കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(17/01/2022)

  കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്‍ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,36,030 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 711 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,21,458 കോവിഡ് കേസുകളില്‍, 3.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ…

Read More

കുമ്പഴ-മലയാലപ്പുഴ റോഡില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു

കുമ്പഴ-മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം (18) മുതല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ- കളീയ്ക്കപ്പടി-പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി-മാര്‍ക്കറ്റ് ജംഗ്ഷന്‍-മൈലപ്ര വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍. 04682 325514, 8086395055.

Read More

കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്റ്റ് : കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

  കേരള സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടപ്പാക്കുന്ന കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്ടിലെ ഫാം സ്‌കൂള്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കായിട്ടുള്ള ജില്ലാതല പരിശീലനം കോഴഞ്ചേരി വൈഎംസിഎ ഹാളില്‍ നടന്നു. പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച പരിപാടി പത്തനംതിട്ട ജില്ലാപഞ്ചായത്തംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയില്‍ നിന്നും 100 പേരെ സംരക്ഷക കര്‍ഷകരായി തെരഞ്ഞെടുത്തിട്ടുണ്ട് ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫാം സ്‌കൂള്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയിലൂടെ മറ്റു കര്‍ഷകരിലേക്കും പദ്ധതി എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ഡോ. കെ. സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍…

Read More

റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും

  കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ആലോചിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. പോലീസിന്റെ മൂന്നും, എക്സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ ഒന്നു വീതവും ടീമുകള്‍ പരേഡില്‍ പങ്കെടുക്കും. പരേഡ് റിഹേഴ്‌സല്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്നിനും 24ന് രാവിലെ ഏഴിനും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനര്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ (ആരോഗ്യം) ചുമതലപ്പെടുത്തി. പതാക, സ്റ്റേഡിയം, കസേരകള്‍, എന്നിവ സജ്ജമാക്കുന്നതിന് പത്തനംതിട്ട നഗരസഭയെ ചുമതലപ്പെടുത്തി. സല്യൂട്ടിംഗ് ബേസും പവലിയനും സജ്ജമാക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തെയും, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, വൈദ്യുതി എന്നിവയ്ക്ക് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗത്തെയും ചുമതലപ്പെടുത്തി. ഇരിപ്പിടം, പ്രഭാതഭക്ഷണം, ഹാന്‍ഡ് സാനിറ്റൈസര്‍, വെള്ളം,…

Read More

കോന്നിയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(17.01.2022)

  പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.17.01.2022 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 872 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 54 2. പന്തളം 37 3. പത്തനംതിട്ട 64 4. തിരുവല്ല 79 5. ആനിക്കാട് 2 6. ആറന്മുള 17 7. അരുവാപുലം 13 8. അയിരൂര്‍ 18 9. ചെന്നീര്‍ക്കര 10 10. ചെറുകോല്‍ 7 11. ചിറ്റാര്‍ 4 12. ഏറത്ത് 5 13. ഇലന്തൂര്‍ 27 14. ഏനാദിമംഗലം 14 15. ഇരവിപേരൂര്‍ 14 16. ഏഴംകുളം 10 17. എഴുമറ്റൂര്‍ 6 18. കടമ്പനാട് 10 19. കടപ്ര 6 20. കലഞ്ഞൂര്‍ 30 21. കല്ലൂപ്പാറ…

Read More

സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത് konnivartha.com : സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് ( Alleppy Ranganath ) അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായിരുന്ന ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കൊവിഡ് ബാധിച്ച അദ്ദേഹം ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.   തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. 14ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്. നാൽപത് വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം…

Read More

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

    സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. ഇവര്‍ 2007ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ മാത്രമാണ് നല്‍കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്‌ക് ഫോഴ്‌സാണ് വാക്‌സിനേഷന്‍ നടത്തേണ്ട സ്‌കൂളുകള്‍ കണ്ടെത്തുന്നത്.…

Read More

വൈകല്യത്തെ സിക്സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിൽ ഈ കോന്നിക്കാരനും

  KONNIVARTHA.COM : വൈകല്യത്തെ സിക്സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിൽ കോന്നികാരൻ ഇടംനേടി.കോന്നി പുള്ളിക്കപതാലിൽ വീട്ടിൽ സലീമിന്‍റെ മകൻ മുഹമ്മദ് അജിസ് (അജീസ് കോന്നി ) 34 ആണ് പോളിയോ ബാധിച്ചതിനെ തുടർന്ന് ഉള്ള ഇടതുകാലിലെ പ്രശ്നം മറികടന്ന് ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചാലഞ്ചഡ് കേരള ക്രിക്കറ്റ് ടീമിലേക്ക് ഇടം നേടിയത്.   ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ്‌ ഇന്ത്യയുടെ കീഴിലാണ് ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ. ഈ മാസം 27 മുതൽ 29 വരെ ആന്ധ്രപ്രദേശിൽ നടക്കുന്ന സൗത്ത് സോൺ മത്സരത്തിന് വേണ്ടിഅജിസ് പാടണിയും. കോട്ടയത്ത്20-20 മത്സരം നടത്തിയാണ് കേരള ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 22 വർഷമായി അജീസ് ക്രിക്കറ്റ് കളിച്ച് വരികയാണ്. ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിൽ.മാനേജരാണ്. സൈനബയാണ് മാതാവ്  സഹോദരൻ : അനീസ്, ഭാര്യ:…

Read More

കൊവിഡ് വ്യാപനം : അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണം: പൊന്മുടി അടച്ചു

  കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചു. ചൊവ്വാഴ്ച്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.   അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്ന് മുതലുള്ള ബുക്കിങ്ങുകൾ റദ്ദ് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവേശനം പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും. ഓൺലൈനിലൂടെ മാത്രമാണ് പാസ് അനുവദിക്കുക. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

Read More

സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുതിച്ചുയർന്നു. 30.55 ആണ് ഇന്നത്തെ ടിപിആർ. ഒരു ദിവസം കൊണ്ട് നാല് ശതമാനത്തിന്റെ വർധനയാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് 528 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4749 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകൾ പരിശോധിച്ചു.   തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂർ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂർ 649, ഇടുക്കി 594, വയനാട് 318, കാസർഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്.…

Read More