ശബരിമല : സീസണിൽ ഏറ്റവും കൂടുതൽ അയ്യപ്പൻമാർ ദർശനം നടത്തി

  konnivartha.com : ശബരിമല നട മണ്ഡല-മകരവിളക്ക് ദർശനത്തിനായി തുറന്നതിൽ പിന്നെ ഏറ്റവും കൂടുതൽ അയ്യപ്പൻമാർ ദർശനത്തിനെത്തിയത് ജനുവരി എട്ട് ശനിയാഴ്ച. ശനിയാഴ്ച മാത്രം വെർച്ച്വൽ ബുക്കിങ് വഴിയെത്തിയത് 49846 തീർത്ഥാടകരാണ്. നിലയ്ക്കലിൽ മാത്രം 2634 പേർ സ്പോട്ട് രജിസ്ട്രേഷനും നടത്തി. സ്പോട്ട് രജിസ്ട്രേഷൻ ഉൾപ്പടെ അമ്പത്തീരായിരത്തിന് മുകളിൽ അയ്യപ്പൻമാർ ശബരിമലയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ക്രമമായി സ്വാമിമാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. വെർച്ച്വൽ ക്യൂ വഴി ആറാം തീയതി 42357 പേരും ഏഴിന് 44013 പേരും ശബരിമല ദർശനത്തിന് എത്തിയിരുന്നു.   ഈ മാസം ഒന്നാം തിയതി മുതൽ എട്ടാം തീയതി വരെ 21080 പേരാണ് സ്പോട്ട് രജിസ്ട്രേഷൻ നടത്തി സന്നിധാനത്ത് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് ഇപ്പോഴും അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. കാര്യമായ കോവിഡ് ലോക്ഡൗൺ ഇല്ലാത്ത ആന്ധ്രയിൽ നിന്നാണ് കൂടുതൽ അയ്യപ്പഭക്തർ എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച വലിയ നടപ്പന്തൽ…

Read More

പയ്യനാമൺ കുപ്പക്കര റോഡ് ഉന്നത നിലവാരത്തിലേക്ക് : നിർമ്മാണ ഉദ്ഘാടനം നടന്നു 

  KONNIVARTHA.COM :കോന്നിയുടെ വികസനത്തിന്‌ പുതിയ മുഖം നൽകി ഓരോ വികസന പദ്ധതികൾക്കും പ്രത്യേക ശ്രെദ്ധ നൽകി ദീർഘ വീക്ഷണതോടെയുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നതെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.പയ്യനാമൺ കുപ്പക്കര റോഡ് 1.25 കോടി രൂപ ചിലവിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഒരു കിലോമീറ്റർ ദൂരമുള്ള റോഡ് കോന്നി മുരിങ്ങ മംഗലം ജംഗ്ഷൻ മുതൽ കുപ്പക്കര ജംഗ്ഷൻ വരെ 1.25 കോടി രൂപ ചിലവിലാണ് ഉന്നത നിലവാരത്തിൽആണ് നിർമ്മിക്കുന്നത്.റോഡിന്റെ വീതി കൂട്ടിയും ഓട നിർമിച്ചും Bm&bc, സാങ്കേതിക വിദ്യയിലും ആണ് റോഡ് നിർമ്മിക്കുന്നത്. അഞ്ചുവർഷം അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്.ആറു മാസമാണ് നിർമ്മാണ കാലാവധി. അഡ്വക്കേറ്റ് ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം നിരന്തരമായ ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ്…

