കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. മുതിർന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകൾ കൂട്ടിക്കലർത്തില്ല. കുട്ടികൾക്ക് ആദ്യമായി കോവിഡ് വാക്സിൻ നൽകുന്നതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കും. വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കോവാക്സിനായിരിക്കും നൽകുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഒമിക്രോൺ പശ്ചാത്തലത്തതിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശം അനുസരിച്ചായിരിക്കും ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസിന് മുകളിലുള്ള അനുബന്ധ രോഗമുള്ളവർ എന്നിവർക്ക് കരുതൽ…
Read Moreമാസം: ഡിസംബർ 2021
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(28.12.2021)
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.28.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 3 2.പന്തളം 1 3.പത്തനംതിട്ട 12 4.തിരുവല്ല 7 5.ആറന്മുള 9 6.അരുവാപുലം 1 7.അയിരൂര്‍ 5 8.ചെന്നീര്‍ക്കര 9 9.ചെറുകോല്‍ 2 10.ചിറ്റാര്‍ 2 11.ഇലന്തൂര്‍ 5 12.ഇരവിപേരൂര്‍ 11 13.ഏഴംകുളം 3 14.എഴുമറ്റൂര്‍ 1 15.കടമ്പനാട് 1 16.കലഞ്ഞൂര്‍ 3 17.കല്ലൂപ്പാറ 1 18.കവിയൂര്‍ 5 19.കൊടുമണ്‍ 5 20.കോയിപ്രം 4 21.കോന്നി 4 22.കൊറ്റനാട് 1 23.കോട്ടാങ്ങല്‍ 1 24.കോഴഞ്ചേരി 3 25.കുളനട 2 26.കുറ്റൂര്‍ 4 27.മലയാലപ്പുഴ 7 28.മല്ലപ്പളളി 1 29.മല്ലപ്പുഴശ്ശേരി 3 30.മെഴുവേലി 1 31.നാറാണംമൂഴി 4 32.നാരങ്ങാനം…
Read More(നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും
നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും സെബാസ്റ്റ്യൻ ആൻ്റണി ന്യൂയോർക്@konnivartha.com : നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും നടന്നു . “Nursing Now: Excellence, Leadership, and Innovation” എന്ന തീമിൽ നടത്തിയ കോൺഫ്റെൻസിൽ ഡോ. മേരി കാർമൽ ഗർകോൺ DNP,FNP, മുഖ്യപ്രഭാഷണം നടത്തി. ഡോ. വർഷ സിങ്, DNP,APRN, NEA-BC,FAHA, ഡോ. റോഷെൽ കേപ്സ് DNP,PMHNP, ഡോ. യൂജിൻ കായ്യുവിൻ DNP,FNP-BC, ACHPN,CPE, ഡോ. സിബി മാത്യു DHA,FNP,GNC,OCN, ഡോ .സോഫി വിൽസൺ DNP,LNHA,NE-BC. തുടങ്ങിയ പ്രഗത്ഭരായ സ്പീക്കേഴ്‌സിന്റെ അവതരണങ്ങൾ വിജ്ഞാനംപകരുന്നതായിരുന്നു. ലീന ആലപ്പാട്ടും, സുനിത മേനോനും സെമിനാർ മോഡറ്റർ മാരായിരുന്നു. തുടർന്ന് എൻപി വീക്ക് ആഘോഷത്തിന് തു ടക്കമായി. ആബിഗേല്‍ കോശി…
Read Moreഒമിക്രോൺ വ്യാപനം; ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ടി പി ആർ തുടർച്ചയായി 0.5 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി. മെട്രൊയിലും ഹോട്ടലുകളിലും 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കൂ. സ്‌കൂളുകളും കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ് പൂൾ, ജിം, തീയറ്ററുകൾ തുടങ്ങിയവ അടച്ചിടും. കടകൾ ഇടവിട്ട ദിവസങ്ങളിലെ തുറക്കാനാവൂ.വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് പങ്കെടുക്കാം. മാളുകളിലും മാർക്കറ്റുകളിലും തിരക്ക് കൂടുന്ന പശ്താത്തലത്തില്‍ ഇത് നിയന്ത്രിക്കും. നിയന്ത്രണങ്ങൾ ഇനിയും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.
