ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ഇതു ബാധകമാണ്. ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം വർധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിയ നിയന്ത്രണങ്ങൾ തുടരും. സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനവുംകുട്ടികളുടെ വാക്സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കോവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ…
Read Moreദിവസം: ജനുവരി 31, 2022
പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/01/2022 )
വനിതാമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു ഏനാദിമംഗലം ഗ്രാമപഞ്ചായത്തും കെപ്കോയും സംയുക്തമായി നടത്തുന്ന വനിതാമിത്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ചിഞ്ചു റാണി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 1000 വനിതകള്‍ക്ക് ഒരാള്‍ക്ക് പത്തു കോഴിക്കുഞ്ഞുങ്ങളേയും മൂന്നു കിലോ തീറ്റയും, മരുന്നും വിതരണം ചെയ്യുന്ന പദ്ധതിയാണ് വനിതാ മിത്രം.ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍, കെപ്കോ ചെയര്‍മാന്‍ പി കെ മൂര്‍ത്തി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ല : അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ലെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. റാന്നി മണ്ഡലത്തിലെ വികസന പദ്ധതികളുടെ…
Read Moreകേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,57,552 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും…
Read Moreകോന്നി ഡിപ്പോയിൽ നിന്നും പത്തനാപുരം മാങ്കോട് കോന്നി മെഡിക്കല്‍ കോളേജ് ബസ്സ് ആരംഭിച്ചു
KONNIVARTHA.COM : കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയിൽ നിന്നും പത്തനാപുരം, മാങ്കോട്, അതിരുങ്കൽ, രാധപ്പടി, പുളിഞ്ചാണി, വെൺമേലിൽ പടി, എലിയറയ്ക്കൽ, കോന്നി വഴി കോന്നി മെഡിക്കൽ കോളേജിലേക്കുള്ള കെ എസ് ആര്‍ ടി സി ഓർഡിനറി സർവീസ് ആരംഭിച്ചു . കോന്നി എം എല്‍ എ അഡ്വ ജനിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കോന്നിയില്‍ കെ എസ് ആര്‍ ടി സി യാർഡിന്റെ നിർമാണ ഉത്ഘാടനത്തിനു എത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയ നിവേദനത്തിനെ തുടര്‍ന്നാണ് ബസ്സ് അനുവദിച്ചത് എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ് കൊട്ടാരത്തിൽ പറഞ്ഞു എംഎൽഎയുടെയും ജനപ്രതിനിധികളുടെയും പാർട്ടി ഭാരവാഹികളുടെയും ആവശ്യപ്രകാരം ഈ മാസം 31മുതൽ പത്തനാപുരം മാങ്കോട്, എലിക്കോട്, അതിരുങ്കൽ, കോന്നി, ആനകുത്തി വഴി…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(31.01.2022)
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.31.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 57 2.പന്തളം 68 3.പത്തനംതിട്ട 95 4.തിരുവല്ല 117 5.ആനിക്കാട് 22 6.ആറന്മുള 28 7.അരുവാപുലം 15 8.അയിരൂര്‍ 22 9.ചെന്നീര്‍ക്കര 12 10.ചെറുകോല്‍ 7 11.ചിറ്റാര്‍ 2 12.ഏറത്ത് 20 13.ഇലന്തൂര്‍ 13 14.ഏനാദിമംഗലം 21 15.ഇരവിപേരൂര്‍ 27 16.ഏഴംകുളം 13 17.എഴുമറ്റൂര്‍ 15 18.കടമ്പനാട് 32 19.കടപ്ര 16 20.കലഞ്ഞൂര്‍ 37 21.കല്ലൂപ്പാറ 20 22.കവിയൂര്‍ 11 23.കൊടുമണ്‍ 13 24.കോയിപ്രം 28 25.കോന്നി 35 26.കൊറ്റനാട് 13 27.കോട്ടാങ്ങല്‍ 15 28.കോഴഞ്ചേരി 37 29.കുളനട 27 30.കുന്നന്താനം 42 31.കുറ്റൂര്‍ 13 32.മലയാലപ്പുഴ 6 33.മല്ലപ്പളളി…
Read More