പത്തനംതിട്ട ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(11.01.2022) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.11.01.2022 ………………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 25 2. പന്തളം 8 3. പത്തനംതിട്ട 32 4. തിരുവല്ല 46 5. ആനിക്കാട് 4 6. ആറന്മുള 17 7. അരുവാപുലം 3 8. അയിരൂര്‍ 15 9. ചെന്നീര്‍ക്കര 2 10. ചെറുകോല്‍ 4 11. ചിറ്റാര്‍ 3 12. ഏറത്ത് 6 13. ഇലന്തൂര്‍ 9 14. ഏനാദിമംഗലം 13 15. ഇരവിപേരൂര്‍ 1 16. ഏഴംകുളം 5 17. എഴുമറ്റൂര്‍ 2 18. കടമ്പനാട് 4…
Read Moreമാസം: ജനുവരി 2022
പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു
konnivartha.com : ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത : ബി.ടെക്ക് സിവില്‍ എന്‍ജിനീയറിംഗ്, എം.ടെക്ക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളവര്‍ ഈ മാസം 19ന് വൈകിട്ട് അഞ്ചിന് മുന്‍പായി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, 1-ാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷനു സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അയയ്ക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍. 9633754411, 8129557741.
Read Moreമകരജ്യോതി ദര്‍ശനം : ഭക്തര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം-ജില്ലാ പൊലീസ് മേധാവി
മകരജ്യോതി ദര്‍ശനം : ഭക്തര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം-ജില്ലാ പൊലീസ് മേധാവി കോവിഡ് മൂന്നാം തരംഗത്തിന്റെയും, ഒമിക്രോണ്‍ വ്യാപനത്തിന്റെയും പ്രത്യേക പശ്ചാത്തലത്തില്‍, മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നീ കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും, പോലീസ് ഇത് ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജ്യോതി ദര്‍ശനസൗകര്യമുള്ള സ്ഥലങ്ങളായ പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, അട്ടത്തോട് പടിഞ്ഞാറേ കോളനി, അട്ടത്തോട്, ഹില്‍ടോപ്പ്, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ എത്തുന്ന അയ്യപ്പഭക്തര്‍ തിരക്കുകൂട്ടാതെയും കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ചും സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. സുഗമമായ മകരജ്യോതി ദര്‍ശനം ഉറപ്പാക്കാനും, അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും, ഏത് അടിയന്തിര സാഹചര്യം നേരിടുന്നതിനും പോലീസ് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തപ്പെട്ട സ്ഥലങ്ങളിലും, ജില്ലയിലാകെയും പോലീസിനെ വിന്യസിക്കുന്നതിനുള്ള നടപടികള്‍…
Read Moreകോന്നി ഗവ.മെഡിക്കൽ കോളേജിലെ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും
ജനങ്ങൾക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ തയ്യാറാകുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ KONNIVARTHA.COM : ഗവ.മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എം.എൽ.എയും ജില്ലാ കളക്ടറും പങ്കെടുത്ത് മെഡിക്കൽ കോളേജിൽ അവലോകന യോഗവും ചേർന്നു. ഓപ്പറേഷൻ തീയറ്ററിനൊപ്പം ഡോക്ടർമാർക്കും, നേഴ്സുമാർക്കുമുള്ള ഡ്യൂട്ടിമുറികൾ, സ്റ്റോർ റൂം, ചെയിഞ്ചിംഗ് റൂം തുടങ്ങിയവയും തയ്യാറാക്കി കഴിഞ്ഞു. വെൻ്റിലേറ്റർ സൗകര്യത്തോടെയുള്ള ഐ.സി.യു, പ്രീ ഓപ്പറേറ്റീവ് വാർഡ് ,പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവ സജ്ജമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തോടൊപ്പം ഇവയെല്ലാം സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആശുപത്രി വികസന സൊസൈറ്റിയുടെ പ്രഥമ ജനറൽ ബോഡി യോഗവും അന്നേ ദിവസം ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.നിയമസഭയിൽ പ്രാധിനിത്യമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ എച്ച്.ഡി.എസിൻ്റെ ഭാഗമാണ്.എച്ച്.ഡി.എസ്…
Read Moreതമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകള്‍ ജനുവരി 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
KONNIVARTHA.COM : പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ ഉടനീളമുള്ള 11 പുതിയ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും 2022 ജനുവരി 12 ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ഏകദേശം 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്, ഇതിൽ 2145 കോടി രൂപ കേന്ദ്ര ഗവണ്മെന്റും ബാക്കി തുക തമിഴ്‌നാട് ഗവണ്മെന്റുമാണ് നൽകിയത്. വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും താങ്ങാനാവുന്ന മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമായാണ് ഈ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. 1450 സീറ്റുകളുടെ…
