കോന്നി പൂവന്‍പാറയില്‍ കിണറ്റിലെ വെള്ളത്തില്‍ പാല്‍ നിറം

  KONNIVARTHA.COM : കോന്നി പൂവന്‍പാറയില്‍ വീട്ടിലെ കിണറ്റില്‍ വെള്ളത്തില്‍ പാല്‍ നിറം കണ്ടു . പൂവന്‍ പാറ അയത്തിൽ അനിൽ കുമാറിന്‍റെ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ ആണ് പാല്‍ നിറം കാണുന്നത് . ഇന്നലെ വരെ ഈ വിഷയം ഇല്ലായിരുന്നു .   ഇന്ന് കിണറ്റിലെ വെള്ളം കോരാന്‍ എത്തിയപ്പോള്‍ ആണ് പാല്‍ നിറം കണ്ടത് . കോന്നി തഹസീല്‍ദാരേ വിവരം അറിയിച്ചു .നാളെ വെള്ളം പരിശോധിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാകും.കുടി വെള്ളത്തിന്‌ മറ്റു മാര്‍ഗം ഇല്ലാത്ത വീട്ടുകാര്‍ ആണ് .ഉചിതമായ നടപടി ഉണ്ടാകണം വാര്‍ത്ത :അനു ഇളകൊള്ളൂര്‍ @കോന്നി വാര്‍ത്ത

Read More

കുംഭപാട്ട് കുലപതിയുടെ മൂന്നാമത് അനുസ്മരണം ആചാരങ്ങളോടെ കല്ലേലി കാവില്‍ നടന്നു

  കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ മൂന്നാമത് സ്മരണ ദിനം ദ്രാവിഡ ആചാരാനുഷ്ടാനത്തോടെ കല്ലേലി കാവിൽ നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽ നിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭ പാട്ട് പഠന വിഷയമാക്കിരുന്നു. കുംഭപാട്ട് നിത്യവും ഉള്ള ഏക കാവാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്.ദ്രാവിഡ കലകൾ ജന മധ്യത്തിൽ എത്തിക്കുന്ന ഒരാൾക്ക് കുംഭ പാട്ട് ആശാന്റെ പേരിൽ ഉള്ള ബഹുമുഖ പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണ പൂജയോടെ സ്മരണ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു .…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു

  KONNIVARTHA.COM : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു. പരാതിക്കാര്‍ കൊച്ചിയിലെത്തി മൊഴി നല്‍കുന്നതിലടക്കമുള്ള കാലതാമസം ആണ് കേസന്വേഷണത്തിന് തടസം നേരിടുന്നത്. സംസ്ഥാന പൊലീസില്‍ നിന്ന് പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുത്ത സിബിഐ സംഘത്തിന്‍റെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്‌ എന്നാണ് ആരോപണം . കേസില്‍ പ്രതികള്‍ പിടിയിലായി ഒരു വര്‍ഷം കഴിഞ്ഞിട്ടും സി ബി ഐ യുടെ അന്വേഷണം എവിടെ വരെ എത്തി എന്നുള്ള വിവരം പോലും പുറത്തു അറിയുന്നില്ല . സി ബി ഐ എടുത്ത കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പോലും എങ്ങും എത്തിയിട്ടില്ല എന്നാണ് ആരോപണം . വിദേശ ബന്ധങ്ങള്‍ ആരോപണ വിധേയം എങ്കിലും വിദേശ രാജ്യത്തെ അന്വേഷണം തുടങ്ങിയില്ല . ചുരുക്കത്തില്‍ കേരള പോലീസ് അന്വേഷിച്ചതില്‍ കൂടുതലായി സി ബി ഐ ഒന്നും കണ്ടെത്തിയില്ല .…

Read More

പ്രസിദ്ധീകരണങ്ങളുടെ പ്രിന്റര്‍ & പബ്ലിഷര്‍മാര്‍ മജിസ്റ്റീരിയല്‍ വിഭാഗവുമായി ബന്ധപ്പെടണം

  KONNIVARTHA.COM : 1867 ലെ പ്രസ് & രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് നിയമം സെക്ഷന്‍ 19ഡി പ്രകാരം, രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ഉടമസ്ഥന്‍/പബ്ലിഷര്‍ എല്ലാ വര്‍ഷവും മേയ് 31നകം വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യേണ്ടതാണ്. 3 വര്‍ഷമായി അപ്രകാരം, സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാതിരുന്ന പബ്ലിഷര്‍മാര്‍ക്ക് 2020 ജനുവരി മാസം അവസാനമായി ഒരു അവസരം കൂടി നല്‍കിയിരുന്നു. എന്നിട്ടും ധാരാളം പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്തിട്ടില്ല.   എറണാകുളം ജില്ലയില്‍ അപ്രകാരമുള്ള 895 പ്രസിദ്ധീകരണങ്ങളുടെ ലിസ്റ്റ് ഉണ്ട്. ഈ ലിസ്റ്റിലുള്ള പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രസിദ്ധീകരണം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുവാനും ഇല്ലായെങ്കില്‍ ഓതന്റിക്കേറ്റ് ചെയ്തിട്ടുള്ള ഈ പ്രസിദ്ധീകരണങ്ങളുടെ ഫോം 1 ഡിക്ലറേഷന്‍ പിആര്‍ബി നിയമം സെക്ഷന്‍ 8 പ്രകാരം റദ്ദ് ചെയ്യുവാനും പ്രസിദ്ധീകരണം നടത്തുന്നുണ്ടെങ്കില്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പര്‍ ഫോര്‍…