Read Moreകോന്നി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തില്‍ “സാമൂഹിക സ്ത്രീ “എന്ന പുസ്തകം പരിചയപ്പെടുത്തി
കോന്നി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തില്‍ “സാമൂഹിക സ്ത്രീ “എന്ന പുസ്തകം പരിചയപ്പെടുത്തി KONNIVARTHA.COM : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ സുനീസ എഴുതിയ സാമൂഹിക സ്ത്രീ എന്ന പുസ്തകം പരിചയപ്പെടുത്തി. സ്ത്രീ, ഭർത്താവിനും കുടുംബത്തിനും വേണ്ടി തന്റെ ജീവിതവും സ്വപ്നവും ത്യജിക്കേണ്ടവളാണെന്നുള്ള വിശ്വാസത്തിൽ മാറ്റം വരണമെന്ന് ഗ്രന്ഥകാരി അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷതവഹിച്ചു എന്‍ എസ് മുരളീമോഹൻ, എസ്. കൃഷ്ണകുമാർ, രതിക്കുട്ടി ടീച്ചർ,എസ് എസ് ഫിറോസ്ഖാൻ, എന്‍അനിൽകുമാർ, സലീല,ജി.രാജൻ, പി കെ സോമൻ പിള്ള എന്നിവർ സംസാരിച്ചു.
Read Moreപുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നു; ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ
13 വൻ നഗരങ്ങളിലായിരിക്കും 5 ജി ടെലികോം സേവനം ആരംഭിക്കുക. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലുമാണ് ഈ സേവനം ലഭിക്കും. ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡഫോൺ ഐഡിയ എന്നിവയാണ് 5 ജി സേവനം ലഭ്യമാക്കുക. ഇതിനായി ടെലികോം കമ്പനികൾ 5 ജി ട്രയൽ സൈറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു.2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 5 ജി സ്‌പെക്ട്രത്തിന്റെ ലേലം നടത്താനാണ് തീരുമാനം. Government today named 13 cities that are likely to see the launch of 5G services in…
Read Moreതപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് നിയമനം
konnivartha.com : ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ എന്നിവരെ ഡയറക്ട് ഏജന്റായി നിയമിക്കുന്നു. ഏജൻസി അപേക്ഷകൾ പത്താം ക്ലാസ്സ് പാസായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റുമാർ , ആർ.ഡി ഏജന്റ്, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുന്ഗണന . അപേക്ഷകർ വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പടെ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസസ്, ആലുവ പോസ്റ്റൽ ഡിവിഷൻ, ആലുവ, 683101 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്…
Read Moreഎസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. പരീക്ഷകൾ മാർച്ച് 31 മുതൽ
konnivartha.com : 2021-2022 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി ജനുവരി 14 മുതൽ 19 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും. പരീക്ഷാവിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
Read Moreരണ്ട് ആടും പശുവും ചത്തു : കോന്നി മൃഗാശുപത്രിയ്ക്ക് എതിരെ വകുപ്പ് മന്ത്രിയ്ക്ക് പരാതി
രണ്ട് ആടും പശുവും ചത്തു : കോന്നി മൃഗാശുപത്രിയ്ക്ക് എതിരെ വകുപ്പ് മന്ത്രിയ്ക്ക് പരാതി konnivartha.com : കോന്നി സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല എന്ന് പരാതി . മൃഗങ്ങള്‍ക്ക് അസുഖം വന്നപ്പോള്‍ ഡോക്ടറെ വിളിച്ചു എങ്കിലും എത്താത്തതിനാല്‍ വ്യത്യസ്ത ദിവസങ്ങളിലായി രണ്ടു കര്‍ഷകരുടെ രണ്ട് ആടും ഒരു പശുവും ചത്തതായി ക്ഷീര കര്‍ഷകന്‍ വകുപ്പ് മന്ത്രിയ്ക്കും ഉന്നത അധികാരികള്‍ക്കും പരാതി നല്‍കി . കോന്നി പയ്യനാമണ്ണ് താവളപ്പാറ പമ്പഴ വീട്ടില്‍ തോമസിന്‍റെ വീട്ടിലെ രണ്ടു ആട്ടിന്‍ കുട്ടിയും പമ്പഴ വീട്ടില്‍ ജോണ്‍സണ്‍ വളര്‍ത്തിയ രണ്ടര വയസ്സുള്ള പശു കിടാവും ആണ് കൃത്യമായ ചികിത്സ കിട്ടാതെ ചത്തത് എന്ന് ജോണ്‍സണ്‍ മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയ്ക്കും മറ്റു ഉന്നത അധികാരികള്‍ക്കും പരാതി കൊടുത്തത് . കോന്നി മൃഗാശുപത്രിയില്‍ നിന്നും ഡോക്ടറെ കൂട്ടികൊണ്ട്…
Read More