പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(29.12.2021)

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.29.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 8 2.പന്തളം 10 3.പത്തനംതിട്ട 16 4.തിരുവല്ല 14 5.ആറന്മുള 4 6.അരുവാപുലം 4 7.ചെന്നീര്‍ക്കര 3 8.ചെറുകോല്‍ 2 9.ചിറ്റാര്‍ 1 10.ഏറത്ത് 6 11.ഇലന്തൂര്‍ 3 12.ഏനാദിമംഗലം 3 13.ഇരവിപേരൂര്‍ 2 14.ഏഴംകുളം 2 15.എഴുമറ്റൂര്‍ 3 16.കടമ്പനാട് 3 17.കലഞ്ഞൂര്‍ 1 18.കല്ലൂപ്പാറ 1 19.കവിയൂര്‍ 5 20.കൊടുമണ്‍ 1 21.കോയിപ്രം 6 22.കോന്നി 5 23.കൊറ്റനാട് 5 24.കോട്ടാങ്ങല്‍ 2 25.കോഴഞ്ചേരി 1 26.കുളനട 2 27.കുന്നന്താനം 5 28.കുറ്റൂര്‍ 1 29.മലയാലപ്പുഴ 3 30.മല്ലപ്പളളി 8 31.മൈലപ്ര 2 32.നാരങ്ങാനം 2 33.നെടുമ്പ്രം…

Read More

സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

  സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്. കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സ്വതന്ത്ര സംഗീത സംവിധായകനായി എത്തുന്നത്. ‘തിളക്കം’, ‘കണ്ണകി’ ഉള്‍പ്പെടെ ഇരുപത്തോഞ്ചളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച പശ്ചാത്തല ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തില്‍ 1963ലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു വിദ്യാഭ്യാസം. തിളക്കം സിനിമയിലെ സാറേ സാറേ സാമ്പാറേ, കരിനീലക്കണ്ണഴകീ…,എന്നു വരും നീ…, വേളിക്കു വെളുപ്പാന്‍ കാലം.., ഇനിയൊരു ജന്മമുണ്ടെങ്കില്‍.., കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതാണ്. സംഗീത ആല്‍ബങ്ങളും കൈതപ്രം വിശ്വനാഥന്റേതായുണ്ട്.   കൈതപ്രം…

Read More

ഒമിക്രോൺ: രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.   അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം.

Read More

അച്ചന്‍കോവില്‍ കല്ലേലി കോന്നി വഴിയുള്ള കാനന പാത ഉണര്‍ന്നു : ശബരിമല തീര്‍ഥാടകകരുടെ കാല്‍നട യാത്ര തുടങ്ങി

അച്ചന്‍കോവില്‍ കല്ലേലി കോന്നി വഴിയുള്ള കാനന പാത ഉണര്‍ന്നു : ശബരിമല തീര്‍ഥാടകകരുടെ കാല്‍നട യാത്ര തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ) തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ കാല്‍നട തീര്‍ഥയാത്രയ്ക്ക് അച്ചന്‍ കോവില്‍ കല്ലേലി കോന്നി കാനന പാത ഉണര്‍ന്നു .ഇന്ന് മുതല്‍ നൂറുകണക്കിന് അന്യ സംസ്ഥാന അയ്യപ്പന്മാര്‍ ഈ പരമ്പരാഗത പാത ഉപയോഗിച്ച് തുടങ്ങി . മണ്ഡല കാലത്ത് പൊതുവേ ഈ പാതയില്‍ ശബരിമല തീര്‍ഥാടകകരുടെ കാല്‍നട യാത്ര ഇല്ല . എന്നാല്‍ മകര വിളക്ക് തീര്‍ഥാടകാലത്ത് ആണ് അച്ചന്‍ കോവില്‍ കല്ലേലി കോന്നി പാത ഉണരുന്നത് . നൂറുകണക്കിന് അയ്യപ്പന്മാര്‍ ഈ പാതയിലൂടെ വെളുപ്പിനെ മുതല്‍ എത്തി തുടങ്ങി . തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ആണ് പ്രധാനമായും ഈ പാത തിരഞ്ഞെടുക്കുന്നത് . ചെങ്കോട്ട നിന്നും എത്തുന്ന അയ്യപ്പന്മാര്‍ കോട്ടവാസല്‍…

Read More

സംസ്ഥാനത്ത് 7674 ഗുണ്ടകള്‍ അറസ്റ്റിലായി

  അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐ.ജിമാര്‍, റേഞ്ച് ഡി ഐ ജിമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്‍റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. പോലീസ് ആസ്ഥാനത്തും ഓണ്‍ലൈനിലുമായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായി. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയിഡുകള്‍ ശക്തമായി മുന്നോട്ട്…

Read More

ഒമിക്രോൺ: തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

ഒമിക്രോൺ: തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല KONNIVARTHA.COM:സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50 ശതമാനമാണ്. ഇതു കർശനമായി തുടരും. പുതുവത്സരാഘോഷത്തിൽ വലിയ ആൾക്കൂട്ട സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ജില്ലാ കലക്ടർമാർ പൊലീസ് പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.

