പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.15.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 863 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 34 2. പന്തളം 35 3. പത്തനംതിട്ട 84 4. തിരുവല്ല 56 5. ആനിക്കാട് 3 6. ആറന്മുള 19 7. അരുവാപുലം 15 8. അയിരൂര്‍ 21 9. ചെന്നീര്‍ക്കര 9 10. ചെറുകോല്‍ 16 11. ചിറ്റാര്‍ 3 12. ഏറത്ത് 11 13. ഇലന്തൂര്‍ 13 14. ഏനാദിമംഗലം 5 15. ഇരവിപേരൂര്‍ 31 16. ഏഴംകുളം 18 17. എഴുമറ്റൂര്‍ 8 18. കടമ്പനാട് 12 19. കടപ്ര 7 20. കലഞ്ഞൂര്‍ 13…
Read Moreമാസം: ജനുവരി 2022
മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപന സാധ്യത
മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സംസ്ഥാനത്ത് 78 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മോണോ ക്ലോണൽ ആന്റിബോഡി, റെംഡെസിവർ , റാബിസ് വാക്‌സിൻ ഇവയെല്ലാം ആവശ്യത്തിനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാർത്തകൾക്ക് പിന്നിൽ മരുന്ന് കമ്പനികളുടെ സമ്മർദ്ദമെന്ന് സംശയിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമേ അനുമതിയുള്ളു. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകർക്ക് നിർദേശം നൽകി.…
Read Moreകോന്നി മെഡിക്കല്‍ കോളജിന് പത്ത് ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് കൈമാറി
KONNIVARTHA.COM : കോന്നി മെഡിക്കല്‍ കോളജിനുള്ള സിഎസ്ആര്‍ ഫണ്ടായ പത്ത് ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് ഏരിയ ജനറല്‍ മാനേജര്‍ പി.എ. ജോയ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൈമാറി. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ , ഫെഡറല്‍ ബാങ്ക് കോന്നി ബ്രാഞ്ച് ഹെഡ് ജിജി സാറാമ്മ ജോണ്‍, സ്‌കെയില്‍ രണ്ട് മാനേജര്‍ തര്യന്‍ പോള്‍, ബാങ്ക്സ്മാന്‍ ആഷിക് സിറാജ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കും
കോന്നി മെഡിക്കല്‍ കോളജില്‍ എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കും KONNIVARTHA.COM : കോന്നി മെഡിക്കല്‍ കോളജില്‍ ഇനി എല്ലാ ഒ.പി വിഭാഗവും എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഒപികള്‍ ഉള്‍പ്പടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അറുനൂറോളം രോഗികളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതോടെ ചികിത്സ തേടി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. രോഗികള്‍ കൂടുന്നത് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുകയും, പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. കോവിഡ് മൂന്നാംതരംഗ സാധ്യത കൂടി മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും എംഎല്‍എ അറിയിച്ചു. പഠനം ആരംഭിക്കുന്നതിന് സഹായകരമായ നിലയില്‍ ഏറ്റവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജിന് വേണ്ടി ആശുപത്രി വികസന സൊസൈറ്റി നടത്തേണ്ടതെന്ന്…
Read Moreകോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
അതിവേഗത്തിലാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച: മന്ത്രി വീണാ ജോര്‍ജ് KONNIVARTHA.COM : കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വളര്‍ച്ച മറ്റൊരു മെഡിക്കല്‍ കോളജുകളുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജില്‍ ഐപിയുടേയും ഒപിയുടേയും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കോവിഡ് സെന്ററാക്കി മാറ്റിയപ്പോള്‍ ഐപിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് ഈ സര്‍ക്കാരിന്റെ കാലത്താണ് ഐപിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 19 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് അത് അനുവദിച്ച് കഴിഞ്ഞു. പിന്നീടുള്ള പ്രധാന ആവശ്യമായിരുന്നു ആശുപത്രിക്കുള്ള ഓപ്പറേഷന്‍ തീയേറ്റര്‍. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…
Read Moreപെൻഷൻ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടി; ട്രഷറി ജീവനക്കാർക്ക് സസ്പെൻഷൻ
