KONNIVARTHA.COM : കുട്ടികൾക്കും, യുവജനങ്ങൾക്കും ഭാവിയിൽ ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുതിയ സമ്പാദ്യ പദ്ധതി ആരംഭിക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വിദ്യാഭ്യാസം, സ്വയംതൊഴിൽ,വിവാഹം, ആശുപത്രി ചെലവുകൾക്കായി പണം സ്വരൂപിക്കാൻ മാതാപിതാക്കളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നസീർ.കെ.പി, ജോജു വർഗീസ്, അനിത.എസ്.കുമാർ, ശ്യാമള. റ്റി, എം കെ . പ്രഭാകരൻ, മാത്യു വർഗീസ്, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, ജനറൽമാനേജർ എസ്. ശിവകുമാർ എന്നിവർ സംസാരിച്ചു.
Read Moreമാസം: ഡിസംബർ 2021
ശബരിമലയില്‍ 3.5 വിദേശമദ്യവും 16 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
ശബരിമലയില്‍ 3.5 വിദേശമദ്യവും 16 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍ കരിമല കാനനപാത:തയാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍; 30 ന് സംയുക്ത പരിശോധന കോന്നി വാര്‍ത്ത ഡോട്ട് കോം : അയ്യപ്പ തീര്‍ത്ഥാടകര്‍ക്കായി കരിമല വഴിയുള്ള കാനനപാത സഞ്ചാരയോഗ്യമാക്കല്‍ അവസാനഘട്ടത്തില്‍. 30 ന് ശബരിമല എഡിഎം അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം പാതയില്‍ സംയുക്ത പരിശോധന നടത്തും. 31 മുതല്‍ പാത അയ്യപ്പ ഭക്തര്‍ക്ക് സഞ്ചാരത്തിനായി തുറന്നുകൊടുക്കും. കോവിഡ് സാഹചര്യങ്ങളാല്‍ കാനന പാതയിലൂടെയുള്ള യാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ഇതുവഴി യാത്ര അനുവദിക്കുന്നത്. എരുമേലി മുതല്‍ സന്നിധാനംവരെ 35 കിലോ മീറ്ററാണുള്ളത്. ഇതില്‍ 25 കിലോമീറ്ററും വനത്തിനുള്ളിലൂടെയാണ്. കോഴിക്കാല്‍ കടവ് മുതല്‍ അഴുതക്കടവ് വരെയുള്ള ഏഴ് കിലോമീറ്റര്‍ റിസര്‍വും അഴുതക്കടവ് മുതല്‍ പമ്പവരെയുള്ള 18 കിലോമീറ്റര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വും ഇതില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ…
Read Moreക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം : ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട ടി.ബി. റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു KONNIVARTHA.COM : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നടത്തുവാന്‍ പൂന്തോട്ട പരിപാലനത്തില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്നും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 10 ന് ഉച്ചക്ക് രണ്ടു വരെ പത്തനംതിട്ട സിവില്‍ സ്റ്റേഷനിലുളള വിനോദ സഞ്ചാരവകുപ്പിന്റെ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കും പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ജില്ലാഓഫീസുമായി…
Read Moreദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി
ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. ശുചീകരണ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത് യഥാസമയം അര്‍ഹരായവര്‍ക്ക് എത്തുന്നത് ഉറപ്പാക്കും. ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങളുടെ ഉന്നമനത്തിന് നൂതനമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നഗര പ്രദേശങ്ങളില്‍ പേ ആന്‍ഡ് യൂസ് ടോയ്ലറ്റ് പോലെ നൂതന പദ്ധതികള്‍ ശുചീകരണ തൊഴിലാളികള്‍ക്കായി നടപ്പാക്കിവരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ ശുചീകരണ തൊഴിലാളികളുടെ ഉന്നമനമാണ് ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ പരിശോധിക്കുന്നത്. സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ ശുചീകരണ തൊഴിലാളികള്‍ക്കും കുടുംബാഗങ്ങള്‍ക്കും ഉറപ്പാക്കാന്‍ ശ്രദ്ധയമായ ഇടപെടലാണ് ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ നടത്തുന്നതെന്നും കമ്മീഷന്‍ അംഗം ഡോ.പി.പി.…
