ഗുരുവായൂരിൽ നിയന്ത്രണം; ചോറൂണ് നിർത്തിവച്ചു

ഗുരുവായൂരിൽ നിയന്ത്രണം; ചോറൂണ് നിർത്തിവച്ചു കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രം ദർശനാനുമതി. ചോറൂണ് നിർത്തിവച്ചു. ശീട്ടാക്കിയവർക്ക് പ്രസാദ കിറ്റ് നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും മാറ്റി. ക്ഷേത്രത്തിനുള്ളിലെ കൃഷ്ണനാട്ടം കളിയും മാറ്റിവച്ചു. വിവാഹത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരന്റെയും വധുവിന്റെയും പത്ത് ബന്ധുക്കൾക്കും രണ്ട് ഫോട്ടോഗ്രാഫർമാർക്കും മാത്രമേ പ്രവേശനാനുമതി ലഭിക്കുകയുള്ളൂ. കൊവിഡ് മാനദണ്ഡം പാലിച്ച് തുലാഭാരം നടത്താനും അനുമതി.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുത്തില്‍ കനത്ത ആശങ്കയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളില്‍ സ്ഥിതി രൂക്ഷമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 25 ഡോക്ടർമാർ ഉൾപ്പടെ 107 പേര്‍ക്കാണ് കൊവിഡ്…

Read More

പ്രത്യേക അറിയിപ്പ്: കോവിഡ്: വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശങ്ങൾ

    KONNIVARTHA.COM ; കോവിഡ് ബാധിച്ചു വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു പുതിയ നിർദേശങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും, കുടുംബാംഗങ്ങളുമായി സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.   രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലിരിക്കുകയും രോഗലക്ഷണങ്ങളുണ്ടായാൽ വൈദ്യസഹായം തേടുകയും ചെയ്യണം. മൂന്നു ദിവസം തുടർച്ചയായി കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചിൽ വേദനയും മർദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും ഏഴുന്നേൽക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുക, കടുത്ത ക്ഷീണവും പേശീവേദനയും അനുഭവപ്പെടുക, ശരീരത്തിൽ ഓക്സിൻ അളവ് കുറയുക തുടങ്ങിയവയിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണ് വൈദ്യസഹായം തേടേണ്ടത്.   രോഗം സ്ഥിരീകരിച്ച് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ കുടുംബാംഗങ്ങളിൽനിന്നു അകലം പാലിക്കണം. വായൂ സഞ്ചാരമുള്ള മുറിയിലാകണം…

Read More

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) 28 – മത് ഭരണ സമിതി നിലവിൽ വന്നു

  KONNIVARTHA.COM/ കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രലിൽ വച്ച് 2022 ജനുവരി 14 നു കെ എം ആർ എം ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ഫാ. ജോൺ തുണ്ടിയത്തിൻറെ മുൻപാകെ കെ എം ആർ എം – ന്റെ 28 – മത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്‌തു. വിശുദ്ധ കുർബാനയ്ക്കു മുൻപ് നടന്ന ചടങ്ങിൽ ജോസഫ് കെ. ഡാനിയേൽ പ്രസിഡണ്ടായും, മാത്യു കോശി ജനറൽ സെക്രട്ടറിയായും, ജിമ്മി എബ്രഹാം ട്രഷറർ ആയും ചുമതലയേറ്റു. ബിജി കെ. എബ്രഹാം (സീനിയർ വൈസ് പ്രസിഡന്റ്), ജിമ്മി ഇടിക്കുള, ജിജോ ജോൺ (വൈസ് പ്രസിഡന്റ്മാർ), പ്രിൻസ് ടി കുഞ്ഞുമോൻ (വർക്കിംഗ്‌ സെക്രട്ടറി) സജിമോൻ ഇ. എം. (ഓഫിസ് സെക്രട്ടറി), മാത്യു റോയ്, ഡെന്നിസ് ജോൺ മാത്യു (ജോയിന്റ് ട്രഷറർ), തോമസ് ജോൺ(ജോജോ), ജോസ് വർഗീസ്, ജിബി എബ്രഹാം, ബിനു…

Read More

പരാതികള്‍ സ്വീകരിക്കും

  മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) പത്തനംതിട്ട ഓംബുഡ്സ്മാന്‍ ഈ മാസം 20 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 21 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പരാതികള്‍ നേരിട്ട് സ്വീകരിക്കും. തൊഴിലാളികള്‍ക്കും ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും നേരില്‍ പരാതി സമര്‍പ്പിക്കാം.