ജോലിയില്‍ നിന്നും വിരമിച്ച ശേഷം മരിച്ച അധ്യാപികയുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ കേസിൽ നാല് ട്രഷറി ജീവനക്കർക്ക് സസ്പെൻഷൻ. റാന്നി പെരുനാട് സബ് ട്രഷറിയിലാണ് സംഭവം.ഇതിൽ പങ്കാളികളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കോന്നി സബ് ട്രഷറി, ജില്ലാ ട്രഷറി, റാന്നി പെരുനാട് സബ്ട്രഷറി എന്നിവിടങ്ങളിലെ നാല് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു തട്ടിപ്പ് ആരംഭിച്ചതെന്ന് കണ്ടെത്തി.സബ് ട്രഷറിയിൽ പണം കൈമാറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന ജീവനക്കാരന്റെ പാസ്സ്വേര്‍ഡ് ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ് തുടങ്ങിയത് . വിരമിച്ച അധ്യാപിക മരിച്ചതോടെ അക്കൗണ്ടിൽ ബാക്കി നിന്ന തുകയാണ് പലപ്പോഴായി വ്യാജമായി തുറന്ന സ്വന്തം അക്കൗണ്ടിലേക്ക് ജീവനക്കാരൻ മാറ്റിയത്.അധ്യാപികയുടെ അവകാശികൾ ആരും എത്താതിരുന്നപ്പോഴാണ് ഈ സംഭവം.അധ്യാപികയുടെ മകൻ എന്ന പേരിൽ രേഖ വ്യാജമായി ഉണ്ടാക്കി ഈ അക്കൗണ്ടിൽ നിന്നുള്ള പണം ചെക്കെഴുതി എടുക്കുക ആയിരുന്നു. ചെക്ക് പാസാക്കാൻ ഓൺലൈൻ വഴി…
Read Moreസംസ്ഥാനത്ത് 48 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 48 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂർ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയിൽ നിന്നും വന്ന 3 തമിഴ്നാട് സ്വദേശികൾക്കും ഒമിക്രോൺ ബാധിച്ചു. 33 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കോഴിക്കാട് നിന്നുള്ള 8 പേർക്കും കോട്ടയത്ത് നിന്നുള്ള ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിൽ നിന്നുള്ള 3 പേരും കൊല്ലത്തു നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. കോഴിക്കോട് യുഎഇ 3, ഖത്തർ 1, എറണാകുളം…
Read Moreകോവിഡ് വ്യാപനം :തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു
കോവിഡ് വ്യാപനം :തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ൽ കുറവ് ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ചു പോയ ഇത്തരം യോഗങ്ങൾ ഉണ്ടങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ അറിയിച്ചു. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ…
Read Moreകേരളത്തിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം. മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ നിയന്ത്രിക്കാൻ നിർദേശം നൽകി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളും ഭാഗികമായി അടക്കും. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടയ്ക്കുക. ഈ മാസം 21 മുതൽ സ്‌കൂൾ അടയ്ക്കും. എന്നാൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഓഫ്‌ലൈനായി പഠനം തുടരും. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണെന്നും കൊവിഡ് വലോകന യോഗത്തിൽ തീരുമാനമായി.…
Read Moreകോവിഡ് നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത് റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്: തിരുവനന്തപുരം ഡിവിഷൻ 1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(16366). 2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ്(06431). 3) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്(06425) 4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ്(06435) പാലക്കാട് ഡിവിഷൻ 1) ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06023) 2) കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06024) 3) കണ്ണൂർ – മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06477). 4) മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06478) 5) കോഴിക്കോട് – കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481). 6) കണ്ണൂർ – ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469) 7) ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491) 8) മംഗളൂരു-കോഴിക്കോട്…
Read More