പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.21.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1708 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 65 2.പന്തളം 43 3.പത്തനംതിട്ട 138 4.തിരുവല്ല 139 5.ആനിക്കാട് 12 6.ആറന്മുള 64 7.അരുവാപുലം 24 8.അയിരൂര്‍ 41 9.ചെന്നീര്‍ക്കര 18 10.ചെറുകോല്‍ 14 11.ചിറ്റാര്‍ 3 12.ഏറത്ത് 24 13.ഇലന്തൂര്‍ 34′ 14.ഏനാദിമംഗലം 19 15.ഇരവിപേരൂര്‍ 17 16.ഏഴംകുളം 30 17.എഴുമറ്റൂര്‍ 25 18.കടമ്പനാട് 38 19.കടപ്ര 26 20.കലഞ്ഞൂര്‍ 27 21.കല്ലൂപ്പാറ 16 22.കവിയൂര്‍ 10 23.കൊടുമണ്‍ 23 24.കോയിപ്രം 50 25.കോന്നി 51 26.കൊറ്റനാട് 11 27.കോട്ടാങ്ങല്‍ 10 28.കോഴഞ്ചേരി 60 29.കുളനട 21 30.കുന്നന്താനം 26 31.കുറ്റൂര്‍ 14 32.മലയാലപ്പുഴ 21 33.മല്ലപ്പളളി…
Read Moreമാസം: ജനുവരി 2022
കല്ലേലി കാവിൽ ആഴിപൂജയും ,വെള്ളം കുടി നിവേദ്യവും ഇന്ന് ( 2022 ജനുവരി 21 വെള്ളിയാഴ്ച)
കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ക്ക് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്(മൂലസ്ഥാനം ) ഉണര്‍ന്നു .999 മലകളെ ഉണര്‍ത്തി പ്രകൃതി കോപങ്ങളെ ശമിപ്പിച്ച് മാനവകുലത്തിനും സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നആഴിപൂജ ,വെള്ളം കുടി നിവേദ്യം ,കളരിപൂജ ,ചരിത്ര പുരാതനമായ കുംഭപാട്ട് ,ഭാരതക്കളി എന്നീ ചടങ്ങുകള്‍ ഇന്ന് (2022 ജനുവരി 21 വെള്ളിയാഴ്ച) നടക്കും . ഇതിന് മുന്നോടിയായി കളരി വിളക്ക് തെളിയിക്കല്‍ ചടങ്ങ് പ്രകൃതി സംരക്ഷണ പൂജയോടെ നടന്നു ഇന്ന് ഏഴര വെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി , തൃപ്പടി പൂജ ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,…
Read Moreരാഷ്ട്രീയകക്ഷി ഭേദമന്യേ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തുനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ടിപിആര്‍ മാനദണ്ഡമാക്കുന്നത് അശാസ്ത്രീയമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവിലുള്ള 1,99,041 കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ .7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമുള്ളത്. ഐസിയു ആവശ്യമുള്ളത് 0.6 രോഗികള്‍ക്ക് മാത്രമാണ്. നിലവില്‍ മെഡിക്കല്‍ കോളജുകളിലെ വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ് ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കുന്ന ടീം അംഗങ്ങള്‍ക്ക്…
Read Moreകോവിഡ് : ആരോഗ്യവകുപ്പ് നിശ്ചലം: വി ഡി സതീശൻ
മൂന്നാം തരംഗത്തെ നേരിടാൻ സർക്കാരിന് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് തടയാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ലന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ചാണെന്നും വി ഡി സതീശൻ ആരോപിച്ചു.പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശൂരും കാസർകോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്നും വി ഡി സതീശൻ വിമർശിച്ചു.അതിനിടെ സി…
Read Moreകോവിഡ് : പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ
KONNIVARTHA.COM : കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാകും നിയന്ത്രണങ്ങൾ. കാറ്റഗറി 1 (Threshold 1) ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി 1 ൽ ഉൾപ്പെടും. • നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്. നിയന്ത്രണങ്ങൾ ഈ ജില്ലകളിൽ എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. കാറ്റഗറി 2 (Threshold 2) ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ…
Read Moreഡോ.എം.എസ്. സുനിലിന്റെ 234 മത് സ്നേഹ ഭവനം ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ ശോഭനയ്ക്കും കുടുംബത്തിനും
