
കുമ്പഴ-മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം (18) മുതല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു.
പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ- കളീയ്ക്കപ്പടി-പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി-മാര്‍ക്കറ്റ് ജംഗ്ഷന്‍-മൈലപ്ര വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍. 04682 325514, 8086395055.