Read Moreസാമൂഹിക വിരുദ്ധര്‍ക്കും ഗൂണ്ടകള്‍ക്കുമെതിരെ പത്തനംതിട്ട ജില്ലയില്‍ പോലീസ് നടപടി ശക്തമാക്കി
konnivartha.com : സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പോലീസ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് നടപടി ശക്തമാക്കി. ജില്ലാ തലത്തില്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആര്‍.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പത്ത് പോലീസ് ഉദ്യോഗസ്ഥരുടെ സംഘവും, പോലീസ് സ്റ്റേഷന്‍ തലത്തില്‍ ഒരു എസ് ഐ, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘവും പ്രവര്‍ത്തിച്ചുവരുന്നു. ഗൂണ്ടകളെയും സാമൂഹിക വിരുദ്ധരെയും, ലഹരിമരുന്ന്, സ്വര്‍ണം, ഹവാലാ തുടങ്ങിയവ കടത്തുന്നവരെയും കണ്ടെത്താന്‍ നടപടി സ്വീകരിച്ചുവരുന്നു. ക്രിമിനലുകളുടെ വരുമാന സ്രോതസ്സുകളും, സമ്പത്തും അന്വേഷിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും കണ്ടെത്തും. എല്ലാത്തരം മാഫിയ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ശക്തമായ നടപടികള്‍…
Read Moreജനസൗഹൃദ ഡിജിറ്റല്‍ സര്‍വേ സാധ്യമാക്കണം: മന്ത്രി വീണാ ജോര്‍ജ്
konnivartha.com : സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂസര്‍വേയുടെ ഭാഗമായി നടത്തുന്ന ഡിജിറ്റല്‍ സര്‍വേ ജനസൗഹൃദപരമായ പ്രക്രിയയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ വില്ലേജില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്‍പായി സര്‍വേ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ഓമല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പത്തനംതിട്ട, കൊല്ലം ജില്ലകളിലായാണ് ആദ്യഘട്ട ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്. ജില്ലയില്‍ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജുകളിലാണ് സര്‍വേ നടപ്പാകുന്നത്. റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍, പെരുനാട്, കോന്നിയില്‍ വള്ളിക്കോട്, മൈലപ്ര, ചിറ്റാര്‍, കോന്നിതാഴം, തണ്ണിത്തോട്, കോഴഞ്ചേരിയില്‍ ഓമല്ലൂര്‍, കോഴഞ്ചേരി ചെന്നീര്‍ക്കര, ഇലന്തൂര്‍ എന്നീ വില്ലേജുകളിലാണ് സര്‍വേ നടത്തുക. കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, ഇലന്തൂര്‍ എന്നീ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേയാണ് നടക്കുക. സര്‍വേ പൂര്‍ത്തീകരണത്തിനു ശേഷം ഭൂരേഖകള്‍…
Read Moreബിജു ജോൺ കോശി, ശ്രീവിദ്യ പാപ്പച്ചൻ, ന്യു യോർക്ക് സിറ്റിയിൽ ജഡ്ജിമാർ
ന്യു യോർക്ക്: രണ്ട് ഇന്ത്യാക്കാരടക്കം 12 പേരെ വിവിധ കോടതികളിൽ ജഡ്ജിമാരായി ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ നിയമിച്ചു. ഒരാളെ ഫാമിലി കോടതിയിലേക്കും ഏഴു പേരെ സിവിൽ കോടതിയിലേക്കും നാല് പേരെ ക്രിമിനൽ കോടതിയിലേക്കുമാണ് നിയമിച്ചത്. ബിജു ജോൺ കോശിയെ ക്രിമിനൽ കോടതി ജഡ്ജി ആയും ശ്രീവിദ്യ പാപ്പച്ചനെ സിവിൽ കോടതി ജഡ്ജി ആയുമാണ് നിയമിച്ചിട്ടുള്ളത്. 12 പേരിൽ ഇവർ രണ്ട് ഇന്ത്യാക്കാർ മാത്രമേയുള്ളു. ജഡ്ജ് ശ്രീവിദ്യ പാപ്പച്ചനെ പിന്നീട് ക്രിമിനൽ കോടതിയിലേക്ക് നിയമിച്ചേക്കും. പരിചയ സമ്പന്നനായ ട്രയൽ ലോയറും കൗൺസലറുമാണ് ബിജു ജോൺ കോശി. സമാനതകളില്ലാത്ത ക്രിമിനൽ നിയമപരിചയമ കൈമുതലായുണ്ട്. ബ്രോങ്ക്‌സ് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിലെ പ്രോസിക്യൂട്ടർ എന്ന നിലയിൽ, ബിജു നൂറുകണക്കിന് കേസുകൾ വിചാരണ ചെയ്തു. ചെറിയ കുറ്റങ്ങൾ മുതൽ സായുധ കവർച്ചകൾ, കൊലപാതകശ്രമങ്ങൾ, ഗാങ്ങുമായി ബന്ധപ്പെട്ട…
