ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും ഉദ്ഘാടനം ചെയ്തു

ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും ഉദ്ഘാടനം ചെയ്തു വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും പത്തനംതിട്ട ജില്ല ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും റാന്നി  അഡ്വ. പ്രമോദ് നാരായണന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു.   ഹോമിയോപ്പതി ചികിത്സ ശാസ്ത്രത്തിന്  വന്ധ്യത ചികിത്സയിലും, മറ്റു വിവിധ മേഖലകളിലും അനന്ത സാധ്യതകളാണ് ഉള്ളതെന്ന് എം. എല്‍. എ പറഞ്ഞു. വന്ധ്യതാ നിവാരണ ചികിത്സ ഹോമിയോപ്പതിയില്‍ എന്ന വിഷയത്തില്‍ ജനനി ജില്ലാ കണ്‍വീനര്‍ ഡോ. പ്രീതി  ഏലിയാമ്മ ജോണ്‍, ജീവിത ശൈലിയും വന്ധ്യതയും എന്ന വിഷയത്തില്‍ വടശ്ശേരിക്കര  മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിഷ  വി. എസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.   വടശ്ശേരിക്കര ഗ്രാമ…

Read More

അടൂര്‍ ഇരട്ടപാല നിര്‍മാണം പൂര്‍ത്തീകരിച്ചു

അടൂരില്‍ റോഡ് പണി ഇരട്ടി വേഗത്തില്‍ അടൂരിന് പുതുവര്‍ഷ സമ്മാനമായി റോഡുകള്‍ എല്ലാം ഉന്നത നിലവാരത്തില്‍ അടൂര്‍ ഇരട്ടപാല നിര്‍മാണം പൂര്‍ത്തീകരിച്ചു. അപ്രോച്ച് റോഡുകളുടെ ഉന്നത നിലവാരത്തിലുള്ള ടാറിങ്ങും ആരംഭിച്ചു അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇരട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം  നെല്ലിമൂട്ടില്‍പടി മുതല്‍ കരുവാറ്റപള്ളി വരെയുള്ള കെ പി റോഡിന്റെ ഭാഗങ്ങള്‍ ഉന്നതനിലവാരത്തില്‍ ബി എം ആന്റ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ അവ പൂര്‍ത്തിയാക്കും.     ഇ വി റോഡ് ബി എം ആന്റ് ബിസി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അടൂര്‍ മണ്ണടി റോഡ് ഉന്നതനിലവാരത്തില്‍ ടാറിങ്ങ് പൂര്‍ത്തിയായി. ചിരണിക്കല്‍ കൊടുമണ്‍ റോഡ് ബി എം ആന്റ് ബി സി നിലവാരത്തില്‍ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കി. തട്ട റോഡിന്റെ ടാറിങ്ങ്…

Read More

ഒമിക്രോണ്‍: അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

  ഒമിക്രോണ്‍ വൈറസിനെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മലേറിയ വിമുക്ത ബ്ലോക്ക് തല പ്രഖ്യാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിതീവ്ര വ്യാപനശേഷിയുള്ള ഒമി ക്രോണിനെ പ്രതിരോധിക്കാന്‍ വലിയ ജാഗ്രതയുണ്ടാവണം. കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ദേശീയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനത്താണ്. പതിറ്റാണ്ടുകളായി കേരളം നടത്തിയ കൂട്ടായശ്രമത്തിന്റെ ഫലമാണത്. ഇത്തരം കൂട്ടായ ശ്രമങ്ങള്‍ ഇനിയുള്ള നാളുകളിലും തുടരണം. കേരളത്തിലെ ആരോഗ്യമേഖല ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു. പ്രധാന ആശുപത്രികളും ഇപ്പോള്‍ ഓക്‌സിജന്‍ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. 2025 ല്‍ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച പീഡിയാട്രിക് ഐ സി യു ഫെബ്രുവരിക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മലേറിയ വിമുക്ത…

Read More

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം : ടെന്‍ഡര്‍ നടപടികള്‍ക്ക് മുന്‍പ് ഫ്ളക്സ് സ്റ്റഡി നടത്തും

  പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്ളക്സ് സ്റ്റഡി നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണനോടൊപ്പം ജില്ലാ സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് സിസ്റ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫ്ളക്സ് സ്റ്റഡിയിലൂടെ പരിശോധിക്കുമെന്നും പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സംഘം ജില്ലയിലെത്തുമെന്നും മന്ത്രി പറഞ്ഞു. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും ജില്ലയുടെ സ്റ്റേഡിയം സംബന്ധിച്ച ആവശ്യങ്ങളെല്ലാം ഡിപിആറില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഒന്നുകൂടി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അര്‍ജുന്‍, പ്രോജക്ട് എഞ്ചിനീയര്‍ ആര്യ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ലയില്‍  ഇന്ന് 316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(08-01-2022)

പത്തനംതിട്ട ജില്ല കോവിഡ് -19  കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി  08-01-2022 പത്തനംതിട്ട ജില്ലയില്‍  ഇന്ന് 316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍    7 2 പന്തളം   7 3 പത്തനംതിട്ട   20 4 തിരുവല്ല   27 5 ആനിക്കാട്   3 6 ആറന്മുള    5   7 അരുവാപ്പുലം    2 8 അയിരൂര്‍   8 9 ചെന്നീര്‍ക്കര   3 10 ചെറുകോല്‍    1 11 ചിറ്റാര്‍   3 12 ഏറത്ത്   7 13 ഇലന്തൂര്‍    9 14 ഏനാദിമംഗലം   5   15 ഇരവിപേരൂര്‍  …

Read More

നിരവധി തൊഴില്‍ അവസരം (07/01/2022)

സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം ജനുവരി 15 നകം [email protected] ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in ഹോമിയോ ഫാർമസിസ്റ്റ് ഗ്രോഡ് II ഒഴിവ് തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഹോമിയോ ഫാർമസിസ്റ്റ് ഗ്രേഡ് II (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഫോർ ലോക്കോമോട്ടോർ/ സെറിബ്രൽ പാൾസി) താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി തത്തുല്യമാണ് യോഗ്യത. ഹോമിയോ നഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ് പാസായിരിക്കുകയോ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസിയോ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 41നും മദ്ധ്യേ (1/1/2021 പ്രകാരം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 24നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ…

Read More

കേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു KONNIVARTHA.COM : 2022ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലും (www.ceo.kerala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും.   2021 ലെ അന്തിമ വോട്ടർ പട്ടിക പ്രകാരം 26731509 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പട്ടികയിൽ 27457831 വോട്ടർമാരുണ്ട്. 726322 വോട്ടർമാരുടെ വർദ്ധനവാണുള്ളത്.  14130977 സ്ത്രീ വോട്ടർമാരും 13326573 പുരുഷ വോട്ടർമാരും 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. മലപ്പുറം (3296602) ആണ് കൂടുതൽ വോട്ടർമാർ. 92486 എൻ.ആർ.ഐ വോട്ടർമാരുണ്ട്. 18-19 പ്രായത്തിലുള്ള 255497 വോട്ടർമാരുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനും വോട്ടർമാർക്ക് അനുവദനീയമായ മറ്റ് മാറ്റങ്ങൾ വരുത്തുവാനും ഓൺലൈനിൽ (www.nvsp.in) അപേക്ഷിക്കാം.

Read More

ദേശത്തുടി സാഹിത്യോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ദേശത്തുടി സാഹിത്യോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു KONNIVARTHA.COM : മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യോത്സവത്തിന് അടൂർ ഗോപാലകൃഷ്ണൻ തുടക്കം കുറിച്ചു.കോന്നിയൂർ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക പ്രഥമ ദേശത്തുടി പുരസ്കാരം കവി സെബ്യാ സ്റ്റ്യന് സമർപ്പിച്ചു. സാംസ്കാരിക സെമിനാർ , കവിയരങ്ങ് എന്നിവയും നടന്നു. നാളെ വനിതാ സെമിനാർ , കഥാ സെമിനാർ , കവിതാ സെമിനാർ, നാടക സംവാദം എന്നിവ നടക്കും

