Trending Now

ഉക്രൈനെതിരെ റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ ചെറുക്കാന്‍ “നാറ്റോക്കായി”ഫൈറ്റർ ജറ്റുകളും യുദ്ധകപ്പലുകളും നല്‍കി

Spread the love

 

 

ഉക്രൈനെതിരെ റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ ഏതുവിധേനയും ചെറുക്കാൻ അമേരിക്കയ്‌ക്ക് പിന്നാലെ ബ്രിട്ടണും. നേരിട്ട് റഷ്യയെ ചെറുക്കു ന്നതിന് പകരം നാറ്റോ സഖ്യത്തിന് സൈനിക പിന്തുണ നൽകാനുള്ള അമേരിക്കയുടെ അതേ നയമാണ് ബ്രിട്ടണും സ്വീകരിച്ചിട്ടുള്ളത്.

സൈനിക നീക്കങ്ങൾക്ക് കരുത്തുപകരാനായി ഫൈറ്റർ ജറ്റുകളും യുദ്ധകപ്പലുകളുമാണ് നാറ്റോയ്‌ക്ക് നൽകിയിട്ടുള്ളത്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെയാണ് നാറ്റോയ്‌ക്ക് പ്രതിരോധ സഹായം നൽകുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്.

ഫൈറ്റർ ജറ്റുകളും യുദ്ധകപ്പലും മറ്റ് സൈനിക സംവിധാനങ്ങളും നാറ്റോക്കായി നൽകുകയാണ്. നാറ്റോയ്‌ക്ക് നൽകുന്ന സഹായം ഇരട്ടിയാക്കാനുള്ള ആലോചന കളും നടക്കുന്നുണ്ട്.ആയിരം സൈനികരാണ് ബ്രിട്ടന്റേതായി എസ്റ്റോണിയ യിലുള്ളത്.

എസ്‌റ്റോണിയ കേന്ദ്രീകരിച്ചിരിക്കുന്ന നാറ്റോ സഖ്യത്തിന്റെ പ്രതിരോധ ശക്തിയാണ് വർദ്ധിപ്പിക്കുന്നത്. ബ്രിട്ടന്റെ സംയുക്ത സൈനിക മേധാവി അഡ്മിറൽ സർ ടോണി റാഡ്കിന്നിനാണ് സൈനിക നീക്കങ്ങളുടെ ചുമതല. ഇതുകൂടാതെ യു.കെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് ഹംഗറി, സ്ലോവേനിയ,കൊയേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഈ ആഴ്ച അടിയന്തിര സന്ദർശനം തീരുമാനിച്ചിട്ടുമുണ്ട്.

റഷ്യക്കെതിരെ നീങ്ങുന്നത് ഉക്രൈനെന്ന സുഹൃദ് രാജ്യത്തിന്റെ രക്ഷയ്‌ക്ക് മാത്രമല്ല. മേഖലയിൽ റഷ്യതീർത്തിരിക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാനുമാണെന്നും ബോറിസ് ജോൺസൻ പറഞ്ഞു. യൂറോപ്പിലെ ബ്രിട്ടന്റെ സേനാ വിഭാഗമുള്ള എല്ലാ രാജ്യങ്ങളിലേക്കും കൂടുതൽ സൈന്യത്തെ വിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്താൻ ഇനിയും പ്രതിരോധ നടപടികൾ കൈക്കൊള്ളുമെന്നും ബോറിസ് ജോൺസൻ അറിയിച്ചു.

error: Content is protected !!