പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി മുറി ഇല്ല :കോന്നി പഞ്ചായത്ത് പ്രൈവറ്റ് ഷോപ്പിംഗ് കെട്ടിടത്തിലെ വനിതകള്‍ ദാ സമരത്തില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത്” വക “പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി മുറി ഇല്ല . താലൂക്ക് വികസന സമിതി യോഗം നടന്ന താലൂക്ക് ഓഫീസില്‍ വനിതകള്‍ പ്രതിക്ഷേധ സമരം നടത്തി . അധികാരികള്‍ തങ്ങളുടെ അധികാര മനോഭാവം മുഷ്കട മനസ്സോടെ എടുത്താല്‍ നാളെ നിങ്ങള്‍ നേരിടേണ്ടി വരുന്നത് വലിയൊരു ജനകീയ സമരം ആയിരിക്കും . കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം എന്ന് ആവശ്യം ഉന്നയിച്ചു ഈ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 8 വനിതകള്‍ ഒപ്പിട്ട് കോന്നി പഞ്ചായത്തില്‍…
Read Moreമാസം: ജനുവരി 2022
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് എടുത്തുകൊണ്ട് പോയത്. കണ്ടെത്തിയ കുഞ്ഞിനെ പൊലീസ് അമ്മയ്ക്ക് കൈമാറി. ആശുപത്രി പരിസരത്തെ ഹോട്ടലില്‍ നിന്നാണ് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയെയും കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. മുണ്ടക്കയം സ്വദേശികളുടെ കുഞ്ഞിനെയാണ് ഇന്ന് വൈകുന്നേരത്തോടെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിന് മഞ്ഞപ്പുണ്ടെന്നും അതിനായി ചികിത്സ നടത്തണമെന്നും പറഞ്ഞാണ് ഗൈനക്കോളജി വിഭാഗത്തിലെത്തിയ സ്ത്രീ കുഞ്ഞിനെ കൊണ്ടുപോയത്. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെയെത്തിക്കാത്തതോടെ അമ്മ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തുകയും അന്വേഷണം തുടങ്ങുകയായിരുന്നു. കുഞ്ഞിനെ കൊണ്ടുപോയ സ്ത്രീ ഗൈനക്കോളജി വാര്‍ഡിലെത്തിയത് നഴ്‌സിന്റെ വേഷത്തിലാണെന്ന് ആര്‍എംഒ ഡോ.രഞ്ജന്‍ മാധ്യമങ്ങളോട് പറഞ്ഞു. നഴ്‌സ് ധരിക്കുന്ന കോട്ടും അണിഞ്ഞിരുന്നു. അമ്മയില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത് എന്‍ഐസിയുവിലേക്കെന്ന വ്യാജേനയാണ്.ഗാന്ധി നഗര്‍ പൊലീസാണ് കുഞ്ഞിനെ…
Read Moreസംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു:പത്തനംതിട്ട : 7
സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു:പത്തനംതിട്ട : 7 സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 280 ആയി എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥീരികരിച്ചു. ഇതിൽ 45 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ആർക്കും തന്നെ സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചിട്ടില്ല.ഒമിക്രോൺ സ്ഥിരീകരിച്ച 280 പേരിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്.…
Read Moreട്രഷറി ഓൺലൈൻ സേവനം മുടങ്ങും
konnivartha.com : ട്രഷറി സെർവറിൽ 01/01/2022 വൈകുന്നേരം 6 മണി മുതൽ 02/01/2022 വൈകുന്നേരം 6 മണി വരെ നടത്തിയ അടിയന്തിര അറ്റകുറ്റപ്പണികളുടെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾ 07/01/2022 വൈകുന്നേരം 6 മണി മുതൽ 09/01/2022 വൈകുന്നേരം 6 മണിവരെ നടക്കുന്നതിനാൽ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഈ ദിവസങ്ങളിൽ മുടങ്ങും. ഓൺലൈൻ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.
