Trending Now

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

Spread the love

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

KONNIVARTHA.COM : വിനോദ സഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ളവ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും എഗ്രിമെന്റ് കാലാവധി മുതല്‍ ഒരു വര്‍ഷത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം ഓടുന്ന ഓരോ മാസവും വാഹനം ഓടുന്ന കിലോമീറ്ററിന് അനുസരിച്ചുള്ള തുക മാത്രമേ അനുവദിക്കുകയുള്ളു.

ക്വട്ടേഷന്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ‘വിനോദസഞ്ചാരവകുപ്പ്, പത്തനംതിട്ട ജില്ലാഓഫീസ് ആവശ്യത്തിന് ടാക്സി ഓടുന്നതിനുളള ക്വട്ടേഷന്‍’എന്ന്് രേഖപ്പെടുത്തി ഡെപ്യുട്ടിഡയറക്ടര്‍, വിനോദ സഞ്ചാരവകുപ്പ്, ജില്ലാഓഫീസ്, സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട, പിന്‍. 689645 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ക്വട്ടേഷനുകള്‍ എത്തിക്കണം.

വ്യക്തമായ മേല്‍വിലാസത്തോടുകൂടിയ (ഫോണ്‍നമ്പര്‍ സഹിതം) സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഈ മാസം 19 ന് ഉച്ചക്ക്ശേഷം രണ്ടു വരെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാരവകുപ്പ് ജില്ലാഓഫീസുമായി നേരിട്ടോ ഫോണ്‍മുഖേനയോ ബന്ധപ്പെടണം. ഫോണ്‍ : 0468 2326409.

error: Content is protected !!