കേരളത്തിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

  സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം. മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ നിയന്ത്രിക്കാൻ നിർദേശം നൽകി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്.   കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളും ഭാഗികമായി അടക്കും. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടയ്ക്കുക. ഈ മാസം 21 മുതൽ സ്‌കൂൾ അടയ്ക്കും. എന്നാൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഓഫ്‌ലൈനായി പഠനം തുടരും.   സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണെന്നും കൊവിഡ് വലോകന യോഗത്തിൽ തീരുമാനമായി.…

Read More

കോവിഡ് നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത് റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്: തിരുവനന്തപുരം ഡിവിഷൻ 1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(16366). 2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ്(06431). 3) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്(06425) 4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ്(06435) പാലക്കാട്‌ ഡിവിഷൻ 1) ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06023) 2) കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06024) 3) കണ്ണൂർ – മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06477). 4) മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06478) 5) കോഴിക്കോട് – കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481). 6) കണ്ണൂർ – ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469) 7) ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491) 8) മംഗളൂരു-കോഴിക്കോട്…

Read More

ആഗോളതലത്തിൽ ഒരു കോടിയിലധികം പേർ സൂര്യ നമസ്‌കാരം നടത്തി

  konnivartha.com : ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് കീഴിൽ ആയുഷ് മന്ത്രാലയം ഇന്ന് “ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം” ആചരിച്ചു. ഇന്ത്യയിൽനിന്നുൾപ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്‌കാരം നടത്തി. കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളും സഹ\മന്ത്രി ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായിയും ചേർന്നാണ് പരിപാടിക്കു തുടക്കം കുറിച്ചത്. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്‌കാരത്തിലൂടെ സൂര്യാരാധന നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. വെർച്വൽ ആയി നടന്ന ഈ പരിപാടിയിൽ, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ യോഗാ ഗുരുക്കന്മാരും യോഗ പ്രേമികളും ചേർന്ന് സൂര്യനമസ്‌കാരം ചെയ്യുകയും സൂര്യനമസ്‌കാരത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൻസിസി, എൻഎസ്എസ് വോളന്റിയർമാർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് വലിയ പിന്തുണയും പങ്കാളിത്തവും…

Read More

സംസ്ഥാനത്ത് ഇന്ന് 16,338 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16,338 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 16,338 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23.68 ആണ് ടിപിആർ. 3848 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകൾ പരിശോധിച്ചു.തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂർ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂർ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസർഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,72,295 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,68,657 പേർ…

Read More

മകരവിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി 900 ബസുകള്‍ സര്‍വ്വീസ് നടത്തി

  പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ സേവനം അനുഷ്ടിച്ച ഓഫീസര്‍മാര്‍ അടക്കം മുഴുവന്‍ ഓഫീസര്‍മാരേയും, ജീവനക്കാരേയും സി എം ഡി ബിജു പ്രഭാകര്‍ ഐ എ എസ് അഭിനന്ദിച്ചു   konnivartha.com : മകര വിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി 900 ബസുകള്‍ സര്‍വ്വീസ് നടത്തി. മകര ജ്യോതി ദര്‍ശനത്തിന് ശേഷം അയ്യപ്പ ഭക്തന്‍മാര്‍ക്ക് നിലയ്ക്കല്‍ എത്തുന്നതിനും കൂടാതെ വിവിധ സ്ഥലങ്ങളിലേക്ക് ദീര്‍ഘ ദൂര യാത്രയ്ക്കുമാണ് ഇത്രയും ബസ് എത്തിച്ചത്. നിലവില്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസുകള്‍ക്കായി 60 എ. സി. ലോ ഫ്‌ലോര്‍ ബസുകള്‍ അടക്കം 180 ബസുകളാണ് ക്രമീകരിച്ചിരുന്നത്. ഇതിനോടൊപ്പം ദീര്‍ഘദൂര – ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസുകള്‍ക്കുമായി 50 ബസുകളും ക്രമീകരിച്ചിരുന്നു. ഇതിന് പുറമെയാണ് ഡിപ്പോകളില്‍ നിന്നും മറ്റ് സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നുമായി 700 ബസുകള്‍…