Read More

ദേശത്തുടി സാംസ്കാരിക സമന്വയം : സാമൂഹികമാറ്റം ഉണ്ടാകേണ്ടത് എഴുത്തിലൂടെ

  KONNIVARTHA.COM : പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ എഴുത്തുകാരൻ കടന്നുപോകുന്നത് ഭീഷണി കളിലൂടെയാണെന്ന് എഴുത്തുകാരായ ബെന്യാമിനും എസ്. ഹരിഷും പറഞ്ഞു. ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യോത്സവത്തിന്റെ സമാപന ദിവസം നടന്ന സർഗ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുരോഗമന വീക്ഷണങ്ങളെ ഉൾക്കൊ ള്ളാൻ സമൂഹം ഇനിയും വളർന്നിട്ടില്ല എന്നത് ഖേദകരമാണ്. ഇതിന് മാറ്റമുണ്ടാകേണ്ടത് എഴുത്തിലൂടെ തന്നെയാണെന്ന് അവർ പറഞ്ഞു. ബിനു. ജി. തമ്പി മോഡറേറ്ററായിരുന്നു. സെക്രട്ടറി നാടകക്കാരൻ മനോജ് സുനി നന്ദി രേഖപ്പെടുത്തി. ചലച്ചിത്ര സെമിനാർ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. സിനിമ സമൂഹം സംസ്കാരം എന്ന വിഷയം ഡോ. ബിജു അവതരിപ്പിച്ചു. ചലച്ചിത്ര  സെമിനാർ ചലച്ചിത്ര സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്തു. ജിനു ഡി രാജ് മോഡറേറ്ററായി.. ഡോ. മോൻസി ബി ജോൺ , കുമ്പളത്ത് പത്മകുമാർ , സുനിൽ മാലൂർ, സുനിൽ മാമ്മൻ…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന്  286  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(09-01-2022)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി  09-01-2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന്  286  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍   10 2 പന്തളം    6 3 പത്തനംതിട്ട   18 4 തിരുവല്ല   35 5 ആനിക്കാട്    0 6 ആറന്‍മുള   9 7 അരുവാപ്പുലം    2   8 അയിരൂര്‍   4 9 ചെന്നീര്‍ക്കര   1 10 ചെറുകോല്‍   4 11 ചിറ്റാര്‍   3 12 ഏറത്ത്   11 13 ഇലന്തൂര്‍    7 14 ഏനാദിമംഗലം   1 15…

Read More

കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

KONNIVARTHA.COM : കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോന്നി പയ്യനാ മണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി(45) ഭാര്യ റീന(44) മകൻ റയാൻ(എട്ട്) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങൾ വെട്ടേറ്റനിലയിൽ കിടപ്പുമുറിയിലാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിലെ കിടക്കയിലായിരുന്നു സോണിയുടെ മൃതദേഹം. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.     കഴിഞ്ഞദിവസങ്ങളിൽ സോണിയെയും കുടുംബത്തെയും പുറത്തുകാണാത്തതിനാൽ ഒരു ബന്ധു ഞായറാഴ്ച രാവിലെ വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. ഇതിനിടെ തുറന്നുകിടന്നിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. ഇയാൾക്ക് സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. അടുത്തിടെ പരുമലയിലെ ആശുപത്രിയിൽ സോണി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ദമ്പതിമാർക്ക് കുട്ടികളില്ലാത്തതിനാൽ…

Read More

കോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു

കോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു KONNIVARTHA.COM : ഏറെ നാളുകളായി കോന്നി കല്ലേലി മേഖലയില്‍ രാവും പകലും പരാക്രമം നടത്തി വിലസ്സുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു . കല്ലേലിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് തൊട്ട് അടുത്ത് കൈത കൃഷിയിടത്തില്‍ ആണ് കാട്ടാന നിലയുറപ്പിച്ചത് . ഏതാനും ആഴ്ച മുന്നേ ബൈക്ക് യാത്രികന് നേരെ ആക്രമണം നടന്നിരുന്നു . ബൈക്ക് അടിച്ചു തകര്‍ത്തു . വയക്കര ഭാഗത്ത്‌ ഏതാനും മാസമായി ഇവന്‍ ഉണ്ട് . രാവിലെ 7 മണിയോട് കൂടി ഇത് വഴി വന്ന വീട്ടമ്മ ആണ് കാട്ടു കൊമ്പനെ കണ്ടതും വീഡിയോ എടുത്തതും . ഏറെ നേരം ഇവന്‍ ഇവിടെ ചിലവഴിച്ചു . പൊടി മണ്ണ് ദേഹത്ത് ഇടുന്ന ആനയെ ആണ് വീട്ടമ്മ കണ്ടത് . വീട്ടമ്മയുടെ സാന്നിധ്യം…

Read More

ശബരിമല : കുള്ളാർ അണക്കെട്ടിൽ നിന്നും ജലം തുറന്ന് വിടുന്നതിന് അനുമതി

ശബരിമല : കുള്ളാർ അണക്കെട്ടിൽ നിന്നും ജലം തുറന്ന് വിടുന്നതിന് അനുമതി konnivartha.com : പമ്പാ-ത്രിവേണി സ്‌നാന സരസ്സിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാർ അണക്കെട്ടിൽ നിന്നും ജനുവരി 10 മുതൽ 18 വരെയുള്ള കാലയളവിൽ നിശ്ചയിച്ചിട്ടുള്ള അളവിൽ വെള്ളം തുറന്നുവിടുന്നതിന് അനുമതി നൽകി പത്തനംതിട്ട ജില്ല കളക്ടർ ഉത്തരവായി. തീർത്ഥാടകരും പ്രദേശ വാസികളും ജാഗ്രത പുലർത്തണം. പമ്പ ത്രിവേണി സ്‌നാന സരസ്സിലും അനുബന്ധ കടവുകളിലും അഗ്നി ശമന സേന ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.

