പൊതുഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം : ഡിഎംഒ

  ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കാന്‍ പൊതുഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നിഷ്‌കര്‍ഷിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാ കുമാരി പറഞ്ഞു. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമാണ്. ആരില്‍ നിന്നും രോഗബാധ ഉണ്ടാകാം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കണം. സുരക്ഷിതമായ അകലം പാലിക്കണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കണം. മാളുകളും ഭക്ഷണശാലകളും അനാവശ്യമായി സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പനിയും രോഗലക്ഷണങ്ങളും ഉള്ളവര്‍ അത് മറച്ച് വച്ച് പൊതുഇടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവരോ സമ്പര്‍ക്കത്തില്‍പ്പെട്ടവരോ വീടുകളില്‍ തന്നെ കഴിയുക. പോസിറ്റീവ് ആകുന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുക. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. കൂട്ടം കൂടി ഭക്ഷണം കഴിക്കുന്നതും പങ്കിടുന്നതും വായു സഞ്ചാരമില്ലാത്ത അടഞ്ഞ അന്തരീക്ഷവും…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1497 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(20.01.2022)

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.20.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1497 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 51 2.പന്തളം 60 3.പത്തനംതിട്ട 127 4.തിരുവല്ല 120 5.ആനിക്കാട് 6 6.ആറന്മുള 56   7.അരുവാപുലം 22 8.അയിരൂര്‍ 49 9.ചെന്നീര്‍ക്കര 18 10.ചെറുകോല്‍ 12 11.ചിറ്റാര്‍ 17 12.ഏറത്ത് 22 13.ഇലന്തൂര്‍ 33 14.ഏനാദിമംഗലം 15 15.ഇരവിപേരൂര്‍ 12   16.ഏഴംകുളം 33 17.എഴുമറ്റൂര്‍ 17 18.കടമ്പനാട് 26 19.കടപ്ര 14 20.കലഞ്ഞൂര്‍ 25 21.കല്ലൂപ്പാറ 13 22.കവിയൂര്‍ 23 23.കൊടുമണ്‍ 26   24.കോയിപ്രം 31 25.കോന്നി 62 26.കൊറ്റനാട് 11 27.കോട്ടാങ്ങല്‍ 4   28.കോഴഞ്ചേരി 53 29.കുളനട 22 30.കുന്നന്താനം 17 31.കുറ്റൂര്‍ 14…

Read More

രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

  സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നും രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയുടെ കോവിഡ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ സംബന്ധിച്ച് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതായും ആളുകളുടെ സഞ്ചാരം കൂടിയ ജില്ല എന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഹോം ഐസൊലേഷന്‍ ആര്‍ക്കൊക്കെ നല്‍കാം, അവര്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.   ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്ലാന്റുകള്‍ ഇനിയും സ്ഥാപിക്കാനുള്ള സ്ഥലങ്ങളില്‍ അതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ജില്ലയില്‍ പീഡിയാട്രിക്ക് ഐസിയു ഫെബ്രുവരി 15ഓടെ പ്രവര്‍ത്തനം തുടങ്ങും. കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം വളരെ കുറഞ്ഞ…

Read More

അവിദ്ഗദ്ധ തൊഴിലാളികൾക്കുള്ള വിദഗ്ദ പരിശീലനം കലഞ്ഞൂരില്‍ നടന്നു

  konnivartha.com : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള അവിദ്ഗദ്ധ തൊഴിലാളികൾക്കുള്ള വിദഗ്ദ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽവൈസ് പ്രസിഡന്റ്‌ മിനി എബ്രഹാം അധ്യക്ഷത വഹിച്ചു. പതിനൊന്നാം വാർഡ് അംഗംഷാൻ ഹുസൈൻ സ്വാഗതം ആശംസിച്ചു. കെ. സോമൻ, പ്രസന്ന കുമാരി, എന്നീ വാർഡ് അംഗങ്ങളും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ സിന്ധു മോൾ കൃതജ്ഞത രേഖപെടുത്തി.

Read More

കോവിഡ് വ്യാപനം; സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു

കോവിഡ് വ്യാപനം; സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. കോവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രൂപീകരിച്ച സര്‍വയലന്‍സ്, ഇന്‍ഫ്രാസ്ടെക്ച്ചര്‍ ആന്റ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയല്‍ മാനേജ്മെന്റ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് ഓക്സിജന്‍, വാക്സിനേഷന്‍ മാനേജ്മെന്റ്, പോസ്റ്റ് കോവിഡ് മാനേജ്മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആര്‍ആര്‍ടി കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മതിയായ ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശോധന അടിസ്ഥാനമാക്കി സര്‍വയലന്‍സ് ശക്തമാക്കും. ഹോസ്പിറ്റല്‍ സര്‍വയലന്‍സ്, ട്രാവല്‍ സര്‍വയലന്‍സ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാന്‍…

Read More

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു (ശബരിമലയില്‍ നിന്നും കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ്‌ ബ്യൂറോ)കോന്നി വാര്‍ത്ത ഡോട്ട് കോംതുടര്‍ച്ചയായി ഏഴു വര്‍ഷം ശബരിമല സ്പെഷ്യല്‍ ന്യൂസ്‌ ശബരിമലയില്‍ നിന്നും എത്തിച്ചു . ഇനി അടുത്ത മണ്ഡല മകര വിളക്ക് മഹോത്സവത്തില്‍ ശബരിമലയില്‍ നിന്നും വാര്‍ത്തകള്‍ എത്തിക്കും . സഹകരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .

Read More

ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് വില്‍പന ഇന്ന് മുതല്‍; താമസക്കാര്‍ക്ക് വന്‍ ഇളവ്

  KONNIVARTHA.COM / ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിച്ചു  ഖത്തര്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായത് . ഫിഫയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ താമസക്കാരായ എല്ലാവര്‍ക്കും 40 റിയാലിന് (819 രൂപ) ടിക്കറ്റുകള്‍ ലഭ്യമാവും. കാറ്റഗറി നാല് സീറ്റുകളിലേക്കാണ് ആ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നത്. ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമേ കാറ്റഗരി നാല് ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. വിസകാര്‍ഡ് വഴി മാത്രമാവും ഖത്തറിലുള്ളവര്‍ക്ക് പേയ്‌മെന്റ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ് താമസക്കാര്‍ക്ക് സംഘാടകര്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. 1990 ഇറ്റലി ലോകകപ്പിന് ശേഷമുള്ള ടിക്കറ്റ് ചാര്‍ജുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വഅതേസമയം, ഖത്തറിന് പുറത്തുള്ളവര്‍ക്ക് മറ്റ് ഫോര്‍മാറ്റുകളിലും ടിക്കറ്റ് തുക അടക്കാം. ആരാധകര്‍ക്കുള്ള ഫാന്‍ ഐ.ഡി കാര്‍ഡായ ഹയ്യാ കാര്‍ഡും…

Read More

കുട്ടികള്‍ക്ക് ആണ് ഓണ്‍ലൈന്‍ പഠനം :അധ്യാപകര്‍ സ്‌കൂളില്‍ വരണം

കുട്ടികള്‍ക്ക് ആണ് ഓണ്‍ലൈന്‍ പഠനം :അധ്യാപകര്‍ സ്‌കൂളില്‍ വരണം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ച പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് ജനുവരി 21 മുതല്‍ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്.   ഈ കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 10, 11, 12 ക്ലാസുകാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടരും.   കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ തുടരുന്നതും പുതുക്കിയ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിക്കുന്നതുമാണ്. ഒന്നു മുതല്‍ ഒമ്പതുവരെ കാസ്സുകള്‍ വീണ്ടും ഡിജിറ്റല്‍ പഠനത്തിലേക്കും ഓണ്‍ലൈന്‍ പഠനത്തിലേക്കും മാറുന്നതിനാല്‍ പഠനത്തുടര്‍ച്ച ഉറപ്പുവരുത്തണം. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ ഓരോ സ്‌കൂളും…

Read More

ഓണ്‍ലൈന്‍ തൊഴില്‍ മേള

konnivartha.com : കേരള നോളജ് ഇക്കോണമി മിഷന്‍  ജനുവരി 21മുതല്‍ 27 വരെ ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു. knowledgemission.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ തൊഴില്‍ മേളയിലും റോബോട്ടിക് അഭിമുഖത്തിലും പങ്കെടുക്കാം. ഫോണ്‍. 0471 2737881.

Read More

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം:വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

  വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം – പോപുലർ ഫ്രണ്ട് KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാർ ആവശ്യപ്പെട്ടു. ഇതിൻ്റെ പേരിൽ മുതലെടുപ്പ് നടത്താനുള്ള വർഗീയ വാദികളുടെ ശ്രമങ്ങൾക്ക് തടയിടണം. മതത്തിൻ്റെ പേരുപറഞ്ഞ് സാധാരണക്കാരായ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പ് മതസൗഹാർദം തകർക്കാൻ കോപ്പുകൂട്ടുന്ന ആർഎസ്എസ്- ബിജെപി വർഗീയ വാദികളെ ഒറ്റപ്പെടുത്തണം.   കഴിഞ്ഞ ദിവസം വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് ആറ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പ്രധാനമായും പാറമടകളിലും കിണർ കുഴിക്കുമ്പോഴും പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നവയാണ് ഇവയെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ഈ മേഖലകളിൽ നിരവധി പാറമടകളുമുണ്ട്. ഈ വസ്തുതകൾ മറച്ചുവച്ചാണ് സ്ഫോടനത്തിന് ശ്രമമുണ്ടെന്നും ആയുധശേഖരം പിടിച്ചെടുത്തു…

Read More