Read Moreഒമിക്രോണ്‍: കേരളത്തില്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം
ഒമിക്രോണ്‍: കേരളത്തില്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം konnivartha.com : നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പുതുവത്സരാഘോഷം ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി അണിനിരത്തും. സംസ്ഥാനത്തു 98 ശതമാനം…
Read Moreജില്ലാ ആസ്ഥാനത്തെ മാസ്റ്റര്‍ പ്ലാനില്‍ സമഗ്ര മാറ്റം ഉണ്ടാകുമെന്ന് നഗരസഭാ കൗണ്‍സില്‍
പത്തനംതിട്ട നഗരത്തിന് ആദ്യമായി മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നത് 1995 ല്‍ ആണ്. നിലവില്‍ പത്തനംതിട്ട, കുമ്പഴ മേഖലകള്‍ക്കായി അഞ്ച് സ്‌കീമുകളാണുളളത്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയശേഷം വലിയ മാറ്റങ്ങളാണ് ജില്ലാ കേന്ദ്രത്തില്‍ ഉണ്ടായത്. സ്‌കീമുകളിലെ നിര്‍ദേശങ്ങളില്‍ പലതും കാലഹരണപ്പെട്ടു. പദ്ധതി തയ്യാറാക്കിയതിനുശേഷം ഉണ്ടായ വികസന പ്രവര്‍ത്തനങ്ങളും നിലവില്‍ തുടക്കം കുറിച്ചിട്ടുളള അബാന്‍ മേല്‍പാലം ഉള്‍പ്പെടെയുള്ള പദ്ധതികളും കണക്കിലെടുത്തായിരിക്കും പുതിയ രൂപകല്‍പ്പന. കുമ്പഴ മേഖലയ്ക്ക് പ്രത്യേക പ്‌ളാന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഉണ്ടാകും. അച്ചന്‍കോവിലാറിന്റെ തീരത്ത് വിശ്രമത്തിനും വിനോദത്തിനുമായുളള സൗകര്യങ്ങള്‍ ഒരുക്കും. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യങ്ങള്‍ ഒരുക്കുന്നത്. റിംഗ് റോഡ്, ജനറല്‍ ആശുപത്രി,കളക്ടറേറ്റ്,ചുട്ടിപ്പാറ,വഞ്ചികപൊയ്ക വെള്ളച്ചാട്ടം,അഞ്ചക്കാല-ഒറ്റുകല്‍ മുരുപ്പ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ക്കായി സ്‌പെഷ്യല്‍ പ്രോജക്ടുകള്‍ ഉണ്ടാക്കും. മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പിക്കാന്‍ വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കും.നിലവിലെ സ്‌കീമുകള്‍ പരിഷ്‌കരിക്കുന്നതിനും വിശദ നഗരാസൂത്രണ പദ്ധതി നിര്‍ദ്ദേശങ്ങള്‍…
Read Moreഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍; കൂടിക്കാഴ്ച 29 ന് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുവരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഡോക്ടര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു.അടൂര്‍ റവന്യൂ ടവറിലുള്ള പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ഗവ.അംഗീകൃത ഡി.എച്ച്.എം.എസ്/ബി.എച്ച്.എം.എസ് യോഗ്യതയുളള 55 വയസ് കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04734 226063. ഹോമിയോപ്പതി ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ (28) പത്തനംതിട്ട ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവുകള്‍ വരുന്നതിനനുസരിച്ച് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഫാര്‍മസിസ്റ്റുമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു. ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍.സി.പി, സി.സി.പി യോഗ്യതയുള്ളവരെ മാത്രമാണ് പരിഗണിക്കുന്നത്. യോഗ്യതയുള്ളവര്‍…
Read More