തൈപ്പൊങ്കൽ: ആറ് ജില്ലകൾക്ക് നാളെ 14ന് അവധി തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് 14ന് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. നേരത്തെ സർക്കാർ കലണ്ടർ അനുസരിച്ച് 15നായിരുന്നു അവധി.
Read Moreമാസം: ജനുവരി 2022
മകരവിളക്ക് ദര്‍ശനത്തിന് ശബരിമല തയാര്‍ : നടവരുമാനം 128 കോടി രൂപ കവിഞ്ഞു
അമൂല്യ രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണ കിരീടം ആന്ധ്രാ നിവാസിയായ മാറം വെങ്കിട്ട സുബയ്യ അയ്യപ്പ ഭഗവാന് സമര്‍പ്പിച്ചു കോവിഡ് മഹാമാരിയില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് നന്ദി സൂചകമായി അയ്യപ്പന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി. കര്‍ണൂല്‍ ജില്ലക്കാരനായ ബിസിനസുകാരന്‍ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കിരീടം ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത്. സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതു വണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ. അടുത്തിടെ കൊറോണ മൂര്‍ശ്ചിച്ച് ഇദ്ദേഹം 15 ദിവസത്തോളം ഐ സി യു വില്‍ മരണവുമായി മല്ലിട്ടു. ആശുപത്രികിടക്കയില്‍ ആശ്വാസവുമായി അയ്യപ്പ സ്വാമി എത്തിയെന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയെന്നുമാണ് സുബ്ബയ്യ വിശ്വസിക്കുന്നത്. അന്ന് നേര്‍ന്നതാണ് ഈ സ്വര്‍ണ കിരീടം. പിന്നീട് കേരളത്തിലെ ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട…
Read Moreപത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ (13/01/2022 )
ടിപ്പര്‍ ലോറികളുടെ ഗതാഗത നിയന്ത്രണം നീട്ടി ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ടുള്ള തിരക്ക് കണക്കിലെടുത്ത് തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയിലെ റോഡുകളില്‍ ടിപ്പര്‍ ലോറികള്‍ക്ക് ജനുവരി 13, 14 തീയതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം 15 ലേക്കു കൂടി ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. മകരവിളക്കിനു ശേഷവും തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതു കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ദീര്‍ഘിപ്പിച്ചത്. അപേക്ഷ ക്ഷണിച്ചു അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം) നടത്തുന്ന സൗജന്യ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊലൂഷന്‍ എന്ന രണ്ടുമാസ തൊഴിലധിഷ്ഠിത കോഴ്സിലേക്ക്, പന്തളം,അടൂര്‍, പത്തനംതിട്ട മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്ന ബി പി എല്‍ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാനപരിധി ഒരുലക്ഷത്തില്‍ താഴെ. താല്പര്യമുള്ളവര്‍ കോളേജിന്റെ വെബ് സൈറ്റില്‍ നിന്നും (രലമ.മര.ശി) അപേക്ഷ ഫോറം പ്രിന്റ്…
Read Moreവ്യവസായരംഗത്ത് കേരളത്തില്‍ നിശബ്ദ മുന്നേറ്റം:ഡെപ്യൂട്ടി സ്പീക്കര്‍
വ്യവസായരംഗത്ത് കേരളത്തില്‍ നിശബ്ദ മുന്നേറ്റം:ഡെപ്യൂട്ടി സ്പീക്കര്‍ ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വ്യവസായ രംഗത്ത് നിശബ്ദ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ വ്യവസായ-വാണിജ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഊര്‍ജിത വ്യവസായവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി അടൂര്‍ താലൂക്ക് പരിധിയില്‍ നടത്തിയ വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ സ്ഥലമായി കേരളം മാറി എന്നും വരും നാളുകളില്‍ പത്തനംതിട്ട ജില്ലയിലെ വ്യവസായ ഹബ് ആകാന്‍ അടൂരിന് കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. എല്‍. ജോയിക്കുട്ടി, പി. എന്‍. അനില്‍കുമാര്‍, റോണി പാണംതുണ്ടില്‍, സിറിയക് തോമസ്, ലിസിയാമ്മ ശാമുവേല്‍, സി. ജി. മിനിമോള്‍, ആര്‍. മായ, ജെ. സുനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.…
Read Moreസില്‍വര്‍ ലൈന്‍: പത്തനംതിട്ടയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരില്‍
പത്തനംതിട്ട ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരില്‍; കൊല്ലത്തേക്ക് 22 മിനിറ്റ്, തിരുവനന്തപുരത്തേക്ക് 46 മിനിറ്റ് മാത്രം KONNIVARTHA.COM : സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ 22 കിലോമീറ്ററാണ് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുക. പത്തനംതിട്ട ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരിലായിരിക്കും. നിലവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും 4.3 കിലോമീറ്റര്‍ അകലത്തില്‍ എംസി റോഡിനു സമീപം ആധുനിക സൗകര്യങ്ങളോടെയാണ് കെ-റെയില്‍ സ്റ്റേഷന്‍ സമുച്ചയം സജ്ജമാക്കുക.ഇവിടെനിന്നും 22 മിനിറ്റില്‍ കൊല്ലത്തും, 46 മിനിറ്റില്‍ തിരുവനന്തപുരത്തും 39 മിനിറ്റില്‍ എറണാകുളത്തും 49 മിനിറ്റില്‍ നെടുമ്പാശേരി വിമാനത്താവളത്തിലും എത്താനാകും. കോഴിക്കോടിന് 1.54 മണിക്കൂറും കാസര്‍കോടിന് 3.08 മണിക്കൂറും മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്.ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നും പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റിയും ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും…
