ഉള്‍വനത്തില്‍ നിന്നും തലയോട്ടി കണ്ടെത്തിയ സംഭവം :ഫോറന്‍സിക്ക് വിഭാഗം കോന്നിയില്‍ എത്തി

Spread the love

 

KONNIVARTHA.COM : വനവിഭവങ്ങൾ ശേഖരിക്കാന്‍ ഉള്‍വനത്തിലേക്ക് പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് വനപാലകരുടെ സാന്നിധ്യത്തില്‍ കോന്നി പൊലീസ് വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ കോന്നി പോലീസ്സില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടിയും അസ്ഥികളും ഫോറന്‍സിക്ക് വിഭാഗം പരിശോധന നടത്തി . തലയോട്ടിയും അസ്ഥികളും ഫോറന്‍സിക്ക് വിഭാഗം ഏറ്റെടുത്തു .ഇവ ലാബില്‍ വെച്ച് ഡി എന്‍ എ പരിശോധന നടത്തും .

ഒരു തലയോട്ടി, തുടയെല്ല്, വാരിയെല്ല്, താടിയെല്ല്, തലമുടി, തുണിയുടെ കഷണം എന്നിവയാണ് കഴിഞ്ഞ ദിവസം വനത്തില്‍ നിന്നും കണ്ടെത്തിയത് . കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജന്‍ കോളനിയില്‍ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ കാണാതായത്.

സെപ്റ്റംബർ മാസത്തിൽ ഇവര്‍ കുന്തിരിക്കം ശേഖരിക്കാന്‍ മാഞ്ഞാര്‍ വനമേഖലയിലേക്ക് പോയതായും പിന്നീട് മകളും മരുമകനും മടങ്ങി വന്നില്ലെന്നും കാണിച്ചാണ് സുനിതയുടെ പിതാവ് അച്യുതന്‍ കോന്നി പൊലീസിൽ പരാതി നൽകിയിരുന്നു . മകള്‍ ഗര്‍ഭിണിയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

 

 

കേസ്‌ അന്വേഷണത്തിന്‍റെ ഭാഗമായി ഇന്നലെ പൊലീസ് വനപാലകരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയപ്പോഴാണ് തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും മനുഷ്യന്‍റേത്‌ തന്നെയാണെന്ന്‌ സ്ഥിരീകരിച്ചിരുന്നു . എന്നാല്‍ ഇത് കാണാതായവരുടെ തന്നെയാണോ എന്നറിയാന്‍ ആണ് ഫോറന്‍സിക് വിഭാഗം കോന്നിയില്‍ എത്തിയതും തലയോട്ടിയും അസ്ഥികളും പരിശോധനകള്‍ക്ക് വേണ്ടി ഏറ്റെടുത്തതും

error: Content is protected !!