Read More

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി :രണ്ട് ലക്ഷം രാമച്ച തൈകള്‍ നടുന്നു

  രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം 21ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം രണ്ടാംഘട്ട പദ്ധതി 21ന് രാവിലെ 8 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി ജോര്‍ജ്ജ് തോമസ് പങ്കെടുക്കും. റാന്നിയില്‍ നടക്കുന്ന തൈ നടീല്‍ പരിപാടി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ രാജു എബ്രഹാം അധ്യക്ഷത വഹിക്കും. പമ്പാതീരങ്ങളിലെ 14 ഗ്രാമ പഞ്ചായത്തുകളുടെയും 4 ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ലക്ഷം രാമച്ച തൈകളും ഔഷധ സസ്യതൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷ തൈകളും ഇതിന്റെ ഭാഗമായി നദിതീരങ്ങളില്‍…

Read More

അതീവ കൊവിഡ് വ്യാപനം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത

  സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.   തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇവിടെ ഡെന്റൽ, ഇ. എൻ.ടി വിഭാ​​ഗങ്ങൾ താൽകാലികമായി അടച്ചു. അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പടരുകയാണെങ്കിലും ബസ് സര്‍വീസുകള്‍ നിര്‍ത്തി…

Read More

കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രത പുലര്‍ത്തണം- ഡിഎംഒ

  കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു18.01.2022)

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.18.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 38 2.പന്തളം 87 3.പത്തനംതിട്ട 113 4.തിരുവല്ല 106   5.ആനിക്കാട് 4 6.ആറന്മുള 32 7.അരുവാപുലം 13 8.അയിരൂര്‍ 37 9.ചെന്നീര്‍ക്കര 16 10.ചെറുകോല്‍ 5 11.ചിറ്റാര്‍ 9 12.ഏറത്ത് 17 13.ഇലന്തൂര്‍ 25 14.ഏനാദിമംഗലം 7 15.ഇരവിപേരൂര്‍ 25   16.ഏഴംകുളം 20 17.എഴുമറ്റൂര്‍ 17 18.കടമ്പനാട് 20 19.കടപ്ര 9 20.കലഞ്ഞൂര്‍ 23 21.കല്ലൂപ്പാറ 10 22.കവിയൂര്‍ 9 23.കൊടുമണ്‍ 12 24.കോയിപ്രം 31   25.കോന്നി 35 26.കൊറ്റനാട് 15 27.കോട്ടാങ്ങല്‍ 9 28.കോഴഞ്ചേരി 27 29.കുളനട 29 30.കുന്നന്താനം 21     31.കുറ്റൂര്‍ 15 32.മലയാലപ്പുഴ…

Read More

മൂഴിയാര്‍ പവര്‍ഹൗസിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞു കിടക്കുന്ന കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകളില്‍ ആദിവാസികളെ പുനരധിവസിപ്പിക്കും

    ആദിവാസികള്‍ക്ക് പുനരധിവാസവും സമൂഹത്തോട് സംവദിക്കാനുള്ള അവസരവും ഒരുക്കും: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ KONNIVARTHA: ആദിവാസി മേഖലകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സമൂഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ. പട്ടികജാതി പട്ടിക-വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനമേഖലയ്ക്കുള്ളില്‍ സ്ഥിരമായി ഒരിടത്തു താമസിക്കാതെ മാറി മാറി താമസിച്ചു കൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് പുറം ലോകത്തെ കൂടി പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നിയമസഭയും, സെക്രട്ടറിയേറ്റും, ജില്ലാ കളക്ടറേറ്റും ഉള്‍പ്പടെയുള്ള ഭരണസിരാകേന്ദ്രങ്ങളും,, കടലും, നദികളും, സാംസ്‌കാരിക കേന്ദ്രങ്ങളും, ഗ്രാമങ്ങളും, നഗരങ്ങളും, വ്യവസായശാലകളുമെല്ലാം കാണാന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതെല്ലാം തൊഴില്‍ സാധ്യതയെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമൊക്കെയുള്ള അവബോധം അവരില്‍ വളര്‍ത്താന്‍…

Read More

63 പേര്‍ക്ക് കൂടി ഒമിക്രോണ്‍, 9 സമ്പര്‍ക്ക രോഗികൾ

63 പേര്‍ക്ക് കൂടി ഒമിക്രോണ്‍, 9 സമ്പര്‍ക്ക രോഗികൾ സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേര്‍ക്കും തൃശൂരിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി…

Read More