Read More

കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ; ബുക്കിംഗ് നാളെ ആരംഭിക്കും

  KONNIVARTHA.COM : സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്സിൻ നൽകും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാനാകുകയെന്നും മന്ത്രി വ്യക്തമാക്കി.   കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും വാക്‌സിനെടുക്കാം. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. കരുതല്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. · ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. · നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. · രണ്ട് ഡോസ് വാക്സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ്…

Read More

സ്വാതന്ത്ര്യ സമര സേനാനികളുടെ രേഖാ ചിത്രം വരയ്ക്കൽ മത്സരം

  KONNIVARTHA.COM : കേരളാ പോലീസിന്റെ ജനമൈത്രി/ചൈൽഡ്‌ ഫ്രെൻഡ്‌ലി പോലീസ്‌ സ്റ്റേഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എൽ പി/ യു പി/ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമരസേനാനികളുടെ രേഖാ ചിത്രം വരയ്ക്കൽ മത്സരം സംഘടിപ്പിക്കുന്നു റിപ്പബ്ലിക്‌ ദിനാചരണങ്ങളുടെ ഭാഗമായിട്ടാണു മത്സരം സംഘടിപ്പിക്കുന്നത്‌. എൽ പി / യു പി/ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക്‌ മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾക്ക്‌ ഏറ്റവും പ്രിയപ്പെട്ട 5 സ്വാതന്ത്ര്യ സേനാനികളുടെ രേഖാചിത്രം കറുത്ത മഷിയിൽ ഒരൊറ്റ A4 സൈസ്‌ പേപ്പറിൽ എല്ലാ ചിത്രങ്ങളും ഉൾക്കൊള്ളുന്ന വിധം വരച്ച്‌ ഫോട്ടോയെടുത്ത്‌ വാട്സ്‌ അപ്പിൽ 8281188888 നമ്പരിലേക്ക്‌ അയച്ചു തരിക. മത്സരാർത്ഥിയുടെ പേരും ക്ലാസ്സും പഠിക്കുന്ന സ്കൂളിന്റെ പേരും സ്ഥിരമായ മേൽ വിലാസവും മൊബെയിൽ നമ്പരും ചിത്രത്തിന്റെ താഴെ രേഖപ്പെടുത്തേണ്ടതാണു. എൽ പി / യു പി/ ഹൈസ്കൂൾ വിഭാഗങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക്‌…

Read More

മകരവിളക്ക് ദർശനത്തിന് എല്ലാ തയാറെടുപ്പുകളും പൂർത്തിയായി

മകരവിളക്ക് ദർശനത്തിന് എല്ലാ തയാറെടുപ്പുകളും പൂർത്തിയായി-അഡ്വ.കെ.അനന്തഗോപൻ KONNIVARTHA.COM : ശബരിമല തീർത്ഥാടനത്തിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ജനുവരി പതിനാലിന് നടക്കുന്ന മകരജ്യോതി ദർശനത്തിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും പൂർത്തിയാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. സന്നിധാനത്ത് മകരവിളക്കിന് മുന്നോടിയായി നടത്തിയ ദേവസ്വം ബോർഡ് ജീവനക്കാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 ന് ഉച്ചയ്ക്ക് 2.29 നാണ് സംക്രമ പൂജ നടക്കുക.     ഇത്തവണ ഹിൽ ടോപ്പിലും മകരവിളക്ക് ദർശനത്തിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് ദർശനത്തിന് ഏകദേശം ഒന്നര ലക്ഷത്തോളം അയ്യപ്പഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിൽടോപ്പിൽ 2000 മുതൽ 5000 പേരെ വരെ ദർശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.നിലവിൽ വെർച്വൽ ബുക്കിങ്ങിനും സ്പോട്ട് രജിസ്ട്രേഷനും നിശ്ചിത എണ്ണം ക്രമീകരിച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരുന്ന എല്ലാ…

Read More