കർണാടക, തമിഴ്നാട്, സംസ്ഥാനങ്ങളിൽ കൊവിഡ് കണക്കുകളിൽ വൻ വർധനയാണ് ഉണ്ടായത് കർണാടകയിൽ 41,457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ മാത്രം കാൽലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 23, 888 പേർ കോവിഡ് ബാധിതരായി.മഹാരാഷ്ട്ര,ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു.കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 39,207 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ രോഗികളുടെ എണ്ണം 11,684 ലേക്ക് താഴ്ന്നു. രാജ്യത്ത് 50 ശതമാനത്തിലധികം കൗമാരക്കാർ ആദ്യ ഡോസ് വാക്‌സിൻ…
Read Moreമാസം: ജനുവരി 2022
കോന്നി നിയോജക മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയ്ക്ക് 635 കോടിയുടെ അനുമതി
65442 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ കഴിയുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ KONNIVARTHA.COM : :കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 635 കോടി രൂപയുടെ അനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.65442 കുടുംബങ്ങൾക്ക് ശുദ്ധ ജലമെത്തിക്കാൻ കഴിയുന്ന പദ്ധതിയാണ്. 2020ലെ ബഡ്ജറ്റിലാണ് കോന്നി നിയോജക മണ്ഡലത്തിൽ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കിയത്. വിശദമായ പദ്ധതി റിപ്പോർട്ടിനെ തുടർന്ന് 635 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.ഇതോടെ കോന്നി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശുദ്ധ ജല വിതരണ പദ്ധതികളാകും. കലഞ്ഞൂർ പഞ്ചായത്തിൽ 11700 വീടുകളിലേക്കായി 116.48കോടി രൂപയുടെ അനുമതിയും ഏനാദിമംഗലം പഞ്ചായത്തിൽ പദ്ധതിക്കായി 8031 വീടുകളിൽ കണക്ഷൻ നൽകുന്നതിന് 105.69 കോടിയും .…
Read Moreകോവിഡ് അതിതീവ്രവ്യാപനം: മൂന്നാഴ്ച്ച ഏറെ നിർണായകമെന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും തരംഗത്തിൽ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തിൽ വ്യാപനം 2.68 ആയിരുന്നപ്പോൾ ഇപ്പോഴത്തേത്ത് 3.12 ആണ്. അതായത് ഡെൽറ്റയെക്കാൾ ആറിറട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെപ്പറ്റി മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നും രണ്ടും തരംഗങ്ങൾ ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി ഈ തരംഗത്തേയും അതിജീവിക്കണം. ഒന്നും രണ്ടും തരംഗത്തിൽ പരമാവധി പീക്ക് ഡിലേ ചെയ്യാനാണ് സംസ്ഥാനം ശ്രമിച്ചത്. ഡൈൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തിൽ വ്യാപനം കൂട്ടുന്നത്. ഡെൽറ്റാ വകഭേദത്തിനേക്കാൾ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാൻ പാടില്ല.…
Read Moreകമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് ഒഴിവ്
konnivartha.com : നെയ്യാർ ഡാം ആർ പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കരാർ വ്യവസ്ഥയിൽ താത്ക്കാലികമായി നിയമിക്കുന്നതിന് ഒരു കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് ഒഴിവുണ്ട്. നിർദിഷ്ട യോഗ്യത ഉള്ളവർ ജനുവരി 27ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9443607001.
Read Moreകേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,68,383 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം…
Read Moreകൂടല്‍ രാജഗിരി റോഡിനു സമീപമുള്ള ഇരുതോട് പാലത്തില്‍ ഗതാഗത നിയന്ത്രണം
KONNIVARTHA.COM : കൂടല്‍ രാജഗിരി റോഡിനു സമീപമുള്ള ഇരുതോട് പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങള്‍ കലഞ്ഞൂര്‍ പാടം വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍. 8086395059.
