കോന്നി വാര്‍ത്ത :സെര്‍വറുകളില്‍ ഉള്ള മെല്ലെ പോക്ക് മൂലം കേരളത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കില്‍ വലിയ പ്രശ്നം . ബി എസ് എന്‍ എല്‍ , സ്വകാര്യ കമ്പനി എന്നിവയുടെ സെര്‍വറില്‍ ആണ് തകരാര്‍ .കാളുകള്‍ പോകുന്നില്ല ,പോയാലും കട്ടാകുന്നു . നെറ്റ് ഡാറ്റ കിട്ടുന്നില്ല തുടങ്ങിയ വിഷയയങ്ങള്‍ ഉണ്ട് . മെയിന്‍ സെര്‍വറില്‍ ഉണ്ടായ തകരാര്‍ ആണ് സംഭവങ്ങള്‍ക്ക് കാരണം .സെര്‍വറില്‍ തകരാര്‍ ഉണ്ടായി എന്ന് ബി എസ് എന്‍ എല്‍ തന്നെ സമ്മതിക്കുന്നു . കൂടുതല്‍ ആളുകള്‍ മൊബൈല്‍ സേവനത്തില്‍ എത്തുമ്പോള്‍ കൂടുതല്‍ വേഗതയില്‍ എത്താന്‍ ഉള്ള സെര്‍വര്‍ എടുത്തു ഉപഭോക്താക്കളുടെ കൂടെ നില്‍ക്കണം
Read Moreമാസം: ജനുവരി 2022
രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് 4,847.78 കോടി രൂപയുടെ ആസ്തി
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തി പുറത്തുവിട്ട് ദി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (ADR). 2019-20 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങളാണ് പുറത്തു വന്നിരിയ്ക്കുന്നത്. 7 ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും വിവരങ്ങളാണ് എ.ഡി.ആറിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് BJP. റിപ്പോര്‍ട്ട് അനുസരിച്ച് 4,847.78 കോടി രൂപയുടെ ആസ്തിയാണ് ബി.ജെ.പിക്കുള്ളത്. അതേസമയം, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത് എത്തിയത് മായാവതിയുടെ BSP ആണ്. ബി.എസ്.പിയ്ക്ക് 698.33 കോടിയുടെ ആസ്തിയാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് 588.16 കോടിയുടെ ആസ്തിയുമായി കോണ്‍ഗ്രസ് ആണ്. തൃണമൂല്‍ കോണ്‍ഗ്രസ് (247.78 കോടി), സി.പി.ഐ (29.78 കോടി), എന്‍.സി.പി (8.20 കോടി) എന്നീ ദേശീയ പാര്‍ട്ടികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയാണുള്ളത്. ബി.ജെ.പിയുടെ മാത്രം ആസ്തി ഇതിന്റെ…
Read Moreപോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപകര്‍ക്ക് ഇടയില്‍ ആശയകുഴപ്പം
KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ പ്രമുഖമായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്വകാര്യ സ്ഥാപനം ഉടമകളുടെ തട്ടിപ്പ് മൂലം തകര്‍ന്നു നാമാവിശേഷമായി . ആയിരകണക്കിന് നിക്ഷേപകരുടെ കോടികണക്കിന് നിക്ഷേപക തുക അടിച്ചു മാറ്റി സുഖമായി കഴിയാന്‍ തന്ത്രം മെനഞ്ഞ ഉടമകളായ അഞ്ചു പ്രതികള്‍ ഇന്ന് നിയമ നടപടികള്‍ നേരിടുന്നു . ഒരു ലക്ഷം മുതല്‍ കോടികള്‍ വരെ നിക്ഷേപമായി നല്‍കി മാസം തോറും പലിശ വാങ്ങിയിരുന്ന നിക്ഷേപകര്‍ ഒരു വര്‍ഷത്തിലേറെയായി കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആണ് .കോടികള്‍ ആസ്തി ഇപ്പോഴും ഉള്ള നിക്ഷേപകരില്‍ ചിലര്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നു . അവര്‍ പോലീസില്‍ ഇന്നേ വരെ പരാതി കൊടുത്തില്ല . പശുവിനെ കറന്നു പാല് വിറ്റ തുച്ഛമായ തുകകള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചവര്‍ മുതല്‍ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മാസം…
Read Moreകോവിഡ് വ്യാപനം: കേരള, എം.ജി സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു
കേരള, എംജി സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളടക്കം പരീക്ഷ നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ എന്‍എസ്എസ് കോടതിയെ സമീപിക്കുകയായിരുന്നു കേരള, എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോള്‍ കോടതി തടഞ്ഞിരിക്കുന്നത്. ഉത്തരവിന് പിന്നാലെ എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു
Read Moreവകയാര്‍ കരിംകുടുക്കയിലെ കര്‍ഷകര്‍ പറയുന്നു : കനാല്‍ വെള്ളം വന്നില്ല എങ്കില്‍ ഈ കൃഷി കരിയും
KONNIVARTHA.COM : പ്രമാടം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ വകയാര്‍ കരിംകുടുക്ക വയലില്‍ അഹോരാത്രം കൃഷി ചെയ്ത കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു കെ ഐ പി കനാലിലൂടെ ഉടന്‍ തന്നെ വെള്ളം എത്തിയില്ല എങ്കില്‍ ഇക്കാണുന്ന കൃഷി എല്ലാം കരിഞ്ഞു ഉണങ്ങും . കനത്ത വെയിലിനെയും അവഗണിച്ചു കൊണ്ട് അനേക കര്‍ഷകര്‍ ആണ് ഈ വയലില്‍ കൃഷികള്‍ ചെയ്തു വരുന്നത് . കാലവര്‍ഷത്തില്‍ കൃഷി എല്ലാം നശിച്ചിരുന്നു . ഉപജീവന മാര്‍ഗമായി കൃഷികള്‍ ചെയ്യുന്ന ഈ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്ക് ഇക്കുറി ഇന്‍ഷുറന്‍സ് പരിഗണന ഉണ്ട് . എന്നാല്‍ വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടായാല്‍ കൃഷിയെല്ലാം കരിയും .കപ്പയും വാഴയും ഇട വിളയായി ചേമ്പും കാച്ചിലും എല്ലാം നട്ടിട്ടുണ്ട് .വാഴകള്‍ കിളിച്ചു വരുമ്പോള്‍ ധാരാളം വെള്ളം ആവശ്യമാണ് . അതിനു സമീപത്തു കൂടി ഉള്ള കെ…
