KONNIVARTHA.COM / പത്തനംതിട്ട: ആര്‍എസ്എസിന്‍റെ പണി കേരളാ പോലിസ് ഏറ്റെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിത്തറയിളക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. ആര്‍എസ്എസ് ഭീകരതയ്ക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ എല്ലാ മേഖലയിലും പിടിമുറുക്കിയ സംഘപരിവാര്‍ ഭീകരത ഇന്ത്യയുടെ മതേതരത്തിനാണ് ഭീഷണിയാവുന്നത്. ഹിന്ദുത്വരാജ്യം എന്ന ലക്ഷ്യവുമായി നീങ്ങുന്ന ആര്‍എസ്എസ് വംശഹത്യ നടപ്പാക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനെതിരെ ജനകീയമായ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും മുഹമ്മദ് റാഷിദ് ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ഡിവിഷന്‍ പ്രസിഡന്‍റ് എ ആര്‍ ബുഹാരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എ മുഹമ്മദാലി മൗലവി, ഏരിയാ കമ്മിറ്റിഅംഗം റഷീദ് മൗലവി സംസാരിച്ചു. പത്തനംതിട്ട ഡിവിഷന്‍…
Read Moreമാസം: ജനുവരി 2022
മൂന്നു വര്‍ഷം മുന്‍പുള്ള കൈക്കൂലി പരാതി: പത്തനംതിട്ട ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പിആര്‍ ഷൈനും ജില്ലാ സര്‍വേയര്‍ ആര്‍. രമേഷ് കുമാറിനും സസ്‌പെന്‍ഷന്‍
മൂന്നു വര്‍ഷം മുന്‍പുള്ള കൈക്കൂലി പരാതി: പത്തനംതിട്ട ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പിആര്‍ ഷൈനും ജില്ലാ സര്‍വേയര്‍ ആര്‍. രമേഷ് കുമാറിനും സസ്‌പെന്‍ഷന്‍ KONNIVARTHA.COM : പാറമടയുടെ ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേയില്‍ ക്രമക്കേട് നടത്തുന്നതിന് ക്വാറി ഉടമയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന പരാതിയില്‍ ഡെപ്യൂട്ടി കലക്ടറെയും സര്‍വേയറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഷൈന്‍, ജില്ലാ സര്‍വേ സൂപ്രണ്ട് ഓഫീസിലെ സര്‍വേയര്‍ ഗ്രേഡ് -ഒന്ന് ആര്‍. രമേഷ്‌കുമാര്‍ എന്നിവരെയാണ് വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ പ്രകാരം റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജെ. ബിജു സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്. 2018 ല്‍ വളളിക്കോട്ടെ ക്രഷര്‍ ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലിയിനത്തില്‍ കൈപ്പറ്റിയെന്നായിരുന്നു പരാതി. മൂന്നു വര്‍ഷത്തിന് ശേഷം വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് ഇതേപ്പറ്റി അന്വേഷണം നടത്തുകയും ഒക്‌ടോബര്‍ 13…
Read Moreദേവസ്വം ബോർഡ് നിയമനം: വിജ്ഞാപനമായി
KONNIVARTHA.COM : തിരുവിതാംകൂർ/ കൊച്ചിൻ/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർജൻ, ലാബ് അസിസ്റ്റന്റ്, കുക്ക്, അസി. എൻജിനിയർ, ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഗോൾഡ്‌സ്മിത്ത്, കിടുപിടി തസ്തികകളിലാണ് നിയമനം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.kdrb.kerala.gov.in സന്ദർശിക്കുക.