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 1944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(19.01.2022)
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.19.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണസ്ഥാപനം രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 52 2.പന്തളം 78 3.പത്തനംതിട്ട 220 4.തിരുവല്ല 118 5.ആനിക്കാട് 11 6.ആറന്മുള 110 7.അരുവാപുലം 12 8.അയിരൂര്‍ 53 9.ചെന്നീര്‍ക്കര 26 10.ചെറുകോല്‍ 17 11.ചിറ്റാര്‍ 6 12.ഏറത്ത് 18 13.ഇലന്തൂര്‍ 59 14.ഏനാദിമംഗലം 12 15.ഇരവിപേരൂര്‍ 46 16.ഏഴംകുളം 22 17.എഴുമറ്റൂര്‍ 37 18.കടമ്പനാട് 30 19.കടപ്ര 16 20.കലഞ്ഞൂര്‍ 29 21.കല്ലൂപ്പാറ 31 22.കവിയൂര്‍ 14 23.കൊടുമണ്‍ 12 24.കോയിപ്രം 53 25.കോന്നി 55 26.കൊറ്റനാട് 8 27.കോട്ടാങ്ങല്‍ 20 28.കോഴഞ്ചേരി 50 29.കുളനട 26 30.കുന്നന്താനം 28 31.കുറ്റൂര്‍ 18 …
Read Moreകോവിഡ് : ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ
ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോക്ടര്‍ എല്‍ അനിതകുമാരി പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളില്‍ നിന്നും അകലം പാലിക്കുക, വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, എന്‍95 മാസ്‌ക്കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക/സാനിട്ടൈസ് ചെയ്യുക. പാത്രങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായും പങ്കു വെക്കരുത്. ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പ്/ ഡിറ്റര്‍ജന്റ്/ വെള്ളം എന്നിവ ഉപയോഗിച്ച് വ്യക്തമാക്കുക. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുക, മൂന്നുദിവസത്തിനകം ശരീരോഷ്മാവ് 100 ഡിഗ്രി സെല്‍ഷ്യസ് മുകളില്‍ തുടര്‍ന്നാല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍, ഒരു മണിക്കൂറില്‍ മൂന്നുതവണയും ഓക്‌സിജന്‍ സാച്യുറേഷന്‍ 93% താഴ്ന്നാല്‍, നെഞ്ചില്‍ വേദന/ഭാരം/ആശയക്കുഴപ്പം അനുഭവപ്പെട്ടാല്‍,കഠിനമായ ക്ഷീണവും പേശി…
Read Moreസംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം: വൈറസ് പടർന്ന് പിടിക്കുന്നു
സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി. ( kerala entered third covid wave ) ഡെല്റ്റയെക്കാൾ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോൺ. കേരളത്തിൽ ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളിൽ അഞ്ച് മുതൽ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിൽ N95 അല്ലെങ്കിൽ ഡബിൾ മാസ്ക്…
Read Moreകൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോന്നി വിനോദ സഞ്ചാര കേന്ദ്രത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണം
KONNIVARTHA.COM : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോന്നി വിനോദ സഞ്ചാര കേന്ദ്രത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. ഏറെ ജനം എത്തുന്ന കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ യാതൊരു സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ ആണ് വിനോദ സഞ്ചാരികള്‍ എത്തുന്നത് . പ്രവേശന ഫീസ് വാങ്ങി എല്ലാവരെയും പ്രവേശിപ്പിക്കുന്നു . ആരോഗ്യ വകുപ്പ് പറഞ്ഞ ഒരു സുരക്ഷ രീതിയും ഇവിടെ പാലിക്കുന്നില്ല . ഉടന്‍ തന്നെ കോന്നി ഇക്കോ ടൂറിസം കേന്ദ്രം താല്‍കാലികമായി പ്രവേശനം നിരോധിക്കണം .അതില്‍ ഉള്ള ലാഭം വേണ്ട എന്ന് വെയ്ക്കുക . അടവി കുട്ടവഞ്ചി സവാരിയും ഉടന്‍ നിര്‍ത്തുകയാണ് വേണ്ടത് . കോന്നി ഡി എഫ് ഓ ഉചിതമായ നടപടി സ്വീകരിക്കണം .കോന്നി മേഖലയില്‍ കൊവിഡ് രൂക്ഷമാണ് . ആരോഗ്യ വകുപ്പ് തങ്ങളുടെ ഭാഗം കൃത്യമായി ബന്ധപെട്ടവരെ അറിയിക്കുക . കോന്നി ഇക്കോ ടൂറിസം കേന്ദ്രം…
Read More