Read More

പത്തനംതിട്ടയില്‍ 4 പേര്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

  ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോർജ് konnivartha.com : സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ രണ്ട് പേർ (32), (40) യു.എ.ഇ.യിൽ നിന്നും, ഒരാൾ അയർലൻഡിൽ നിന്നും (28) വന്നതാണ്. ഒരാൾക്ക് (51) സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ആൺകുട്ടി (9) ഇറ്റലിയിൽ നിന്നും മറ്റൊരാൾ (37) ഖത്തറിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾ (48) ടാൻസാനിയയിൽ നിന്നാണെത്തിയത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.

Read More

ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കും:സഫായി കര്‍മചാരിസ് അംഗം ഡോ.പി.പി. വാവ

  ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് ദേശീയ സഫായി കര്‍മചാരിസ് അംഗം ഡോ.പി.പി. വാവ പറഞ്ഞു. കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരും ശുചിത്വ തൊഴിലാളികളും പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.സമൂഹത്തിന്റെ ആരോഗ്യ പരിപാലനത്തിന് ശുചീകരണ തൊഴിലാളികള്‍ ചെയ്യുന്ന സേവനം വലുതാണ്.ശുചീകരണ തൊഴിലാളികളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂതനമായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കിവരുന്നത്.     ശുചീകരണ തൊഴിലാളികളെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ നടത്തുന്നത്. ശുചിത്വ തൊഴിലാളികളെയും കുടുംബത്തെയും ആധുനിക രീതിയിലുള്ള തൊഴിലിടങ്ങളിലേക്ക് മികച്ച വരുമാനത്തോടെ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നു. ഇവര്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും മറ്റുമുള്ള പരിശീലനവും നടത്തിവരുന്നു.വിദ്യാഭ്യാസ മേഖലയില്‍ ശുചിത്വ തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിനെതിരെ മുന്നണി പോരാളികളായി ശുചികരണ തൊഴിലാളികള്‍ നടത്തിയ സേവനം പ്രശംസനീയമാണ്.ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ അര്‍ഹമായ…

Read More

ക്ലീന്‍ ഇന്ത്യ യൂത്ത് ക്ലബ് അവാര്‍ഡ് :കോന്നി ചിത്തിര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന് ലഭിച്ചു

ക്ലീന്‍ ഇന്ത്യ യൂത്ത് ക്ലബ് അവാര്‍ഡ് KONNIVARTHA.COM : പത്തനംതിട്ട ജില്ലയില്‍ നെഹ്‌റു യുവ കേന്ദ്ര ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ ഒക്ടോബര്‍ 31 വരെ നടത്തിയ ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂത്ത് ക്ലബ്ബുകളെ ആര്‍ .ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി അധ്യക്ഷയായ സമിതി തെരഞ്ഞെടുത്തു .പ്ലാസ്റ്റിക് ശുചീകരണം ,സാനിറ്റൈസഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.പറക്കോട് കൈതക്കല്‍ ബ്രദേഴ്‌സ് കല സാംസ്കാരികകേന്ദ്രത്തിന് ഒന്നാം സ്ഥാനവും കോന്നി മാരൂര്‍ പാലം ചിത്തിര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, റാന്നി മോതിരവയല്‍ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവ രണ്ടും .മൂന്നും സ്ഥാനങ്ങള്‍ നേടി. നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡ് നല്‍കി KONNIVARTHA.COM : ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനക്കുള്ള 2021-2022 വര്‍ഷത്തെ നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡ് ത്രീസ്റ്റാര്‍ ആര്‍ട്സ്…

Read More

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധത്തില്‍ തൃപ്തി അറിയിച്ച് കേന്ദ്രസംഘം

KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി ചേര്‍ന്ന കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണ്. വാക്‌സിനേഷന്‍ ഡ്രൈവില്‍ ജില്ല മുന്നിലാണെന്നും സംഘം പറഞ്ഞു. സംസ്ഥാന തല അവലോകനത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ കേന്ദ്ര സംഘം എത്തിയത്. ഒമിക്രോണ്‍ പകരാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും ജില്ല സ്വീകരിച്ച് വരുന്നതായും പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും സംഘം അറിയിച്ചു.     കോഴഞ്ചേരി ജില്ലാ ആശുപത്രി,കോഴഞ്ചേരി റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.     കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധികളായ ഡല്‍ഹി എന്‍സിഡിസി കണ്‍സള്‍ട്ടന്റ് ഡോ. പല്ലവി ഡിയോള്‍, എന്‍ സി…

Read More