പത്തനംതിട്ട ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(25-12-2021)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 25-12-2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 3 2 പന്തളം 0 3 പത്തനംതിട്ട 10 4 തിരുവല്ല 10 5 ആനിക്കാട് 2 6 ആറന്‍മുള 9 7 അരുവാപ്പുലം 1 8 അയിരൂര്‍ 2 9 ചെന്നീര്‍ക്കര 0 10 ചെറുകോല്‍ 1 11 ചിറ്റാര്‍ 0 12 ഏറത്ത് 1 13 ഇലന്തൂര്‍ 1 14 ഏനാദിമംഗലം 1 15 ഇരവിപേരൂര്‍ 8 16 ഏഴംകുളം 2 17 എഴുമറ്റൂര്‍ 3 18 കടമ്പനാട് 1 19 കടപ്ര 1 20 കലഞ്ഞൂര്‍…

Read More

ബൈക്ക് അപകടം; ഒരാൾ മരണപ്പെട്ടു

  ഇലന്തൂർ – മാർക്കറ്റിൽ സൂര്യ ഹയറിംഗ് സെൻ്ററിനു മുന്നിൽ ആണ് ബൈക്ക് അപകടം നടന്നത് . പൂക്കോട് മധു മല സ്വദേശി സുമേഷാണ് മരണപ്പെട്ടത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു.   ബൈക്ക് ഓടിച്ചിരുന്ന ചിറ്റാർ സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അമിത വേഗതയിൽ വന്ന ബൈക്ക് കടയുടെ വരാന്ത വഴി കയറി ഭിത്തി തകർത്ത് റോഡിലേക്ക് മറിയുകയായിരുന്നു

Read More

ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 231 -ാമത് സ്നേഹഭവനം ക്രിസ്മസ് സമ്മാനമായി സുജാതക്കും കുടുംബത്തിനും

ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 231 -ാമത് സ്നേഹഭവനം ക്രിസ്മസ് സമ്മാനമായി സുജാതക്കും കുടുംബത്തിനും സഹായമായത് ഷിക്കാഗോ ഫ്രണ്ട്സ് ആർ അസ് ക്ലബ്ബ്   KONNIVARTHA.COM : : സാമൂഹിക പ്രവർത്തക ഡോ. എം..എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്ക് പണിത് നൽകുന്ന 231 ആമത് സ്നേഹഭവനം ഷിക്കാഗോയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ആർ അസ് എന്നാ ക്ലബ്ബിന്റെ സഹായത്താൽ ഈ വർഷത്തെ ക്രിസ്മസ് സമ്മാനമായി എഴുമറ്റൂർ വേങ്ങഴതടത്തിൽ സുജാതക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു.   വർഷങ്ങളായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജീവിക്കുകയായിരുന്നു സുജാതയും ഭർത്താവായ വിമലും രണ്ട് കുട്ടികളും. വിമലിന് ശാരീരികമായ അസുഖങ്ങൾ കാരണം ദിവസവും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ…

Read More

പത്തനാപുരത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ

പത്തനാപുരത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ ആന്ധ്രയിൽനിന്ന്‌ കൊണ്ടുവന്ന രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പത്തനാപുരത്ത് അറസ്റ്റിൽ. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവൺകുമാർ (27), രാമു (24) എന്നിവരെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പോലീസും ചേർന്ന് പിടികൂടിയത് ത്തനാപുരം കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം വെള്ളിയാഴ്ച രണ്ടരയോടെയായിരുന്നു മയക്കുമരുന്ന് പിടികൂടിയത്ആന്ധ്രയിൽനിന്ന്‌ തീവണ്ടിമാർഗം കായംകുളത്ത് എത്തിയ ഇരുവരും അവിടെനിന്ന്‌ ഓട്ടോവിളിച്ച് പുനലൂരിലേക്ക് വരികയായിരുന്നു.അന്വേഷണം സമീപ പ്രദേശമായ കോന്നിയിലേക്കും വ്യാപിപ്പിക്കും

Read More

വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരണപ്പെട്ടു

രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. വ്യോമസേനയുടെ ഔദ്യോഗിക ട്വീറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.   രിശീലന പറക്കലിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് വിമാനപകടമുണ്ടായത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയ്‌സാല്‍മീറിലെ സാം പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് മിഗ് 21 വിമാനം തകര്‍ന്നു  വീണത്‌ Indian Air Force orders inquiry after MiG-21 crashes in Rajasthan’s Jaisalmer

