കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്തമാണെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ ഒളിമ്പിക്‌സ് കായികമേള ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉള്ള ജനത രൂപപ്പെട്ടു വന്നാല്‍ മാത്രമേ കായികപരമായി നമുക്ക് മുന്നേറ്റം കുറിച്ചുവെന്ന് പറയാനാകൂ. മാനസികവും, ശാരീരികവുമായി ഉറപ്പുള്ള തലമുറയെ സൃഷ്ടിക്കാന്‍ കായിക പരിപാടികള്‍ അത്യന്താപേക്ഷിതമാണ്. കായിക വിനോദം ഒരു ജനതയെ ഊര്‍ജ്വസ്വലമാക്കുന്നു. കോവിഡ് കാലത്തും ശാരീരിക, മാനസിക തളര്‍ച്ചയെ ഒഴിവാക്കുക എന്ന ചിന്തയിലുള്ള കേരളത്തിന്റെ പുത്തന്‍ മാതൃകയാണ് ഒളിമ്പിക്‌സ് കായിക മേളയെന്നും മന്ത്രി പറഞ്ഞു. ആദ്യമായി കേരളാ ഒളിമ്പിക്‌സ് ഗെയിംസ് ഇന്നു മുതല്‍(14) മുതല്‍ 28 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്.കോവിഡ് മഹാമാരിയില്‍ നിന്നും കായിക കേരളത്തെ പുത്തനുണര്‍വിലേക്ക് നയിക്കുകയാണ് ഇവയുടെ ലക്ഷ്യം.ഇവയുടെ ഭാഗമായാണ് ജില്ലയിലും ജില്ലാ ഒളിമ്പിക്‌സ്…
Read Moreമാസം: ജനുവരി 2022
ഹരിവരാസനം പുരസ്ക്കാരം ആലപ്പി രംഗനാഥ് സന്നിധാനത്ത് ഏറ്റു വാങ്ങി
ആലപ്പി രംഗനാഥ് മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ കലാകാരന്‍: മന്ത്രി കെ രാധാകൃഷ്ണന്‍ KONNIVARTHA.COM : സംഗീതത്തിലൂടെ മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ ഉത്തമ കലാകാരനാണ് ആലപ്പി രംഗനാഥനെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. 2022 ലെ ഹരിവരാസനം പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ വിമലീകരിക്കുന്നതില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന്റെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വിജയച്ചി വ്യക്തിയാണ് ആലപ്പി രംഗനാഥെന്നും ശബരിമല തീര്‍ഥാടന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മകരവിളക്ക് ദിവസത്തില്‍ തന്നെ ഇത്തരം മഹത്തായ ഒരു ഉപഹാരം സമ്മാനിക്കാന്‍ സാധിച്ചത് നല്ലകാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ തീര്‍ഥാടന കാലത്ത് ഭക്തര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചു. വരുംകാലത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ ജീവിത്തിലെ മഹത്തായ നേട്ടമാണ് ഹരിവരാസനം പുരസ്‌കാരമെന്നും…
Read Moreനിലക്കല്‍ – പമ്പബസ് സർവ്വീസ് നിർത്തിവച്ചു: നിലക്കലിൽ അന്യ സംസ്ഥാന അയ്യന്മാര്‍ റോഡ് ഉപരോധിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം ; തിരുവാഭരണ ഘോക്ഷയാത്ര കടന്നു വരുന്നതിനാല്‍ നിലയ്ക്കല്‍ പമ്പ ബസ്സ് സര്‍വീസ് നിര്‍ത്തി . കാര്യങ്ങള്‍ അറിയാതെ അന്യ സംസ്ഥാന അയ്യപ്പന്മാര്‍ നിലയ്ക്കലില്‍ റോഡ് അല്‍പ്പ നേരം ഉപരോധിച്ചു . മകരവിളക്കിനോട് അനുബന്ധിച്ച് രാവിലെ 11 മുതല്‍ നില്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും എന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു . 12 മണിക്ക് ശേഷം പമ്പയില്‍ നിന്നും ഭക്തരെ കയറ്റിവിടില്ല. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയതിന് ശേഷം മാത്രമേ ഭക്തരെ തുടര്‍ന്ന് കയറ്റിവിടുകയുള്ളൂ.
Read Moreസോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ
സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു. ഫേസ് ബുക്ക് ,ഇൻസ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‍നേഹത്തിനും നന്ദി’ എന്നും ഭാമ പറഞ്ഞു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ദുബായ്‍യില്‍ വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.അരുണ്‍ – ഭാമ ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്.