Read More

ജില്ലകളിലെ കോവിഡ് കൺട്രോൾ റൂം നമ്പറുകള്‍

  konnivartha.com : സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ ജില്ലാ കോവിഡ് കൺട്രോൾ റൂമുകളിലെ കോൾ സെന്ററുകളിൽ കൂടുതൽ ഫോൺ നമ്പരുകൾ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റീനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് അതത് ജില്ലകളിൽ തന്നെ വിളിക്കാനാണ് ജില്ലാ കോൾ സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്. ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികൾ, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് വിളിക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തിൽ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ 24 മണിക്കൂറും വിളിക്കാം. കോവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങൾക്കും ഡോക്ടറുടെ ഓൺലൈൻ സേവനങ്ങൾക്കും ദിശയിൽ വിളിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം: 0471 2733433, 0471 2779000, 9188610100, 0471 2475088, 0471 2476088. കൊല്ലം: 0474 2797609,…

Read More

മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം

konnivartha.com : കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.     കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 എന്ന മൊബൈല്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു.   രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാവും. തൊഴില്‍ മേളയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓണ്‍ലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും.

Read More

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കും താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന വനിതകള്‍ക്കും ഇവിടെ താമസ സൗകര്യം ലഭ്യമാകും.     ഇലക്ട്രിക്കല്‍ വര്‍ക്കുകളും കുടിവെള്ളത്തിനായുളള ക്രമീകരണവും പാന്‍ട്രി, മേല്‍ക്കൂര നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. യാഡും പരിസരവും ടൈല്‍ പാവുകയും വനിതാ ഹോസ്റ്റലിന്റെ സംരക്ഷണത്തിനായി ചുറ്റുമതില്‍ സ്ഥാപിക്കുകയും ചെയ്തു.     കൂടാതെ അടുക്കളയും വര്‍ക്ക് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. താമസക്കാരുടെ  സുരക്ഷ ഉറപ്പുവരുത്താന്‍ സി.സി.ടി.വി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ലക്ഷം രൂപ ചെലവിലാണ് വനിതാഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരസഭയിലെ കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല.

Read More

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

KONNIVARTHA.COM : കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും.   കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ കോന്നി ആനക്കൂടും ,അടവി കുട്ട വഞ്ചി സവാരി കേന്ദ്രവും കോവിഡ് വ്യാപനം കുറയുന്നത് വരെ അടച്ചിടണം എന്നുള്ള ആവശ്യം കേന്ദ്രം നടത്തിപ്പുകാര്‍ ചെവിക്കൊണ്ടില്ല . കോന്നിയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം ആണ്. കോന്നിയില്‍ ഇന്ന് 150 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത് .അടവി കുട്ടവഞ്ചി സവാരി ഉള്ള തണ്ണിത്തോട് 14 പേര്‍ക്കും രോഗം കണ്ടെത്തി . എന്നിട്ടും കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള നടപടി അങ്ങേയറ്റം പ്രതിക്ഷേധം ആണ് . കഴിഞ്ഞ വര്‍ഷം ഇത്ര മാത്രം രോഗം രൂക്ഷം അല്ലാതെ ഇരുന്നിട്ടും കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട് .…

Read More

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:എറണാകുളം ,തിരുവനന്തപുരം ജില്ലകളില്‍ കൈവിട്ട കണക്ക്

  കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   നിലവില്‍ 2,47,227 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(22.01.2022)

കോന്നി 150,പ്രമാടം 89, അരുവാപുലം 37,പത്തനംതിട്ട 177 പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.22.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 68 2.പന്തളം 57 3.പത്തനംതിട്ട 177 4.തിരുവല്ല 138 5.ആനിക്കാട് 13   6.ആറന്മുള 28 7.അരുവാപുലം 37 8.അയിരൂര്‍ 34 9.ചെന്നീര്‍ക്കര 29 10.ചെറുകോല്‍ 12 11.ചിറ്റാര്‍ 9 12.ഏറത്ത് 29 13.ഇലന്തൂര്‍ 41 14.ഏനാദിമംഗലം 32 15.ഇരവിപേരൂര്‍ 55 16.ഏഴംകുളം 39 17.എഴുമറ്റൂര്‍ 42 18.കടമ്പനാട് 44 19.കടപ്ര 10 20.കലഞ്ഞൂര്‍ 47 21.കല്ലൂപ്പാറ 20 22.കവിയൂര്‍ 21 23.കൊടുമണ്‍ 37 24.കോയിപ്രം 34 25.കോന്നി 150   26.കൊറ്റനാട് 20 27.കോട്ടാങ്ങല്‍ 13 28.കോഴഞ്ചേരി 32 29.കുളനട 28 30.കുന്നന്താനം…

Read More