KONNIVARTHA.COM : കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി ജനുവരി പത്ത് വരെ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയിലെ പതിനഞ്ച് മുതല്‍ പതിനേഴ് വരെ പ്രായമുള്ള 48884 കുട്ടികള്‍ക്ക് ജനുവരി പത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. നിലവില്‍ 14105 കുട്ടികള്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളു. ജില്ലയില്‍ 35,000 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ഇനിയും വാക്‌സിനെടുക്കാനുള്ള കുട്ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തമെന്നും രക്ഷിതാക്കളോടൊപ്പം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.
Read Moreമാസം: ജനുവരി 2022
ആധുനിക അഗ്നി ശമന വാഹനം മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു
ആധുനിക അഗ്നി ശമന വാഹനം മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു ജില്ലയിലെ അഗ്നിശമന വിഭാഗത്തിന്റെ ആധുനികവത്ക്കരണം പൂര്‍ണമാക്കും: മന്ത്രി വീണാ ജോര്‍ജ് konnivartha.com : പത്തനംതിട്ട ജില്ലയിലെ അഗ്നി ശമന വിഭാഗത്തിന്റെ ആധുനികവത്ക്കരണം പൂര്‍ണമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ ആധുനിക അഗ്നിശമന വാഹനം ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ വായുവില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക്ക് പവര്‍ ടേക്ക് ഓഫ് സംവിധാനം, 360 ഡിഗ്രി തിരിഞ്ഞ് ജലം പമ്പ് ചെയ്യാന്‍ കഴിയുന്ന മോണിറ്റര്‍ സംവിധാനം തുടങ്ങിയ സവിശേഷതകള്‍ ഈ അഗ്നി ശമന വാഹനത്തിലുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ഫോയ്സിന്റെ സ്‌കൂബ ഡൈവിംഗ് ടീം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്നു. ഈ ടീമിനുള്ള ഓക്സിജന്‍…
Read Moreറാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു: ജില്ലാ കളക്ടര്‍
റാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു: ജില്ലാ കളക്ടര്‍ റാന്നി വലിയപാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം നല്ലനിലയില്‍ നടക്കുന്നതിനാല്‍ നിര്‍മ്മാണ പ്രവൃത്തികളില്‍ വേഗത കൈവരിച്ചിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ വികസന പദ്ധതികളുടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിസ്ട്രിക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ഡി.ഐ.സി.സി) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. റാന്നി വലിയ പാലത്തിന്റെ സ്ഥലമെടുപ്പു പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പൊതുമരാമത്തു മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.ഐ.സി.സിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കാര്യക്ഷമമായി നടക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എല്ലാ മാസവും ഡി.ഐ.സി.സി ചേര്‍ന്ന് ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനാല്‍…
Read Moreഒമിക്രോണ്‍: സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണം
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒമിക്രോണ്‍ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹൈ റിസ്‌ക്ക്, ലോ റിസ്‌ക്ക് വ്യത്യാസം ഇല്ലാതെ എല്ലാവരും ഏഴ് ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിവരുന്നു. പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിള്‍ വീണ്ടും ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഒമിക്രോണാണെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ഗൈഡ്‌ലൈന്‍സ് അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ക്വാറന്റൈനുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒമിക്രോണിന്റെ വ്യാപന തോത് കൂടുതലായതിനാല്‍ പൊതു ഇടങ്ങളിലും, ക്ലോസ്ഡ് ഇടങ്ങളിലും ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ക്ലോസ് സ്‌പേസ് ഇടങ്ങളില്‍ മീറ്റിംഗുകള്‍ എയര്‍…
Read Moreകോന്നി-ആനക്കൂട് റോഡ് ഉയർത്തി ലെവൽ ചെയ്യുന്ന പ്രവർത്തിയുടെ പുരോഗതി എം.എൽ.എ വിലയിരുത്തി
കോന്നി-ആനക്കൂട് റോഡ് ഉയർത്തി ലെവൽ ചെയ്യുന്ന പ്രവർത്തിയുടെ പുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. ഈ ഭാഗത്ത് പരമാവധി വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന് എം.എൽ.എയുടെ നിർദ്ദേശം. KONNIVARTHA.COM : കോന്നി – ചന്ദനപള്ളി റോഡിൽ കോന്നി മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗം ഉയർത്തി ലെവൽ ചെയ്ത് നിർമ്മിക്കുന്ന പ്രവർത്തികൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. ജനപ്രതിനിധികളോടും,പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരോടുമൊപ്പമാണ് എം.എൽ.എ സന്ദർശനം നടത്തിയത്. റോഡ് ഉയർത്തുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. കോന്നിയിൽ ഏറ്റവുമധികം ഗതാഗത തിരക്കുള്ള റോഡാണ് ആനക്കൂട് റോഡ്. മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, ഇക്കോ ടൂറിസം സെൻ്റർ, കോന്നി വലിയപള്ളി ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ പരമാവധി വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന്…