Read Moreതിരുവാഭരണ ഘോഷയാത്ര നാളെ(12) പുറപ്പെടും
KONNIVARTHA.COM : മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ ബുധനാഴ്ച(ജനുവരി 12) പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപാകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയിലെത്തിക്കുന്നത്. പന്തളം വലിയതമ്പുരാന്‍ പി. രാമവര്‍മ രാജയുടെ പ്രതിനിധിയായി ശങ്കര്‍ വര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ഘോഷയാത്ര. ജനുവരി 12-ന് പുലര്‍ച്ചെ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. രാവിലെ 11 വരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഉച്ചയ്ക്ക് ഒന്നിന് തിരുവാഭരണങ്ങള്‍ കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണ പേടകങ്ങള്‍ ശിരസിലേറ്റി ശബരിമലയെ ലക്ഷ്യമാക്കി…
Read Moreമകരജ്യോതി: വ്യൂ പോയന്റുകളില്‍ സൗകര്യങ്ങളും സുരക്ഷയും ഒരുക്കി- ജില്ലാ കളക്ടര്‍
konnivartha.com : മകരജ്യോതി ദര്‍ശനത്തിന് വ്യൂ പോയന്റുകളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരജ്യോതി വ്യൂ പോയിന്റായ പഞ്ഞിപ്പാറ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ ഒന്‍പത് ജ്യോതി ദര്‍ശന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ മൂന്നും കോട്ടയത്ത് ഒരു കേന്ദ്രവുമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വ്യൂ പോയിന്റുകളില്‍ കുടിവെള്ളം, ശൗചാലയം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് യാതൊരു വിധ തടസവുമില്ലാതെ ജ്യോതി ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreമകരവിളക്ക്: പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി(ജനുവരി 14ന് (വെള്ളിയാഴ്ച) )
konn vartha.com : മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14ന് (വെള്ളിയാഴ്ച) പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
Read Moreപന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി (ജനുവരി 12ന് (ബുധനാഴ്ച
പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി (ജനുവരി 12ന് (ബുധനാഴ്ച) konnivartha.com : തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പന്തളം നഗരസഭാ പരിധിയില്‍ ജനുവരി 12ന് (ബുധനാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
Read Moreകോന്നി ഗവ.ഹൈസ്ക്കൂൾ എസ്.പി.സി കേഡറ്റായ സ്നേഹ ബിജുവിന് ‘വിമുക്തി’പുരസ്കാരം
konnivartha.com : എക്സൈസ് വകുപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പത്തനംതിട്ടയെ പ്രതിനിധീകരിച്ച് സമ്മാനത്തിന് അർഹയായ കോന്നി ഗവ.ഹൈസ്ക്കൂൾ എസ്.പി.സി കേഡറ്റായ സ്നേഹ ബിജുവിന് ‘വിമുക്തി’ നൽകിയ പുരസ്കാരം സ്കൂൾ ഹെഡ്മിസ്ടസ്സ് എസ്.സന്ധ്യ വിതരണം ചെയ്തു . ചടങ്ങിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മുഹമ്മദാലി ജിന്ന, വനിത എക്സൈസ് ഓഫീസർ ഇ.സന്ധ്യ, ഡ്രൈവർ എ.ഷമീം കെ.സന്തോഷ് കുമാർ, കെ.എസ്.അജി, രാജികുമാർ, എ. രജിത കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ്.ബിന്ദു, എസ്.സുഭാഷ് എന്നിവരും സന്നിഹിതരായിരുന്നു.
Read Moreസിനിമ നടൻ കൈലാഷിൻ്റെ പിതാവ് എ.ഇ ഗീവർഗ്ഗീസ് ( 72) അന്തരിച്ചു
സിനിമ നടൻ കൈലാഷിൻ്റെ പിതാവ് എ.ഇ ഗീവർഗ്ഗീസ് ( 72) അന്തരിച്ചു പത്തനംതിട്ട – പുറമറ്റം : സിനിമ നടൻ കൈലാഷിന്റെ പിതാവ് കുമ്പനാട്ടുകാരൻ തമ്പിച്ചായൻ എന്ന പുറമറ്റം മുണ്ടമല അടിച്ചിത്ര വീട്ടിൽ എ. ഇ. ഗീവര്‍ഗ്ഗീസ് ( 72) അന്തരിച്ചു. ഇന്ത്യൻ ആർമി മദ്രാസ് റെജിമെൻ്റ് സെക്കൻ്റ് ബറ്റാലിയൻ ഫുട്ബോളറും സൈനികനും ,കോഴഞ്ചേരി സെൻ്റ് തോമസ് കോളേജ് മുൻ സ്റ്റാഫും ആയിരുന്നു അദ്ദേഹം.വാര്യാപുരത്ത് കുഴികാലായിൽ ശോശാമ്മ വർഗ്ഗീസാണ് ഭാര്യ. ഇന്നലെ രാത്രി ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് നിര്യാതനായത്.സിനിമ നടൻകൈലാഷ് ഏക മകനാണ്. ദിവ്യ കൈലാഷ് മരുമകളാണ് . നാളെ ( ജനുവരി 12 ബുധൻ ) രാവിലെ ഏട്ട് മണിയ്ക്ക് ഭവനത്തിലെ ശ്രശ്രൂഷയ്ക്ക് ശേഷം ഒരു മണിയ്ക്ക് കാവുംപ്രയാർ സെൻ്റ് തോമസ് മാർത്തോമാ ചർച്ചിൽ സംസ്കാരം നടക്കും.
Read Moreസിഡിറ്റില്‍ സ്‌കാനിംഗ് അസിസ്റ്റന്റ് താത്കാലിക പാനല്‍
സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിംഗ് അസിസ്റ്റന്റുമാരുടെ പാനല്‍ തയാറാക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്കു മുന്‍ഗണന. പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ല്‍ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യണം.
Read More