Read Moreസ്‌പോട്ട് ബുക്കിംഗ് ലളിതമാക്കിയതോടെ അവസരം ഉപയോഗപ്പെടുത്തി അയ്യപ്പ ഭക്തർ
സ്‌പോട്ട് ബുക്കിംഗ് ലളിതമാക്കിയതോടെ അവസരം ഉപയോഗപ്പെടുത്തി അയ്യപ്പ ഭക്തർ konnivartha.com : ശബരിമലയിൽ ഭക്തർക്ക് സ്‌പോട്ട് ബുക്കിംഗ് സൗകര്യം വർധിപ്പിച്ചതോടെ ഇതുപയോഗപ്പെടുത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണം കൂടി. തുടക്കത്തിൽ ഒരു ദിവസം സ്‌പോട്ട് ബുക്കിംഗിന് 5000 പേർ എന്ന് നിശ്ചയിച്ചിരുന്നത് പിന്നീട് ഏഴായിരം ആക്കി വർധിപ്പിച്ചിരുന്നു. കൂടാതെ വെർച്വൽ ക്യൂ ബുക്കിംഗ് വരും ദിവസത്തെക്ക് നേരത്തെ തന്നെ പൂർണമാകുന്ന സ്ഥിതിയുണ്ട്. ഇതോടെയാണ് ദേവസ്വം ബോർഡും പോലീസും സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയത്. നേരിട്ട് ശബരിമല ദർശനത്തിന് എത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യം ലഭിക്കുന്നുമുണ്ട്. എരുമേലിയിലും നിലയ്ക്കലും ഉള്ള സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്ക് ഉണ്ടായി. ഈ അയ്യപ്പ ഭക്തർക്കെല്ലാം ബുദ്ധിമുട്ടില്ലാതെ തന്നെ ദർശന സൗകര്യം ഒരുക്കാനും കഴിഞ്ഞു. ദേവസ്വം ബോർഡ് പത്തിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട് ബേസ് സ്റ്റേഷനായ നിലയ്ക്കലിൽ…
Read Moreസ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷനും യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോര്‍ക്കുന്നു
സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷനും യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോര്‍ക്കുന്നു KONNIVARTHA.COM : ഉച്ചഭക്ഷണ പരിപാടിയെന്ന് അറിയപ്പെട്ടിരുന്ന പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഫൂഡ് പ്രോഗ്രാമും പങ്കാളികളാകുന്നു.വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്‍റെ ഇന്ത്യയിലെ പ്രതിനിധിയും കണ്‍ട്രി ഡയറക്ടറുമായ ബിഷോ പരാജൂളിയും അക്ഷയപാത്ര ഫൗണ്ടേഷന്‍റെ വൈസ് ചെയര്‍മാന്‍ ചഞ്ചലപതി ദാസയും ഇത് സംബദ്ധിച്ച കരാറില്‍ ഒപ്പുവച്ചു. അനുഭവപരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ പങ്കാളിത്തം സഹായിക്കുമെന്ന് ബിഷോ പരാജൂളി പറഞ്ഞു. 1961 മുതല്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്‍റെ ഭാഗമാണ് ഉച്ചഭക്ഷണ പരിപാടി. ആറ് പതിറ്റാണ്ടുകളായി സ്കൂള്‍ ഭക്ഷണ പരിപാടിയെ പിന്തുണയ്ക്കുകയും നൂറിലധികം രാജ്യങ്ങളില്‍ സുസ്ഥിരമായ ദേശീയ സ്കൂള്‍ ഭക്ഷണ പരിപാടി നടത്തുന്നതിന്‍റെ അനുഭവപരിചയവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും…
Read Moreമൊഹാലിയിലെ മെഡൽ ജേതാക്കൾക്ക് കോന്നിയുടെ ആദരം
KONNIVARTHA.COM :പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ദേശീയ റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടിയ കോന്നി നിയോജക മണ്ഡലത്തിലെ 18 കായിക താരങ്ങളും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡലുകള്‍ നേടിയ കോന്നി നിയോജക മണ്ഡലത്തിലെ 18 കുട്ടികളെയും പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. കായിക മികവിൽ കോന്നി മണ്ഡലത്തിലെ യുവാക്കളെയും, കുട്ടികളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എം.എൽ.എ നടപ്പിലാക്കുന്ന യുവ പദ്ധതിയുടെ ഭാഗമായി നാഷണൽ സ്പോട്സ് വില്ലേജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് കേരളത്തിനു തന്നെ അഭിമാനമായ നിലയിൽ മെഡൽ നേട്ടത്തിന് അർഹരായത്. നിലവിലെ റോളര്‍ സ്ക്കേറ്റിംഗ് ലോകചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് ഇരട്ട സ്വര്‍ണ്ണവും, ജൂബിന്‍ ജെയിംസ്, ഏന്‍ജലീന, ഹരിദത്ത്,ജിതിന്‍ ബാബു എന്നിവര്‍ സ്വര്‍ണ്ണവും അനന്തു, അജയരാജ്…
Read Moreപത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്തനിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കും