Read Moreകേരളത്തിൽ വിവിധ ജില്ലകളിലെ ക്വാറികളില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന
KONNIVARTHA.COM : ക്വാറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ഗ്രൂപ്പുകളിൽ ആദായനികുതി വകുപ്പ് തിരച്ചിലും പിടിച്ചെടുക്കലും നടത്തി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലായി 35-ലധികം സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ വേളയിൽ , യഥാർത്ഥ വിൽപ്പനയുടെയും പണത്തിന്റെ രസീതിന്റെയും എൻട്രികൾ രേഖപ്പെടുത്തുന്ന സമാന്തര അക്കൗണ്ട് ബുക്കുകൾ ഉൾപ്പെടെ കുറ്റകരമായ വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. സ്ഥിരമായി രേഖപ്പെടുത്തേണ്ട അക്കൗണ്ട് ബുക്കിൽ കാണിക്കാതെ യഥാർത്ഥ വിൽപ്പന മറച്ചു വച്ചതായി കണ്ടെത്തി. ഈ തെളിവുകളുടെ പരസ്പരബന്ധം സൂചിപ്പിക്കുന്നത്, അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കണക്കിൽപ്പെടാത്ത പണം, സ്ഥാവര സ്വത്തുക്കൾ സമ്പാദിക്കുന്നതിനും പണവായ്പകളുടെ ബിസിനസ്സിനും മറ്റ് ബിസിനസ്സുകളിലെ രേഖപ്പെടുത്താത്ത മൂലധന നിക്ഷേപങ്ങൾക്കും വ്യവസ്ഥാപിതമായി നിക്ഷേപിക്കപ്പെടുന്നുവെന്നും സൂചിപ്പിക്കുന്നു. വസ്തുവകകൾ വാങ്ങുന്നതിന് പണം നൽകിയതിന്റെയും വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളിൽ ഗണ്യമായ പണം നിക്ഷേപിച്ചതിന്റെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത്തരം…
Read Moreഅരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൈപ്പ് ലൈന്‍ പൊട്ടി
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൊതു വിതരണ പൈപ്പ് ലൈന്‍ പൊട്ടി .ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു .ഇന്ന് വെളുപ്പിനെ ആണ് പൈപ്പ് പൊട്ടിയത് . വേനല്‍ കടുത്തതോടെ അരുവാപ്പുലം മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം ആണ് .അതിനു ഇടയില്‍ ആണ് ഈ പൈപ്പ് പൊട്ടിയത് . കൊട്ടാരത്തില്‍ കടവില്‍ നിന്നും പമ്പ് ചെയ്യുന്ന ജലം ആണ് അരുവാപ്പുലം മേഖലയില്‍ എത്തിക്കുന്നത് .ഈ വെള്ളം ശേഖരിച്ചു വിതരണം ചെയ്യാന്‍ അരുവാപ്പുലത്ത് രണ്ടു ടാങ്ക് ഉണ്ട് . കാല പഴക്കം ചെന്ന പൈപ്പുകള്‍ ആണ് മേഖലയില്‍ ഉള്ളത് .ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം ഇവിടെയ്ക്ക് പമ്പ് ചെയ്യുമ്പോള്‍ പഴയ പൈപ്പുകള്‍ പൊട്ടിയാണ് വെള്ളം പാഴായി പോകുന്നത് . ഈ പൈപ്പുകള്‍ ഉടന്‍ നന്നാക്കുവാന്‍ നടപടി വേണം .പൈപ്പ് പൊട്ടിയതിനാല്‍ ഇപ്പോള്‍ ജലവിതരണം…
Read Moreമൂന്നാം തരംഗം മുന്നിൽക്കണ്ട് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ
സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി അഡ്മിഷൻ, ഐസിയു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജൻ സ്റ്റോക്ക് എന്നിവ വർധിപ്പിക്കുന്ന രീതിയിലാണ് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഅമൃതലാൽ പി.ഡി നിര്യാതനായി
ഇടത്തിട്ട: പുളിയ്ക്കത്തോട്ടത്തിൽ അമൃതലാൽ പി.ഡി ( പൊടിമോൻ ) (55) നിര്യാതനായി. ഭാര്യ: കല പി. ( കൊടുമൺ മൃഗാശുപുത്രി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ) മകൻ : അനന്തു എ ( പത്തനംതിട്ട ധന്യ തിയേറ്റർ മാനേജർ ).മരുമകൾ : സൂര്യ ജി. സംസ്കാരം ( ജനുവരി 11 ചൊവ്വ ) രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ നടക്കും. 94474 44848 ( അനന്തു എ / മകൻ)
Read Moreധീരജിന്‍റെ കൊലപാതകം; മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന നിഖിൽ പിടിയിൽ
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന നിഖിൽ പൈലി പിടിയിൽ. രക്ഷപ്പെടാനുള്ള ബസ് യാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ് നേതാവായ ഇയാൾ പിടിയിലായത്. ക്യാമ്പസിനകത്തെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിദ്യാർത്ഥിയെ കുത്തിയത് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഭാഗമായുള്ള കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥികളെ കുത്തിയതെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. അഭിജിത്ത് ടി. സുനിൽ, അമൽ എ എസ് എന്നീ രണ്ട് വിദ്യാർത്ഥികൾക്കുകൂടി സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Read More