Read More

ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

എല്ലാ മാനവര്‍ക്കും കോന്നി വാര്‍ത്ത ഡോട്ട് കോം , കൊച്ചി വാര്‍ത്ത ഡോട്ട് കോം, എല്‍സ ന്യൂസ്‌ ഡോട്ട് കോം  ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകളുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

Read More

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Read More

പ്രത്യാശയോടെ അട്ടച്ചാക്കല്‍ നിവാസികള്‍ : പോസ്റ്റ്‌ ഓഫീസിന് ഇനി എങ്കിലും വെളിച്ചം കിട്ടണം

  കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ): കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ല എന്നുള്ള കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാന്‍ പോസ്റ്റല്‍ ഡിവിഷന്‍ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ പത്തനംതിട്ട ഡിവിഷന് നിര്‍ദേശം നല്‍കി . പോസ്റ്റ്‌ ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ലെന്നു കോന്നി വാര്‍ത്ത കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കി .പ്രദേശ വാസിയായ രാജേഷ് പേരങ്ങാട്ട് വാര്‍ത്തയുടെ ലിങ്ക് സഹിതം ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ക്ക്  ഇമെയില്‍ വഴി അയച്ചു കൊടുത്തു . ഉടന്‍ തന്നെ ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ഇടപെടുകയും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പത്തനംതിട്ട ജില്ലാ പോസ്റ്റല്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഇക്കണ്ട കാലം അത്രയും വെളിച്ചം…

Read More

തങ്ക അങ്കി നാളെ സന്നിധാനത്തെത്തും;നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

  konnivartha.com : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര (ഡിസം. 25ന്) സന്നിധാനത്തെത്തും. തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളില്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പമ്പ സ്‌പെഷല്‍ ഓഫീസര്‍ അജിത് കുമാര്‍ ഐപിഎസ് അറിയിച്ചു. രാവിലെ 11.30നാണ് തങ്കയങ്കി നിലയ്ക്കലില്‍ എത്തുക. നിലയ്ക്കലില്‍ നിന്ന് പുറപ്പെട്ട് പമ്പയിലെത്തുന്നതുവരെ നിലയ്ക്കല്‍ മുതല്‍ പമ്പ വരെയും തിരിച്ചും വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഏതാണ്ട് 12.30 ഓടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. പമ്പയില്‍ നിന്ന് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തേക്ക് തിരിക്കുന്നത് വൈകീട്ട് മൂന്നിനാണ്. മൂന്ന് മുതല്‍ മൂന്നരവരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. തങ്കയങ്കി നീലിമലയിലെത്തുന്നതോടെ തീര്‍ഥാടകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കും. 26ന് രാത്രി പത്തിനാണ് ശബരിമല നടയടയ്ക്കുക. അന്ന് വൈകീട്ട് നാല് മുതല്‍ നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. പുണ്യം പൂങ്കാവനം പദ്ധതിയുടെ സന്ദേശം…

Read More

മേളപ്പെരുമയോടെ ട്രൈബല്‍ ശിങ്കാരിമേളം ഗ്രൂപ്പ് അരങ്ങേറ്റം കുറിച്ചു

konnivartha.com : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍ മൂഴി കോളനിയില്‍ ശിങ്കാരിമേളം പരിശീലനം പൂര്‍ത്തീകരിച്ച  ട്രൈബല്‍ ബാലസഭാ കുട്ടികളുടെ അരങ്ങേറ്റം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടര്‍ന്നുള്ള ഒറ്റപ്പെടലില്‍ നിന്നും മോചനം നേടുന്നതിനും ഒരു വരുമാനദായക പ്രവര്‍ത്തിലേക്ക് ചുവടു വയ്ക്കുന്നതിന്റെയും ഭാഗമായാണ് ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് 66 ദിവസം നീണ്ടു നിന്ന ശിങ്കാരിമേളം പരിശീലനം കലാനിലയം അരുണ്‍രാജിന്റെ നേതൃത്വത്തില്‍ നല്‍കിയത്. 21 കുട്ടികള്‍ പരിശീലനം നേടുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.   നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, അസിസ്റ്റന്‍ഡ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്.സലീന, പഞ്ചായത്ത് സെക്രട്ടറി സൈമണ്‍ വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു നാരായണന്‍,…

Read More