Trending Now

പൊന്നും വില :അട്ടച്ചാക്കലില്‍ പച്ചക്കറി കടയില്‍ നിന്നും പണവും പച്ചക്കറിയും മോഷ്ടിച്ചു

Spread the love

 

konnivartha.com : കോന്നി അട്ടച്ചാക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പച്ചക്കറി കട മോഷ്ടാക്കൾ രാത്രിയിൽ കുത്തിതുറന്നു.10000 ന് മുകളിൽ ഉണ്ടായിരുന്ന പണവും പച്ചക്കറികളും നഷ്ടപ്പെട്ടു. പോലീസ് എത്തി നടപടി ആരംഭിച്ചു. കടയുടമ വെട്ടതെത്ത് ടിസി വര്‍ഗീസ്സിന്റെയും കട നടത്തുന്ന പത്തനംതിട്ട നിവാസിനി രജീനയുടെയുടെയും പരാതിയില്‍ പോലീസ് സ്ഥലത്ത് എത്തിയിരുന്നു .

പച്ചക്കറികള്‍ക്ക് തീ വിലയായതോടെ പച്ചക്കറി കടകളില്‍ കയറുന്ന മോഷ്ടാക്കള്‍ക്ക്‌ രണ്ടാണ് ലാഭം .ഒന്ന് പണവും മറ്റൊന്ന് ആവശ്യത്തിനു പച്ചക്കറികളും . മോഷ്ടാക്കളെ ഉടനടി പിടികൂടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം . ഇല്ലെങ്കില്‍ നാളെകളില്‍ ഭവനങ്ങളില്‍ ഇക്കൂട്ടര്‍ മോഷണവുമായി എത്തുമെന്നും നാട്ടുകാര്‍ പറയുന്നു .

error: Content is protected !!