KONNIVARTHA.COM : സാമൂഹ്യപ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതം അല്ലാതെ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 234 ആമത്തെ സ്നേഹഭവനം ഷിക്കാഗോ മലയാളി അസോസിയേഷന്റെ എം.വി.ചാക്കോയുടെ സഹായത്താൽ മുണ്ടപ്പള്ളി മുളമുക്ക് കുഴിപ്ലാവിള ശോഭനയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും അസോസിയേഷൻ ട്രഷറർ മനോജ് അച്ചേട്ട് നിർവഹിച്ചു. വർഷങ്ങളായി അടച്ചുറപ്പില്ലാത്ത മൺകുടിലിൽ ആയിരുന്നു ശോഭനയും രോഗിയായ ഭർത്താവ് രാജീവും മൂന്നു കുട്ടികളും താമസിച്ചിരുന്നത്. എട്ടു വയസ്സ് പ്രായമുള്ള രണ്ടാമത്തെ കുട്ടി സംസാരശേഷിയില്ലാത്ത അവസ്ഥയിലാണ്. ഇവരുടെ ദയനീയാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ അവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ അസോസിയേഷൻ പ്രതിനിധികളായ സാബു അച്ചേട്ട്, സെബി അച്ചേട്ട്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനു, വാർഡ് മെമ്പർ മുണ്ടപ്പള്ളി സുഭാഷ്.,…
Read Moreസംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു:അടുത്ത രണ്ട് ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍
സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1, എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശിയാണ്. 49 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 108 പേരും എത്തിയിട്ടുണ്ട്. 88 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 28…
Read Moreബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു
കൂടുതൽ തദ്ദേശീയമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതും മെച്ചപ്പെട്ട പ്രകടനശേഷിയുമുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ന് (2022 ജനുവരി 20 ന്) 10.30-ന് ഒഡീഷ തീരത്തെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസ് എയ്റോസ്പേസും DRDO യും സഹകരിച്ചായിരുന്നു വിക്ഷേപണം. ഈ മിസൈൽ, പ്രവചിക്കപ്പെട്ട മുൻ നിശ്ചയ പ്രകാരമുള്ള പാതപിന്തുടരുകയും എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു. ബ്രഹ്മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഈ പരീക്ഷണം . അത്യധികം നിയന്ത്രിതമായി കൈകാര്യം ചെയ്യാവുന്ന മിസൈൽ അതിന്റെ പരമാവധി ശേഷി കൈവരിക്കുകയും ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുകയും എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു. റഷ്യയിലെ NPOM, DRDO എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ബ്രഹ്മോസിനെ ഇതിനകം സായുധ സേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. BrahMos supersonic cruise missile, with enhanced capability, successfully test-fired…
Read Moreകോവിഡ് 19: ആശുപത്രി ഡിസ്ചാർജ് പോളിസി പുതുക്കി
സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാർജ് പോളിസി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവർക്ക് ഡിസ്ചാർജ് ചെയ്യുന്നതിന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗ ലക്ഷണങ്ങളുള്ള രോഗികൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കോവിഡ് സ്ഥിരീകരിച്ചതു മുതലോ വീട്ടിൽ 7 ദിവസം നിരീക്ഷണത്തിൽ കഴിയുക. അതോടൊപ്പം മൂന്ന് ദിവസം തുടർച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താൽ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന സമയത്ത് അപായസൂചനകൾ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ദിവസവും 6 മിനിറ്റ് നടത്ത പരിശോധന (Walk test) നടത്തണം. അപായ സൂചനകൾ കാണുകയോ അല്ലെങ്കിൽവിശ്രമിക്കുമ്പോൾ ഓക്സിജന്റെ അളവ് 94 ശതമാനത്തിൽ കുറവോ അല്ലെങ്കിൽ…
Read Moreകേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ( 20/01/2022 )
കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി…
Read More