Read Moreപത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉയരാന്‍ സാധ്യത
പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉയരാന്‍ സാധ്യത KONNIVARTHA.COM : ഇനി വരും നാളുകളില്‍ കോവിഡ് രോഗവ്യാപനം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനു ചേര്‍ന്ന പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കൂടുതല്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ഹോം ഐസോലേഷന്‍/ സ്വയം നിരീക്ഷണം കാര്യക്ഷമമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും കരുതലും ജാഗ്രതയും ആവശ്യമാണ്. കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിനും കോവിഡ് മുന്നണി പോരാളികളുടെ സേവനം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. തിരുവല്ല, പത്തനംതിട്ട നഗരസഭ പ്രദേശത്താണ് കൂടുതല്‍ രോഗബാധിതരുള്ളത്. പത്തനംതിട്ടയിലും തിരുവല്ലയിലും സിഎഫ്എല്‍റ്റിസി സജ്ജമാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ആംബുലന്‍സ് സേവനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ദ്രുത…
Read Moreകോന്നിയില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : പത്തനംതിട്ട: 581
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.13.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 26 2.പന്തളം 14 3.പത്തനംതിട്ട 67 4.തിരുവല്ല 34 5.ആനിക്കാട് 3 6.ആറന്മുള 38 7.അരുവാപുലം 8 8.അയിരൂര്‍ 10 9.ചെന്നീര്‍ക്കര 5 10.ചെറുകോല്‍ 9 11.ചിറ്റാര്‍ 5 12.ഏറത്ത് 8 13.ഇലന്തൂര്‍ 18 14.ഏനാദിമംഗലം 5 15.ഇരവിപേരൂര്‍ 9 16.ഏഴംകുളം 7 17.എഴുമറ്റൂര്‍ 8 18.കടമ്പനാട് 9 19.കടപ്ര 12 20.കലഞ്ഞൂര്‍ 16 21.കല്ലൂപ്പാറ 4 22.കവിയൂര്‍ 7 23.കൊടുമണ്‍ 6 24.കോയിപ്രം 14 25.കോന്നി 32 26.കൊറ്റനാട് 4 27.കോട്ടാങ്ങല്‍ 3 28.കോഴഞ്ചേരി 7 29.കുളനട 3 30.കുന്നന്താനം 4 31.കുറ്റൂര്‍ 7 32.മലയാലപ്പുഴ 3 33.മല്ലപ്പളളി 7 34.മല്ലപ്പുഴശ്ശേരി 6 35.മെഴുവേലി…
Read Moreപത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ആലപ്പുഴ യുഎഇ 5, തുര്‍ക്കി 1, തൃശൂര്‍ യുഎഇ 4, ഖത്തര്‍ 3, പത്തനംതിട്ട യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തര്‍ 1, ഖസാക്കിസ്ഥാന്‍ 1,…
Read Moreഡോ. എം.എസ്. സുനിലിന്‍റെ 233-മത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും
ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ ഡോ. എം.എസ്. സുനിലിന്റെ 233-ആമത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്കു പണിത് നൽകുന്ന 233 ആമത് സ്നേഹഭവനം ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ പള്ളിക്കൽ കള്ളപ്പഞ്ചിറ സതീഷ് ഭവനത്തിൽ വിധവയായ മണിയമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും സണ്ണിയുടെ സഹോദരൻ പി.ജെ. ലൂക്കോസും സുഹൃത്തായ റിട്ട. എ.സി. പി. ജോർജ് കോശിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി ഇടിഞ്ഞുവീണ ഒറ്റമുറി വീട്ടിൽ ആയിരുന്നു അഞ്ച് അംഗങ്ങൾ അടങ്ങിയ മണിയമ്മ യും കുടുംബവും താമസിച്ചിരുന്നത്. വിധവയായ മണിയമ്മയും മകൾ ശ്രീജയും അസുഖ ബാധിതരായി ചികിത്സയിലായിരുന്നു. ശ്രീജയുടെ ഭർത്താവായ അഭിലാഷ് കൂലിവേല ചെയ്തു കൊണ്ടുവരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ടു…
Read Moreകോന്നി മെഡിക്കല്‍ കോളേജു പരിസരത്ത് രൂക്ഷമായ പൊടി ശല്യം : വെള്ളം ഒഴിക്കുക
KONNIVARTHA.COM : ശ്വാസം മുട്ടല്‍ രോഗത്തിന് ചികിത്സിക്കാന്‍ എത്തുന്നവര്‍ കൂടുതല്‍ ശ്വാസം മുട്ടല്‍ അനുഭവിക്കേണ്ട അവസ്ഥയില്‍ ആണ് ഇന്ന് കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരം . മെഡിക്കല്‍ കോളേജ് കെട്ടിട മുന്‍ ഭാഗ റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ വലിയ തോതില്‍ ആണ് പൊടി ഉയരുന്നത് .ഇത് രോഗികള്‍ക്കും ആശുപത്രി ജീവനകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് ഏറെ ദിവസമായി പരാതി ഉണ്ട് . പരാതിയ്ക്ക് ഉടന്‍ പരിഹാരം കാണുവാന്‍ മെഡിക്കല്‍ കോളജ് അധികാരികള്‍ക്ക് കഴിയണം . വേനല്‍ കടുത്തതോടെ ഓരോ വാഹനം കടന്നു വരുമ്പോള്‍ രോഗികള്‍ക്ക് ഓടി മാറേണ്ട അവസ്ഥ ഉണ്ട് . അത്ര മാത്രം പൊടി ശല്യം ഇവിടെ ഉണ്ട് . വലിയ വാഹനം കടന്നു വരുമ്പോള്‍ പൊടി ശല്യം അത്രയും കൂടും . പ്രധാന…
Read More