Read Moreബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന ആരോപണ കേസ്സില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. 105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി…
Read Moreശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ തത്സമയ സംപ്രേക്ഷണം
ഇന്ന് (14.01.2022) വൈകുന്നേരം 5 മണി മുതൽ ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ തത്സമയ സംപ്രേക്ഷണം “കോന്നി വാര്‍ത്ത ഡോട്ട് കോം” ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലൂടെ ലഭ്യമാണ്
Read Moreകേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതിക്ക് തുടക്കമായി
KONNIVARTHA.COM : കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷണ കയറ്റുമതി വികസന അതോറിറ്റി (എപിഇഡിഎ) യുടെ ആഭിമുഖ്യത്തില്‍, ഇടുക്കിയിലെ മറയൂരില്‍ നിന്ന് ദുബൈയിലേക്കുള്ള ഭൂമി ശാസ്ത്ര സൂചിക (ജിഐ ടാഗ്) ചെയ്ത മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതി വെര്‍ച്വല്‍ ആയി ഫ്‌ളാഗ് ഓഫ് ചെയ്തു. അപേഡ ചെയര്‍മാന്‍ ഡോ. എം അംഗമുത്തു ഐ എ എസ് ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. രാസ രഹിതമായ ഒരു അദ്വിതീയ ഭൗമ ശാസ്ത്ര സൂചികാ ഉല്‍പ്പന്നമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള മറയൂര്‍ ശര്‍ക്കരയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കാര്‍ഷിക ഡയറക്ടര്‍ ടി വി സുഭാഷ് ഐ എ എസ്, ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികള്‍, അപെഡയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും…
Read Moreകേരളത്തിന്‍റെ വന-വൃക്ഷ സമ്പത്ത് 33 -75 % ത്തിനു ഇടയിൽ മാത്രം
Forest Survey report 2021 released; increase of 2,261 sq km in the total forest and tree cover of the country in last two years. Area-wise Madhya Pradesh has the largest forest cover in the country Maximum increase in forest cover witnessed in Andhra Pradesh (647 sq km) followed by Telangana (632 sq km) and Odisha (537 sq km). 17 states/UT’s have above 33 percent of the geographical area under forest cover. Total carbon stock in country’s forest is estimated to be 7,204 million tonnes, an increase of 79.4 million Total…
Read Moreഗുരുനാഥൻ മണ്ണില്‍ സേവാഭാരതി ജലസുഭിക്ഷം കുടിവെള്ള പദ്ധതി ആരംഭിച്ചു
KONNIVARTHA.COM : സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻമണ്ണ് ഗ്രാമത്തിലെ ഏതാനും കുടുംബങ്ങൾ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം ഒരുക്കിക്കൊണ്ട് സേവാഭാരതി സീതത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രദേശത്തെ ജനങ്ങൾക്കായി ജലസുഭിക്ഷം കുടിവെള്ള പദ്ധതി ആരംഭിച്ചു .ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് വർഷം മുഴുവൻ തടസമില്ലാതെ ശുദ്ധജലം ലഭിക്കും വിധമാണ് പദ്ധതിയുടെ പണി പൂർത്തിയാക്കിയിട്ടുള്ളത്.മിനി ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടന കർമം ഇന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു. സേവാഭാരതി ഗുരുനാഥൻ മണ്ണ് യൂണിറ്റ് പ്രസിഡന്റ് സോജോ അധ്യക്ഷത വഹിച്ചു.സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ,പഞ്ചായത്ത് അംഗം സുനി അബ്രഹാം,ബാലഗോകുലംതാലൂക്ക് അധ്യക്ഷൻ ജി സുനിൽ കുമാർ,സീതത്തോട് സേവാഭാരതി വൈസ്പ്രസിഡന്റ് അമ്പിളി സുശീലൻ ,സേവാഭാരതി ഗുരുനാഥൻ മണ്ണ് യൂണിറ്റ് സെക്രട്ടറി വിപിൻ സാജു എന്നിവർ പങ്കെടുത്തു.
Read Moreഒമിക്രോണ്‍ വ്യാപനം യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ല:പത്തനംതിട്ട മുത്തൂറ്റ് നഴ്സിംഗ് കോളജിനെതിരേ നടപടി
ഒമിക്രോണ്‍ വ്യാപനം യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ല:പത്തനംതിട്ട മുത്തൂറ്റ് നഴ്സിംഗ് കോളജിനെതിരേ നടപടി KONNIVARTHA.COM : സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ ഒമിക്രോൺ ക്ലസ്റ്ററായ മുത്തൂറ്റ് നഴ്സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Read More