പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.27.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 2 2.പന്തളം 2 3.പത്തനംതിട്ട 6 4തിരുവല്ല 6 5.ആറന്മുള 7 6.അയിരൂര്‍ 2 7.ചെന്നീര്‍ക്കര 3 8.ചെറുകോല്‍ 1 9.ഇലന്തൂര്‍ 2 10.ഇരവിപേരൂര്‍ 11 11.ഏഴംകുളം 1 12.കടമ്പനാട് 2 13.കടപ്ര 2 14.കലഞ്ഞൂര്‍ 2 15.കല്ലൂപ്പാറ 2 16.കോയിപ്രം 6 17.കോന്നി 2 18.കോഴഞ്ചേരി 3 19.കുളനട 2 20.കുന്നന്താനം 2 21.കുറ്റൂര്‍ 1 22.മല്ലപ്പളളി 4 23.മല്ലപ്പുഴശ്ശേരി 2 24.നാറാണംമൂഴി 1 25.നാരങ്ങാനം 1 26.നെടുമ്പ്രം 1 27.ഓമല്ലൂര്‍ 1 28.പള്ളിക്കല്‍ 1 29.പെരിങ്ങര 1 30.പ്രമാടം 4 31.പുറമറ്റം 2 32.റാന്നി 3 …
Read Moreമാസം: ഡിസംബർ 2021
സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍
സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യു.കെ.- 3, യു.എ.ഇ.- 2, അയര്‍ലന്‍ഡ്-2, സ്പെയിന്‍- 1, കാനഡ- 1, ഖത്തര്‍- 1, നെതര്‍ലന്‍ഡ്സ്- 1 എന്നിവിടങ്ങളില്‍നിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍: യു.കെ.- 1, ഘാന- 1, ഖത്തര്‍- 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂരിലുള്ളയാള്‍ യു.എ.ഇയില്‍നിന്ന് കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ്…
Read Moreപുസ്തക പരിചയ സദസ്
konnivartha.com : സൈക്കോളജിസ്‌റ്റും എഴുത്തുകാരിയുമായ കോന്നി വട്ടക്കാവ് നിവാസിയും ഇപ്പോള്‍ ബാംഗ്ലൂരിൽ സൈക്കോളജിസ്റ്റായി ജോലി നോക്കുന്ന സുനീസ എഴുതിയ സാമൂഹിക സ്ത്രീ എന്ന പുസ്തകം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ 27.12.21 വൈകിട്ട് 5.30 ന് പരിചയപ്പെടുത്തുന്നു. പുസ്തക പരിചയ സദസ്സിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമുക്കിടയിൽ അടിച്ചമർത്തപ്പെട്ട കഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ശബ്ദമാണ് സാമൂഹിക സ്ത്രീ എന്ന പുസ്തകം. സ്വയം ഒതുങ്ങി കഴിയാൻ നിർബന്ധിതയാകുകയും, സമൂഹം കല്പിച്ചു നൽകിയിരിക്കുന്ന ചട്ടക്കൂട്ടിൽ മാത്രം ജീവിതം ഒതുക്കുവാൻ പ്രേരിപ്പിക്കപ്പെടുന്ന സ്ത്രീകൾക്കും വേണ്ടിയുള്ളതാണീ പുസ്തകം. സ്വാതന്ത്ര്യം എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നുണ്ട് എഴുത്തുകാരി പുസ്തകത്തിലൂടെ. സൈക്കോളജിസ്ട് കൂടിയായ സുനീസ, പത്തനംതിട്ട കോന്നി സ്വദേശിയാണ്. സോളോ യാത്രകൾ നടത്തുന്ന അപൂർവം മലയാളി വനിതകളിൽ ഒരാൾ കൂടിയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
Read Moreകലഞ്ഞൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ജനകീയ പൌര സമിതി ആഹ്വാനം ചെയ്തു
കലഞ്ഞൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ജനകീയ പൌര സമിതി ആഹ്വാനം ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ പഞ്ചായത്തിലെ അനധികൃത പാറമട ,ക്രഷര്‍ യൂണിറ്റുകള്‍ നിര്‍ത്തലാക്കണം എന്ന് കലഞ്ഞൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനകീയ പൌര സമിതി ആവശ്യപ്പെട്ടു . കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ ഉള്ള ഇഞ്ചപ്പാറ ,കല്ലുവിള എന്നീ ഗ്രാനൈറ്റ്കള്‍ക്ക് നല്‍കിയ ലൈസന്‍സ് ഉടനടി പിന്‍ വലിക്കണം എന്നും സംഘടന ആവശ്യം ഉന്നയിച്ചു . ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഈ മാസം 29 നു രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കലഞ്ഞൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ നടത്തുവാന്‍ ജനകീയ പൌര സമിതി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു
Read Moreകല്ലേലി കാവില്‍ 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു
കല്ലേലി കാവില്‍ 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു കോന്നി വാര്‍ത്ത : മണ്ഡല കാല 41 വിളക്കിനോടു അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു . 41 മലകളെ കുടിയിരുത്തിയ കാവിലെ 41 തൃപ്പടികളിലും അടുക്കും ആചാരവും മുറുക്കാനും കലശവും ഊട്ടും സമര്‍പ്പിച്ചാണ് തൃപ്പടി പൂജ നടത്തിയത് . തുടര്‍ന്ന് അച്ചന്‍ കോവില്‍ നദിയില്‍ ഭക്ത ജനങ്ങള്‍ ആറ്റു വിളക്ക് തെളിയിച്ചു ഒഴുക്കി .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,വിനീത് ഊരാളി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു
Read Moreകിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; പൊലീസ് ജീപ്പ് കത്തിച്ചു
എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ അക്രമികള്‍ കത്തിച്ചു.തൊഴിലാളി ക്യാമ്പിലെ സംഘര്‍ഷ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. സംഭവ സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ചൂരക്കോട് കിറ്റെക്‌സില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടിയത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.മണിപ്പൂരില്‍ നിന്നും നാഗാലാന്റില്‍ നിന്നും ജോലിക്കെത്തിയ തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസിന് നേരെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. 1500ഓളം തൊഴിലാളികളാണ് സ്ഥലത്തുള്ളത്. പൊലീസ് ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന. മദ്യപിച്ച് തൊഴിലാളികള്‍…
Read Moreശബരിമല മണ്ഡലപൂജ ഉത്സവത്തിന് സമാപനം; നട ഇനി 30 ന് തുറക്കും
KONNIVARTHA.COM : ശരണംവിളികളാല്‍ മുഖരിതമായ 41 ദിവസത്തിനൊടുവില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനംകുറിച്ച് മണ്ഡലപൂജ നടന്നു. പകല്‍ 11.50 നും 12.40 നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നത്. മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മ്മികനായി. കലശാഭിഷേകംവും വിശേഷാല്‍ കളഷാഭിഷേകവും പൂര്‍ത്തിയാക്കിയശേഷം തങ്കഅങ്കി ചാര്‍ത്തിയുള്ള ഉച്ചപൂജയും പൂര്‍ത്തിയായതോടെയാണ് മണ്ഡല പൂജ സമാപിച്ചത്. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, കോട്ടയം ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, എഡിജിപി എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് 1973ല്‍ തങ്കഅങ്കി നടയ്ക്കുവച്ചത്. മണ്ഡലപൂജയ്ക്കു…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(26-12-2021)
പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 26-12-2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 0 2 പന്തളം 1 3 പത്തനംതിട്ട 1 4 തിരുവല്ല 4 5 ആനിക്കാട് 0 6 ആറന്‍മുള 3 7 അരുവാപ്പുലം 2 8 അയിരൂര്‍ 2 9 ചെന്നീര്‍ക്കര 3 10 ചെറുകോല്‍ 0 11 ചിറ്റാര്‍ 0 12 ഏറത്ത് 4 13 ഇലന്തൂര്‍ 0 14 ഏനാദിമംഗലം 1 15 ഇരവിപേരൂര്‍…
Read More15 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിന്‍; ആരോഗ്യപ്രവർത്തകർക്കും 60 കഴിഞ്ഞ രോഗികള്‍ക്കും ബൂസ്റ്റർ ഡോസ്
15 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിന്‍; ആരോഗ്യപ്രവർത്തകർക്കും 60 കഴിഞ്ഞ രോഗികള്‍ക്കും ബൂസ്റ്റർ ഡോസ് രാജ്യത്ത് 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.ആരോഗ്യപ്രവര്‍ത്തവര്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Moreതങ്ക അങ്കി എത്തി; നാളെ ( ഡിസംബര്‍ 26) മണ്ഡലപൂജ
ശരണംവിളികളുയര്‍ന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തി. പമ്പയില്‍നിന്നും പെട്ടിയിലാക്കി അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ ചുമന്ന് എത്തിച്ച തങ്ക അങ്കി ക്ഷേത്രസന്നിധിയില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും കണ്ഠര് മഹേഷ് മോഹനരും ഏറ്റുവാങ്ങി. തുടര്‍ന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധനയും നടന്നു. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, സെക്രട്ടറി എസ്. ഗായത്രി ദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാളെ പകല്‍ 11.50നും 1.15നും ഇടയ്ക്ക് മീനം രാശി മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കുന്നത്. അതോടെ 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. തുടര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കും. മകരവിളക്ക്…
Read More