകരുടെ ചികിത്സയിലിരിക്കെ ചത്തു . മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പുലികുട്ടിയ്ക്ക് പരിക്ക് ഏറ്റിരുന്നു . കൊല്ലത്ത് കൊണ്ട് പോയി ചികിത്സ നടത്തുകയും കോന്നി വനം വകുപ്പ് ഓഫീസില്‍ തുടര്‍ ചികിത്സ നല്‍കി വരവേ ആണ് പുലികുട്ടി ചത്തത് . ആങ്ങമൂഴി സ്വദേശി സുരേഷിന്റെ ആട്ടിന്‍ കൂടിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിക്ക് പരുക്കേറ്റ അവസ്ഥയിലായിരുന്നു. തൊഴുത്തിന് സമീപം അവശനിലയിലായിരുന്നു പുലി ഉണ്ടായിരുന്നത്.
Read Moreശിലാ മ്യൂസിയത്തിൽ പി എസ് സി ചോദ്യോത്തരബാങ്ക് ‘അറിവിന്‍റെ കലവറ’ തുറന്നു
konnivartha.com : അടൂർ മാഞ്ഞാലി വേൾഡ് റെക്കോർഡ് ശിലാ മ്യൂസിയം പി എസ് സി ഉദ്യോഗാർത്ഥികൾക്കായി മ്യൂസിയത്തിൽ പ്രത്യേകം തയാറാക്കിയ പി എസ് സി അറിവിന്റെ കലവറ ചോദ്യോത്തരനിധി കൃഷി മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് കലാരൂപത്തിന്റെ സൃഷ്ടാവ് ആരാണു എന്ന ചോദ്യോത്തരഫലകം അനാവരണം ചെയ്തും പി എസ് സി മുൻ വർഷ ചോദ്യങ്ങൾ ചോദിച്ചുമാണു മന്ത്രി പി പ്രസാദ് ശിലാ മ്യൂസിയത്തിന്റെ പൊതുവിജ്ഞാന കലവറയ്ക്ക് സമാരംഭം കുറിച്ചത്. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്റ്ററും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജി, ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കൽ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമ്മാൻ സുഗതൻ ശൂരനാട്, ശിലാ മ്യൂസിയം ഡയറക്റ്റർ ശിലാ സന്തോഷ്, മനുലാൽ, യു റ്റ്യൂബർ…
Read Moreഅശോകചക്ര സൗത്ത് ഇന്ത്യൻ സൗന്ദര്യമത്സരം സംഘടിപ്പിച്ചു
KONNIVARTHA.COM : വർക്കല അശോകം റിസോർട്ടും ഡെലീനിയോ മോഡലിംഗ് കമ്പനിയും സംയുക്തമായി സൗത്ത് ഇന്ത്യൻ സൗന്ദര്യ മത്സരം സംഘടിപ്പിച്ചു. അറബിക്കടലിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അശോകം ബീച്ച് റിസോർട്ടിന്റെ റാമ്പിൽ നടന്ന മത്സരം മലയാളികൾക്ക് വേറിട്ടൊരു ദൃശ്യാനുഭവമായി. തെന്നിന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മൂന്നൂറിലധികം മത്സരാർഥികൾ മാറ്റുരച്ച ഇവന്റ് മിസ്സിസ് ഗ്രാൻഡ് യൂണിവേഴ്സ് ഡോ. ശശിലേഖ ഫ്ലാഗ്ഓഫ് ചെയ്തു. അശോകം ഗ്രുപ്പ് ഓഫ് റിസോർട്ട് സി ഈ ഓ എസ്. അശോക് കുമാർ അമ്മൂസ് അധ്യക്ഷനായ യോഗത്തിൽ വേൾഡ്സ് ഫാസ്റ്റെസ്റ്റ് പെർഫോമിംഗ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി, സിനിമ സീരിയൽ താരം ഷിയാസ് ഖരീം, കൊറിയോഗ്രഫർ മോൻസി ജോൺസൺ ഡെലീനിയോ സി ഇ ഓ സാജൻ, മോഡൽ പ്രശോഭ് കൈലാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രമുഖ മോഡലുകളായ ഹാദിൽ അബ്ദു റഹ്മാൻ മിസ്റ്റർ അശോക് ചക്ര സൗത്ത് ഇൻഡ്യ 2021 യായും…
Read More