KONNIVARTHA.COM : പത്തനംതിട്ട നഗരസഭ ആരോഗ്യ സ്ഥിരം സമിതിയുടെ ചുമതലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു തുടങ്ങി. കുടിവെള്ള വിതരണ ഉദ്ഘാടനം നഗരസഭയുടെ എട്ടാം വാർഡിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അധ്യക്ഷനായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ് പങ്കെടുത്തു. കുടിവെള്ളം ടാങ്കറിൽ എത്തിച്ചു നൽകാൻ നഗരസഭയ്ക്ക് നിലവിൽ സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ല. ജലവിഭവ വകുപ്പിൻെറ പ്ളാന്റിൽ ചെളി നീക്കുന്ന പ്രവൃത്തി പൂർത്തിയാകുവാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചത്. നഗരസഭാ ചെയർമാൻ നൽകിയ മുൻകൂർ അനുമതി ഇന്നു ചേർന്ന നഗരസഭാ കൗൺസിൽ ഐക്യകണ്ഠേന അംഗീകരിച്ചു. കഴിഞ്ഞ എട്ടു വർഷത്തിലധികമായി പ്ലാന്റിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും…
Read Moreമാസം: ജനുവരി 2022
ആയിരങ്ങളുടെ ശരണംവിളികളോടെ തിരുവാഭരണഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ വരവേല്‍പ്പ്
ആയിരങ്ങളുടെ ശരണംവിളികൾ അന്തരീക്ഷത്തിൽ ഉയരവേ, മകരസംക്രമ സന്ധ്യയിൽ ശബരീശനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി രാജപ്രതിനിധി മൂലംനാൾ ശങ്കർ വർമ്മ നയിക്കുന്ന തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണു പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടത്. ഒരു മണിയോടെ വലിയകോയിക്കൽ ക്ഷേത്ര ശ്രീകോവിലിനു മുകളിൽ ആകാശത്തു കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ടു രാജപ്രതിനിധി പുറപ്പെട്ടു. പിന്നാലെ ഗുരുസ്വാമി കളത്തിനാലിൽ ഗംഗാധരൻ പിള്ള തിരുമുഖമടങ്ങുന്ന പ്രധാന പേടകം ശ്രീകോവിലിനു പുറത്തെത്തിച്ചു. തുടർന്നു പേടകമേന്തി ഗുരുസ്വാമിയും, വെള്ളിയാഭരണങ്ങളടങ്ങുന്ന കലശപ്പെട്ടിയുമായി മരുതവന ശിവൻ പിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ ബി. പ്രതാപചന്ദ്രൻ നായരും അനുഗമിച്ചു. രാജപ്രതിനിധി കൈപ്പുഴ കൊട്ടാരത്തിലെത്തി അവിടെ നിന്നു ഭക്ഷണം കഴിച്ചു വലിയതമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടിയുടെ അനുഗ്രഹവും വാങ്ങി. തുടർന്നു പരദേവതയായ മധുരമീനാക്ഷി സങ്കല്പത്തിലുള്ള മണ്ണടി ഭഗവതിയെ…
Read Moreഅന്താരാഷ്ട്ര സ്റ്റേഡിയം: പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി
ഡയറക്ട്രേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴസും പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാസ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയത്തില്‍നിന്നും സ്റ്റേഡിയത്തെ സംരക്ഷിച്ച് ആധുനികരീതിയിലുഉള്ള അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ജിനീയറിംഗ് വിഭാഗം എത്തിയത്. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം തുടങ്ങുമെന്ന് എന്‍ജിനീയറിംഗ് വിഭാഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും പറഞ്ഞു. നിർമ്മാണത്തിനു മുൻപുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും. ഡയറക്ട്രേറ്റ് ഓഫ് സ്‌പോര്‍ട്‌സ് എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ അഫേഴ്‌സ് ചീഫ്കണ്‍സള്‍ട്ടന്റ് സജികുമാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിജുനായര്‍, അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ ലക്ഷമി.എസ്.നായര്‍,പത്തനംതിട്ട ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍ , ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ എസ്.കെ ജവഹര്‍,…
Read Moreവർഗീസ് എൻ.സി (റ്റിജു കല്ലേലി(37 ) നിര്യാതനായി
അരുവാപ്പുലം നടുവിലേത്ത് എൻ സി ചാക്കോ ( അനിയച്ചായൻ )യുടെ മകൻ വർഗീസ് എൻ.സി (റ്റിജു കല്ലേലി(37 ) നിര്യാതനായി . സംസ്കാരം പിന്നീട് . കോന്നിയില്‍ ഏറെ നാള്‍ മൊബൈല്‍ കട നടത്തിയിരുന്നു . പ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു . മാതാവ് : സലോമി ചാക്കോ റ്റിബു (സഹോദരന്‍ )
Read Moreകോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: പത്തനംതിട്ട ജില്ലയില്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണം
കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു എല്ലാവരും വാക്സിന്‍ സ്വീകരിക്കണം : ഡി.എം.ഒ ജില്ലയില്‍ കോവിഡ് 19 കേസുകള്‍ കൂടുന്ന സാഹചര്യത്തിലും, ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പൊതുജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, കോവിഡ് 19 വാക്സിനേഷന്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു . ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.കോവിഡ് വാക്സിന്‍ സ്വീകരിച്ചാലും പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണം.കൈകള്‍ ഇടയ്ക്കിടെ സേപ്പോ, സാനിട്ടൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കണം.ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും, കൃത്യമായ ശാരീരിക അകലം പാലിക്കുകയും വേണം. വിവാഹം, മരണം എന്നീ ചടങ്ങുകളില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ.ഓഫീസുകളിലും സ്ഥാപനങ്ങളിലും ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പു വരുത്തണം. സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. വീട്ടില്‍…
Read Moreപത്തനംതിട്ട ഡിപ്പോയില്‍ നിന്നുംകെ.എസ്.ആര്‍.ടി.സി പുതിയ ടൂറിസം സര്‍വീസ് ആരംഭിച്ചു
KONNIVARTHA.COM : കെ.എസ്.ആര്‍.ടി.സി-യുടെ നൂതന ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും പുതിയ ടുറിസം സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിന് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ചുട്ടിപ്പാറ -ലുലുമാള്‍ – കോവളം ക്രാഫ്റ്റ് വില്ലേജ് കോവളം ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8:30-ന് തിരികെ പത്തനംതിട്ടയില്‍ എത്തുന്ന പ്രകാരമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉടന്‍ ഗവി -വണ്ടിപ്പരിയാര്‍ – പരുന്തുംപാറ -കുട്ടിക്കാനം -പാഞ്ചാലിമേട്, ഗവി -വണ്ടിപ്പെരിയാര്‍ -സത്രം – വാഗമണ്‍ -തുടങ്ങിയ ടൂറിസം സര്‍വീസുകളും ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:-9495872381, 8547025070,9447801945
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 601 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(12.01.2022)കേരളത്തില്‍ 12,742
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.12.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 601 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 19 2.പന്തളം 23 3.പത്തനംതിട്ട 82 4.തിരുവല്ല 48 5.ആനിക്കാട് 3 6.ആറന്മുള 10 7.അരുവാപുലം 9 8.അയിരൂര്‍ 14 9.ചെന്നീര്‍ക്കര 7 10.ചെറുകോല്‍ 7 11.ചിറ്റാര്‍ 3 12.ഏറത്ത് 6 13.ഇലന്തൂര്‍ 8 14.ഏനാദിമംഗലം 6 15.ഇരവിപേരൂര്‍ 25 16.ഏഴംകുളം 11 17.എഴുമറ്റൂര്‍ 4 18.കടമ്പനാട് 4 19.കടപ്ര 12 20.കലഞ്ഞൂര്‍ 7 21.കല്ലൂപ്പാറ 13 22.കവിയൂര്‍ 4 23.കൊടുമണ്‍ 8 24.കോയിപ്രം 11 25.കോന്നി 14 26.കൊറ്റനാട് 7 27.കോട്ടാങ്ങല്‍ 8 28.കോഴഞ്ചേരി 18 29.കുളനട 10 30.കുന്നന്താനം 12 31.കുറ്റൂര്‍ 1 32.മലയാലപ്പുഴ 6 33.മല്ലപ്പളളി 16 34.മല്ലപ്പുഴശ്ശേരി 5 35.മെഴുവേലി…
Read Moreകോന്നിയില്‍ റോഡ് പണിയ്ക്ക് ഇടയിലും മത്സര ഓട്ടം : ബസ്സുകള്‍ കൂട്ടിയിടിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പുനലൂര്‍ റൂട്ടില്‍ കുളത്തുങ്കല്‍ വകയാര്‍ മേഖലയില്‍ റോഡു പണികള്‍ നടക്കുന്നു എന്ന വിചാരം പോലും ഇല്ലാതെ പ്രൈവറ്റ് ബസ്സുകളും കെ എസ് ആര്‍ ടി സി യും മത്സര ഓട്ടം .മത്സര ഓട്ടത്തിന് ഇടയില്‍ ഇന്ന് പ്രൈവറ്റ് ബസ്സും കെ എസ് ആര്‍ ടി സി ബസ്സും തമ്മില്‍ നല്ല രീതിയില്‍ ഇടിച്ചു . ആറു യാത്രികര്‍ക്ക് ചെറിയ പരിക്കും പറ്റി . റോഡില്‍ ഒരു ഭാഗം അടച്ചു കൊണ്ട് റോഡു പണികള്‍ തകൃതിയായി നടക്കുന്നു .,മറു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത് . ഒരു ഭാഗത്തെ വാഹനം കടന്നു പോകുന്നത് വരെ മറുഭാഗത്തെ വാഹനങ്ങള്‍ കാത്തു നില്‍ക്കണം . അങ്ങനെ കാത്തു കാത്തു ക്ഷമ നശിച്ച ബസ്സ് ഡ്രൈവര്‍മാര്‍ വാഹനം കടത്തി വിടുമ്പോള്‍ മുന്നില്‍…
Read Moreപത്തനംതിട്ടയിൽ നഴ്സിങ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍: സ്ഥിതി ഗുരുതരം
പത്തനംതിട്ടയിൽ നഴ്സിങ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍പത്തനംതിട്ടയിൽ നഴ്സിങ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍: സ്ഥിതി ഗുരുതരം സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത്…
Read Moreവിവാഹയാത്രയ്ക്കായി ആംബുലൻസ്: വാഹനം പിടിച്ചെടുത്തു
ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം; വാഹനം പിടിച്ചെടുത്തു konnivartha.com : കായംകുളത്ത് ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു. നൂറനാട് പൊലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് നോട്ടിസ് നൽകി സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആർടിഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി.കായംകുളം കറ്റാനത്താണ് ആംബുലൻസിൽ വധു വരന്മാർ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് സൈറൻ മുഴക്കി വധു വരന്മാർ യാത്ര ചെയ്തത്. സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒയും അറിയിച്ചിരുന്നു.
Read More