Read More

ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു

ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു ശരണംവിളിയുടെ ഭക്തിപ്രഹര്‍ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ   ഭൂഷിതനായ സ്വാമിഅയ്യപ്പനെ ദീപാരാധന തൊഴുത് നില്‍ക്കവെയായിരുന്നു ആ ദര്‍ശന പുണ്യം.  ദിനങ്ങളോളം കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളോടെ മാമലകള്‍ക്കിടയിലെ ജ്യോതിസിനെ         എതിരേറ്റു. തിരുവാഭരണം സന്നിധാനത്ത് എത്തിയനേരം അന്തരീക്ഷം ഭക്തിസാന്ദ്രമായി തീര്‍ന്നു. ഭഗവാന്റെ തിരുവുടലില്‍ ആഭരണം ചാര്‍ത്തി മനംനിറയെ തൊഴാനും പതിനായിരങ്ങള്‍ ഒഴുകി. ആത്മനിര്‍വൃതിയുടെ ജ്യോതിര്‍      ദര്‍ശനത്തിന് ശേഷം അയ്യപ്പന്‍മാരും മാളികപ്പുറങ്ങളും കൂട്ടത്തോടെ മലയിറങ്ങിത്തുടങ്ങി. പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാം പടിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, എം എല്‍ എമാരായ പ്രമോദ് നായരണന്‍, കെ യു ജിനീഷ് കുമാര്‍, ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി എം തങ്കപ്പന്‍,…

Read More

കോന്നിയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട ജില്ലയില്‍ : 774 (14.01.2022)

കോന്നിയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട ജില്ലയില്‍ : 774 (14.01.2022) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.14.01.2022 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 774 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 24 2. പന്തളം 46 3. പത്തനംതിട്ട 81 4. തിരുവല്ല 59 5. ആനിക്കാട് 2 6. ആറന്മുള 17 7. അരുവാപുലം 12   8. അയിരൂര്‍ 11 9. ചെന്നീര്‍ക്കര 9 10. ചെറുകോല്‍ 11 11. ചിറ്റാര്‍ 4 12. ഏറത്ത് 16 13. ഇലന്തൂര്‍ 14 14. ഏനാദിമംഗലം 10 15. ഇരവിപേരൂര്‍ 5 16. ഏഴംകുളം 10   17. എഴുമറ്റൂര്‍ 2…

Read More

ശബരിമല മകരവിളക്ക്‌ :  തത്സമയ സംപ്രേക്ഷണം(14/01/2022 )

ശബരിമല മകരവിളക്ക്‌ മഹോത്സവം :  തത്സമയ സംപ്രേക്ഷണം കടപ്പാട്:DD Malayalam

Read More

കെ-റെയില്‍: സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട്

കെ-റെയില്‍: സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട് തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി  പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യാവസായിക രംഗത്തെ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്തു. ഇവരുടെ ചോദ്യങ്ങള്‍ക്ക് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ മറുപടി നല്‍കി. സദസില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറെ സില്‍വര്‍ ലൈന്‍ പദ്ധതി പോലുള്ള വമ്പന്‍ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പ്രസാദ് ജോണ്‍ അഭിനന്ദിച്ചു. കോവിഡ് തകര്‍ത്ത വ്യാപാര മേഖലയുടെ സാമ്പത്തിക ബാധ്യതയില്‍നിന്ന് കരകയറുന്ന തിനു സഹായകമാണ് ഈ പദ്ധതി. സില്‍വര്‍ ലൈന്റെ എണ്‍പത് ശതമാനത്തോളം നിക്ഷേപവും…

Read More

കോവിഡ് തീവ്രം: കേരളത്തിലെ സ്കൂളുകളില്‍ ഒന്‍പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ഉണ്ടാകില്ല

KONNIVARTHA.COM സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടാൻ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.   ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തിൽ ഉണ്ടായിരിക്കുന്നത്  പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ പരിപാടികൾ ഓൺലൈനാക്കാനും തീരുമാനമായിട്ടുണ്ട്.

Read More