Read More

ശബരിമലയിൽ തിരക്കേറി

ശബരിമലയിൽ തിരക്കേറി മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം.  വെള്ളിയാഴ്ച രാവിലെ മുതൽ നല്ല തിരക്കാണ് സന്നിധാനത്തും നിലയ്ക്കലും അനുഭവപ്പെട്ടത്. തീർത്ഥാടകരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. വലിയ നടപ്പന്തലിലും ഫ്‌ലൈ ഓവറിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സ്‌പോട്ട് ബുക്കിങ്ങും കൂടുതലായി ഭക്തന്മാർ ഉപയോഗപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൈകിട്ട് അഞ്ചുമണിവരെ നിലയ്ക്കൽ മാത്രം 2736 പേർ സ്‌പോട്ട് ബുക്കിങ് വഴി പ്രവേശനം നടത്തി. വൈകിട്ട് അഞ്ചുമണിവരെ മാത്രം മുപ്പത്താറായിരത്തോളം അയ്യപ്പഭക്തരാണ് ദർശനം നടത്തിയത്. നിലവിൽ ഭക്തർക്ക്  വിരിവച്ച് വിശ്രമിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്്. ശബരിമലയിലെ നാളത്തെ (08.01.2022) ചടങ്ങുകൾ… പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കൽ 4.05 ന്….. പതിവ് അഭിഷേകം 4.30 മുതൽ 11മണി വരെ നെയ്യഭിഷേകം 4.30 ന് …ഗണപതി ഹോമം 7.30 ന് ഉഷപൂജ 9.00am…

Read More

നാടകപ്രതിഭയ്ക്ക് പാർക്കാൻ സ്വന്തമിടമൊരുക്കി ജനമൈത്രി പോലീസ്

  KONNIVARTHA.COM : നിരവധി പ്രൊഫഷണൽ നാടകട്രൂപ്പുകളിൽ 25 വർഷമായി അഭിനയത്തികവോടെ നിറഞ്ഞുനിന്ന നടിയാണ് ഇലവുംതിട്ട കല്ലമ്പറമ്പിൽ ബ്രഹ്മനിവാസിൽ രമണി സുരേന്ദ്രൻ (50). പക്ഷെ കാലമിത്രയായിട്ടും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള സ്വന്തം വീട് സ്വപ്നം മാത്രമായിരുന്നു ഈ നാടകപ്രതിഭയ്ക്ക്. 15 വർഷമായി സ്വന്തം പേരിൽ എഴുതാത്ത രണ്ട് സെന്റ് വസ്തുവിലെ കുടുംബവീടിനു സമീപം ഓലയും ഷീറ്റും കൊണ്ട് തട്ടിക്കൂട്ടപ്പെട്ട കൂരയിലായിരുന്നു അവരുടെ ഇതുവരെയുള്ള വാസം. എന്നാൽ ഇന്നുമുതൽ രമണിക്ക് സുരക്ഷിതബോധത്തോടെ ഉറങ്ങാം. ഇലവുംതിട്ട ജനമൈത്രി പോലീസിനൊപ്പം സുമനസ്സുകൾ ചേർന്ന് അവരുടെ സ്വപ്നം  സാക്ഷാൽക്കരിച്ചുനൽകിയിരിക്കുകയാണ്.മഴയും വെയിലുമൊക്കെ തീർത്ത പ്രതിസന്ധികളിൽ ഏതു നിമിഷവും പൊളിഞ്ഞുവീഴുമെന്ന സ്ഥിതിയിൽ നിന്നും ശാശ്വതമായ രക്ഷ തേടി ഇക്കാലയളവിൽ രമണി പലരേയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.   ഒടുവിൽ ഇലവുംതിട്ട ജനമൈത്രി പോലീസിനെ തന്റെ ദുരവസ്ഥ അറിയിക്കുമോ എന്ന് പൊതുപ്രവർത്തകയായ രമയോട് അന്വേഷിച്ചു. തുടർന്ന് രമ പോലീസിനെ സമീപിച്ചതോടെയാണ്…

Read More