പ്രകൃതി ദുരന്ത നിവാരണം: പ്രവര്‍ത്തനാവലോകന യോഗം ചേര്‍ന്നു പത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്തനിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കും: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്ത നിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പ്രകൃതി ദുരന്ത നിവാരണം സംബന്ധിച്ച സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍(ഡിസി വോളണ്ടിയര്‍മാര്‍) എന്നിവര്‍ പങ്കെടുത്ത ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വിവിധ വകുപ്പുകളുടെ സമയോജിതമായ ഇടപെടല്‍ മൂലം കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളില്‍ പത്തനംതിട്ട ജില്ലയിലുണ്ടായ ശക്തമായ മഴക്കെടുതിയില്‍ ആള്‍നാശം പോലെ വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ ഫലപ്രദമായി തരണം ചെയ്യാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരുന്നു. …
Read Moreപോത്തുകുട്ടി വിതരണ പരിപാടി ഡെപ്യുട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു
മൃഗ സംരക്ഷണ വകുപ്പിന്റെയും ഓണാട്ടുകര വികസന ഏജന്‍സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് സങ്കരയിനം പോത്തുകുട്ടികളെയും ആരോഗ്യരക്ഷാ മരുന്നുകിറ്റും വിതരണം ചെയ്യുന്ന പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര വികസന പദ്ധതിയുടെ ഭാഗമായി 2021-2022 കാലയളവില്‍ പന്തളം നഗരസഭയിലെ കുരമ്പാല മേഖലയിലെ 20 കുടുംബങ്ങള്‍ക്ക് ആണ് പോത്തുകുട്ടികളെ വിതരണം ചെയ്തത്. ഒരു കുടുംബത്തിന് പതിനായിരം രൂപ വരത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മാംസോത്പാദന മേഖലയില്‍ സ്വയം പര്യാപ്തമാകാനും ഗ്രാമീണ ഗോത്ര വര്‍ഗ സമ്പദ്ഘടനയില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു. ഒന്‍പതിനായിരം രൂപ വില വരുന്ന പോത്ത് കുട്ടിയെയും മരുന്ന് ഇനത്തില്‍ 580 രൂപയും പരിശീലനത്തിനും ഇന്‍ഷ്വറന്‍സിനുമായി 250 രൂപ വീതവുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൃഗസംരക്ഷണവകുപ്പ് സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടത്തിവരുന്നത്. മൃഗസംരക്ഷണ മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം…
Read Moreകളക്‌ടേഴ്‌സ്@സ്‌കൂള്‍പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍
KONNIVARTHA.COM : സ്‌കൂളുകളിലെ മാലിന്യശേഖരണത്തിന്റേയും തരംതിരിക്കലിന്റേയും ബോധവത്ക്കരണം വിദ്യാര്‍ത്ഥികളില്‍ നടത്തുന്ന പദ്ധതിയായ കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ഓമല്ലൂര്‍ഗവ. എച്ച്.എസ്.എസ് ല്‍ നടന്ന ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു. വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളിലൂടെ മാലിന്യ സംസ്‌കരണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച് ഭാവിയില്‍ പൊതുസമൂഹത്തിനുതന്നെ മാലിന്യം സമ്പത്താണെന്നും അവ തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിച്ചാല്‍ മാത്രമേ പ്രകൃതിക്കും മനുഷ്യനും ദോഷമുണ്ടാകാതിരിക്കുകയുള്ളൂവെന്നും മനസിലാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇപ്പോഴും നമുക്കിടയിലെ ഭൂരിഭാഗം ജനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് അരികുകളില്‍ നിക്ഷേപിക്കുന്നതായാണ് കണ്ടുവരുന്നത്. ഇത് മനുഷ്യജീവനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണ്. ഇവയ്‌ക്കൊരു മാറ്റം വന്നാല്‍ മാത്രമേ നമ്മുടെ നാട്ടിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളു. ഇതിനായി എല്ലാ വിദ്യാര്‍ത്ഥികളിലും പുതിയൊരുശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിന് കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി സഹായമാകും. …
Read More