Read Moreകാട്ടൂർ സുജാഭവനിൽ ഗോപാലകൃഷ്ണൻ നായർ(86) നിര്യാതനായി
കാട്ടൂർ സുജാഭവനിൽ ഗോപാലകൃഷ്ണൻ നായർ(86) നിര്യാതനായി കോഴഞ്ചേരി കാട്ടൂർ സുജാഭവനിൽ ഗോപാലകൃഷ്ണൻ നായർ(86) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ :മേക്കൊഴൂർ കീഴേടത്തു മലയിൽ കാർത്യായനിയമ്മ ,മകൾ:സുജ
Read Moreകോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം
“കോന്നി വാര്‍ത്ത ഡോട്ട് കോം ഇമ്പാക്റ്റ്” കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം KONNIVARTHA.COM : കോന്നി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കേംപ്ളക്സിലെ ശൗചാലയങ്ങൾ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കോന്നി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. കോന്നി മേഖലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്.ഡി.വൈ.എഫ്.ഐ.ഏരിയ കമ്മറ്റി അംഗങ്ങളായ ശ്രീഹരി, ഷിജു, മേഖലാ പ്രസിഡൻ്റ് പ്രജിത എന്നിവർ നേതൃത്വം നല്കി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്നം രണ്ടു ദിവസത്തിനകം പരിഹാരം ഉണ്ടാകൂമെന്ന് ഉറപ്പിനേ തുടർന്ന് സമരം അവസാനിപ്പിച്ചത്. വിഷയം പൊതു ജന ശ്രദ്ധയില്‍ കൊണ്ടുവന്നത് “കോന്നി വാര്‍ത്ത ഡോട്ട് കോം” ആണ് . കോന്നി പഞ്ചായത്ത്” വക “പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(07.01.2022)
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.07.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 11 2. പന്തളം 19 3. പത്തനംതിട്ട 25 4. തിരുവല്ല 22 5. ആറന്മുള 9 6. അരുവാപുലം 7 7. അയിരൂര്‍ 4 8. ചെന്നീര്‍ക്കര 2 9. ചെറുകോല്‍ 7 10. ചിറ്റാര്‍ 1 11. ഏറത്ത് 3 12. ഇലന്തൂര്‍ 2 13. ഏനാദിമംഗലം 4 14. ഇരവിപേരൂര്‍ 4 15. ഏഴംകുളം 3 16. കടമ്പനാട് 1 17. കടപ്ര 3 18. കലഞ്ഞൂര്‍ 4 19. കല്ലൂപ്പാറ 1 20. കവിയൂര്‍ 1 21. കൊടുമണ്‍ 2 22.…
Read Moreകൊക്കാത്തോട് ആദിവാസി ഊര് വിദ്യാ കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരിച്ച് തുറന്നു കൊടുത്തു
KONNIVARTHA.COM : അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വാർഡ് 04 നെല്ലിക്കപ്പാറയിലെ കോട്ടാംപാറ ആദിവാസി ഊരിലേക്കും ഊര് വിദ്യാ കേന്ദ്രത്തിലേക്കും സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന റോഡ് കോന്നി ബ്ലോക്ക് പഞ്ചായത്ത് 2021 – 22 വാർഷിക പദ്ധതിയിൽ 5.39 ലക്ഷം രൂപ വകയിരുത്തി നവീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ അതുമ്പുംകുളം ഡിവിഷന്റെ ഭാഗമായ ഈ പ്രദേശത്തെ ഏറ്റവും മോശം റോഡാണ് ഇപ്പോൾ നവീകരിച്ച് നാട്ടുകാർക്ക് തുറന്നു കൊടുത്തിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് അംഗം ജോജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ദേവകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ, വി ജെ.ജോസഫ് (മോനച്ചൻ), ചന്ദ്രൻ ഒരേക്കർ, തങ്കച്ചൻ, റ്റി.ജി നിഥിൻ, സോമരാജൻ,സജി തോമസ്, ഊര് മൂപ്പത്തി സരോജിനി, രമ പ്രദീപ്, എബിൻ ഷാജി എന്നിവർ പ്രസംഗിച്ചു.
Read Moreഉള്‍വനത്തില്‍ നിന്നും തലയോട്ടി കണ്ടെത്തിയ സംഭവം :ഫോറന്‍സിക്ക് വിഭാഗം കോന്നിയില്‍ എത്തി
KONNIVARTHA.COM : വനവിഭവങ്ങൾ ശേഖരിക്കാന്‍ ഉള്‍വനത്തിലേക്ക് പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് വനപാലകരുടെ സാന്നിധ്യത്തില്‍ കോന്നി പൊലീസ് വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ കോന്നി പോലീസ്സില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടിയും അസ്ഥികളും ഫോറന്‍സിക്ക് വിഭാഗം പരിശോധന നടത്തി . തലയോട്ടിയും അസ്ഥികളും ഫോറന്‍സിക്ക് വിഭാഗം ഏറ്റെടുത്തു .ഇവ ലാബില്‍ വെച്ച് ഡി എന്‍ എ പരിശോധന നടത്തും . ഒരു തലയോട്ടി, തുടയെല്ല്, വാരിയെല്ല്, താടിയെല്ല്, തലമുടി, തുണിയുടെ കഷണം എന്നിവയാണ് കഴിഞ്ഞ ദിവസം വനത്തില്‍ നിന്നും കണ്ടെത്തിയത് . കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജന്‍ കോളനിയില്‍ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ കാണാതായത്. സെപ്റ്റംബർ മാസത്തിൽ ഇവര്‍ കുന്തിരിക്കം ശേഖരിക്കാന്‍ മാഞ്ഞാര്‍ വനമേഖലയിലേക്ക് പോയതായും പിന്നീട് മകളും മരുമകനും മടങ്ങി വന്നില്ലെന്നും കാണിച്ചാണ്…
Read More