കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം

Spread the love

“കോന്നി വാര്‍ത്ത ഡോട്ട് കോം ഇമ്പാക്റ്റ്”
കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം

KONNIVARTHA.COM : കോന്നി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കേംപ്ളക്സിലെ ശൗചാലയങ്ങൾ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കോന്നി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.

കോന്നി മേഖലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്.ഡി.വൈ.എഫ്.ഐ.ഏരിയ കമ്മറ്റി അംഗങ്ങളായ ശ്രീഹരി, ഷിജു, മേഖലാ പ്രസിഡൻ്റ് പ്രജിത എന്നിവർ നേതൃത്വം നല്കി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്നം രണ്ടു ദിവസത്തിനകം  പരിഹാരം ഉണ്ടാകൂമെന്ന് ഉറപ്പിനേ തുടർന്ന് സമരം അവസാനിപ്പിച്ചത്.

വിഷയം പൊതു ജന ശ്രദ്ധയില്‍ കൊണ്ടുവന്നത് “കോന്നി വാര്‍ത്ത ഡോട്ട് കോം” ആണ് . കോന്നി പഞ്ചായത്ത്” വക “പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ്‌ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി മുറി ഇല്ല എന്നുള്ള വാര്‍ത്ത അതീവ പ്രാധാന്യം നല്‍കിയാണ്‌ കോന്നി വാര്‍ത്ത പ്രസിദ്ധീകരിച്ചത് .ഇതിനെ തുടര്‍ന്ന്‍ താലൂക്ക് വികസന സമിതി യോഗം നടന്ന താലൂക്ക് ഓഫീസില്‍ വനിതകള്‍ പ്രതിക്ഷേധ  സമരം നടത്തി . അധികാരികള്‍ തങ്ങളുടെ അധികാര മനോഭാവം മുഷ്കട മനസ്സോടെ എടുത്താല്‍ നാളെ നിങ്ങള്‍ നേരിടേണ്ടി വരുന്നത് വലിയൊരു ജനകീയ സമരം ആയിരിക്കും എന്നും കോന്നി വാര്‍ത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു .

കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം എന്ന് ആവശ്യം ഉന്നയിച്ചു ഈ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 8 വനിതകള്‍ ഒപ്പിട്ട് കോന്നി പഞ്ചായത്തില്‍ നല്‍കിയ നിവേദനം പരിഗണിക്കാന്‍ പഞ്ചായത്ത് തയാറാകണം എന്ന് ആവശ്യം ഉയര്‍ന്നിരുന്നു . മറ്റു മാധ്യമങ്ങള്‍ വിഷത്തില്‍ പ്രതികരിക്കാതെ ഇരുന്നപ്പോള്‍ “വിഷയം “ഏറ്റെടുത്തു സമൂഹ മധ്യത്തില്‍ എത്തിച്ചത് കോന്നി വാര്‍ത്ത ആണെന്ന് ഈ സ്ഥാപനങ്ങളിലെ ജീവനകാര്‍ പറഞ്ഞു .

 

സമീപത്തെ മറ്റൊരു സ്വകാര്യ കെട്ടിടത്തിലെ ശുചി മുറിയാണ് വനിതകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഉപയോഗിക്കുന്നത് .ദൂര സ്ഥലങ്ങളില്‍ നിന്നും എത്തുന്ന വനിതകള്‍ക്ക് ഈ കെട്ടിടത്തിലെ ശുചി മുറി കാലപഴക്കം മൂലം ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നാണ് പരാതി .

കോന്നി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 19/09/2019, 02/12/2021 ലും 8 വനിതകള്‍ പരാതി നല്‍കിയിരുന്നു . കോന്നി താലൂക്ക് ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ക്ക് 30/11/2021 ലും പരാതി നല്‍കി എങ്കിലും ശുചി മുറി ഉപയോഗ പ്രഥമാക്കി നല്‍കുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല എന്ന് ഇവര്‍ പറയുന്നു .

 

ജില്ലാ കളക്ടര്‍ക്ക് ഈ കെട്ടിടത്തിലെ കടമുറി ലേലം കൊണ്ട അങ്ങാടിക്കല്‍ നിവാസി ബിന്ദു നേരത്തെ (30/11/2021)പരാതി നല്‍കിയിരുന്നു . എന്നാല്‍ ശുചിമുറിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടിട്ടില്ല എന്ന് ഇവരുടെ പരാതി . ഇന്ന് നടന്ന താലൂക്ക് തല വികസന സമിതി യോഗം നടന്ന താലൂക്ക് ഓഫീസില്‍ വനിതകള്‍ എത്തി പ്രതിക്ഷേധം രേഖപ്പെടുത്തി .

 

വനിതകള്‍ ഭരിക്കുന്ന കോന്നി പഞ്ചായത്തില്‍ വനിതകള്‍ക്കും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സ്ഥലം ഇല്ല എന്ന് വന്നാല്‍ ദയവായി രാജി വെച്ച് പോകുക. മുഖ്യ മന്ത്രി , തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി , വനിതാ കമ്മീഷന്‍ , കേരള ഹൈക്കോടതി എന്നിവരുടെ നീതി തേടി പരാതി നല്‍കിയിട്ടുണ്ട് .പ്രാഥമിക ആവശ്യത്തിനു  ഈ കെട്ടിടത്തില്‍ ശുചി മുറി കിട്ടും എന്നും പ്രതീക്ഷ . വനിതകളുടെ ആവശ്യം ഉടന്‍ നിറവേറ്റുക എന്നുള്ള കോന്നി വാര്‍ത്തയുടെ ആവശ്യം ഡി വൈ എഫ് ഐ ഏറ്റെടുത്തു . അഭിനന്ദനം

error: Content is protected !!