Read Moreനോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും
konnivartha.com : പ്രവാസി പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക് 30 ലക്ഷം വരെയുള്ള വായ്പകൾ ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും. പദ്ധതിയിൽ പങ്കാളിയാവുന്ന പതിനേഴാമത്തെ ധനകാര്യസ്ഥാപനമാണിത്. കേരളാ ബാങ്കും കെ.എസ്.എഫ്.ഇയും അടക്കം 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000ത്തോളം ശാഖകൾ വഴിയാണ് ഇതുവരെ പദ്ധതി സഹായം ലഭിച്ചിരുന്നത്. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും ധനലക്ഷ്മി ബാങ്ക് റീജണൽ ഹെഡ് അരുൺ സോമനാഥൻ നായരും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു. നോർക്ക റൂ്ട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശേരി സംബന്ധിച്ചു. 2014ൽ കാനറാബാങ്കുമായി ചേർന്നാണ് പദ്ധതി ആരംഭിച്ചത്. 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം…
Read Moreവടശേരിക്കരയില്‍ അമ്മ ടീച്ചര്‍, വോളന്റിയര്‍ ഒഴിവ്
KONNIVARTHA.COM : പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര ഗവ. മോഡല്‍ റ സിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കൊപ്പം പഠന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി രണ്ട് അമ്മ ടീച്ചര്‍മാരുടെയും ഒരു വോളന്റിയറുടെയും തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. അമ്മടീച്ചര്‍മാരായി പരിഗണിക്കുന്നത് ഗണിതം ഒരു വിഷയമായി ബിരുദം നേടിയ സ്ത്രീകളെയാണ്. ഇവരുടെ അഭാവത്തില്‍ പ്ലസ്ടുവിന് ഗണിതം പഠിച്ച ഇതര ബിരുദക്കാരെയും പരിഗണിക്കും. പ്രായ പരിധി 40 വയസ്. അമ്മ ടീച്ചര്‍മാരുടെ പ്രതിമാസ ഹോണറേറിയം 12500 രൂപ. പ്ലസ്ടു യോഗ്യതയും ഗണിത അഭിരുചിയുമുള്ള സ്ത്രീകളെ വോളന്റിയറായി പരിഗണിക്കും. പ്രായ പരിധി 25 വയസ്. വോളന്റിയറുടെ പ്രതിമാസ ഹോണറേറിയം 7500 രൂപ. നിയമനങ്ങള്‍ 2021-22 വര്‍ഷത്തേക്ക് മാത്രമാണ്. പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ.…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇതുവരെ 233031 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്
പത്തനംതിട്ട ജില്ല സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ രോഗവ്യാപനവും, അതിനെ തുടര്‍ന്നുള്ള സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 233031 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 52 ഒമിക്രോണ്‍ കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധ മൂലം ജില്ലയില്‍ ഉണ്ടായിട്ടുള്ള ആകെ മരണം 1306 ആണ്. 24 ക്ലസ്റ്ററുകളാണ് ഇപ്പോഴുള്ളത്. എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍ടിപിസിആര്‍ പരിശോധന ലഭ്യമാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ആന്റിജന്‍ പരിശോധന ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. വിദേശരാജ്യങ്ങളില്‍ നിന്നു വന്നവര്‍ ഏഴു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിനു ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു. വാക്‌സിനേഷനെ…
Read Moreകേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 28/01/2022 )
കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1629 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,33,447 കോവിഡ് കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍…
Read Moreരോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ക്ക് തൊട്ടടുത്ത് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായി
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി മാവേലിക്കര, കോട്ടയം പാല ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി കോട്ടയം, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കഞ്ചിക്കോട് ഇസിഡിസി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട്…
Read More