കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നു:1.45 കോടിയുടെ യാഡ് നിർമ്മാണം

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നു. 1.45 കോടിയുടെ യാഡ് നിർമ്മാണം ജനുവരി 17 ന് ഗതാഗത മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. KONNIVARTHA.COM : കോന്നി കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി യാഡ് നിർമ്മാണത്തിൻ്റെ ഉദ്ഘാടനം ജനുവരി 17 ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം സർക്കാർ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിർമ്മാണം നടത്തുന്നത്. യാഡ് നിർമ്മാണം പൂർത്തിയായാൽ ഉടൻ തന്നെ ഡിപ്പോയുടെ ഉദ്ഘാടനം നടത്തി പ്രവർത്തനമാരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസിയായി എച്ച്.എൽ.എൽ ആണ് പ്രവർത്തിക്കുന്നത്. കോട്ടയം കേന്ദ്രമായുള്ള കെ.എസ്.ആർ.ടി.സി സിവിൽ എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ടം നിർവ്വഹിക്കുന്നത്. നിർമ്മാണ ഉദ്ഘാടനം നടത്തുന്നതിനു മുന്നോടിയായി എം.എൽ.എ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച നടത്തി. കോന്നിയുടെ ദീർഘകാല…

Read More

ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി

ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി KONNIVARTHA.COM : സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന മലേറിയ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി ലഭ്യമായി.   ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡുകളിലും  നടത്തിയ സര്‍വ്വേ, സാമ്പിള്‍ ടെസ്റ്റ് എന്നിവയില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി മലേറിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് പദവി ലഭിച്ചത്. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ മലേറിയ വിമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.   ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബെറ്റ്‌സി ജേക്കബ് പ്രസിഡന്റിന് കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(6.01.20022)

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.6.01.20022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെഎണ്ണം 1.അടൂര്‍ 5 2.പന്തളം 13 3.പത്തനംതിട്ട 20 4.തിരുവല്ല 25 5.ആനിക്കാട് 2 6.ആറന്മുള 8 7.അരുവാപുലം 4 8.അയിരൂര്‍ 6 9.ചെന്നീര്‍ക്കര 2 10.ചെറുകോല്‍ 1 11.ചിറ്റാര്‍ 3 12.ഏറത്ത് 5 13.ഇലന്തൂര്‍ 7 14.ഏനാദിമംഗലം 1 15.ഇരവിപേരൂര്‍ 6 16.ഏഴംകുളം 4 17.എഴുമറ്റൂര്‍ 5 18.കടമ്പനാട് 1 19.കടപ്ര 1 20.കല്ലൂപ്പാറ 2 21.കൊടുമണ്‍ 2 22.കോയിപ്രം 10 23.കോന്നി 2 24.കോട്ടാങ്ങല്‍ 2 25.കോഴഞ്ചേരി 6 26.കുളനട 5 27.കുന്നന്താനം 2 28.മലയാലപ്പുഴ 3 29.മല്ലപ്പളളി 5 30.മല്ലപ്പുഴശ്ശേരി 6 31.മെഴുവേലി 6 32.നാരങ്ങാനം 6 33.നെടുമ്പ്രം 3 34.നിരണം 2 35.ഓമല്ലൂര്‍ 1…

Read More

കൊക്കാത്തോട്‌ ഉള്‍വനത്തില്‍ നിന്നും തലയോട്ടിയും അസ്ഥിക്കഷണവും കണ്ടെത്തി

കൊക്കാത്തോട്‌ ഉള്‍വനത്തില്‍ നിന്നും തലയോട്ടിയും അസ്ഥിക്കഷണവും കണ്ടെത്തി കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM :  കോന്നി കൊക്കാത്തോട്‌ ഉള്‍വനത്തില്‍ നിന്നും തലയോട്ടിയും അസ്ഥിക്കഷണവും കണ്ടെത്തി. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വന വിഭവം ശേഖരിക്കാന്‍ വനത്തില്‍ പോയ ആദിവാസി ദമ്പതികളെ കാണാന്‍ ഇല്ലെന്നുള്ള പരാതിയെ     തുടര്‍ന്ന്  കോന്നി പോലീസ് വനത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ആണ് ഒരു തലയോട്ടി , തുട എല്ല് , വാരിയെല്ല് , താടിയെല്ല് ,തലമുടി , തുണിയുടെ കക്ഷണം എന്നിവ കണ്ടത്തിയത് .     കൊക്കാത്തോട്‌ കോട്ടാമ്പാറ ഗിരിജന്‍ കോളനിയിലെ ശശി ( 22 ) ഇയാളുടെ ഭാര്യ സുനിത എന്നിവരെ ആണ് കാണാതായത് . സുനിതയെയും ഭര്‍ത്താവിനെയും കാണാന്‍ ഇല്ലെന്നു കാട്ടി സുനിതയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു . മാഞ്ഞാര്‍ വന മേഖലയില്‍ കുന്തിരിക്കം ശേഖരിക്കാന്‍ പോയ…

Read More

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്നവേഷന്‍ ഹബ്ബ് ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്നവേഷന്‍ ഹബ്ബ് ഉദ്ഘാടനം ചെയ്തു   ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ :KONNIVARTHA.COM : ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ), അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യാ ഗവണ്‍മെന്റ് എന്നിവയുടെ സഹകരണത്തോടുകൂടി ആരംഭിക്കുന്ന ‘ഇന്നവേഷന്‍ ഹബ്ബ്’ യുഎസ് കോണ്‍ഗ്രസ്മാന്‍ ഡോ. ബില്‍ ഫോസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.   ബോളിംഗ് ബ്രൂക്കിലൂള്ള ഗോള്‍ഫ് കോഴ്‌സില്‍ നടന്ന ക്രിസ്മസ്- പുതുവത്സരാഘോഷ ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. നോര്‍ത്ത് ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഡീനും, പ്രോബൈസ് കമ്പനിയുടെ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ ഈ എന്‍ജിനീയറിംഗ് സംഘടന വിവിധ യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തോടെ നടത്തുന്ന സാങ്കേതിക വികസന സംരംഭത്തെ അഭിനന്ദിക്കുകയും, അത് ഭാവിയില്‍ ഇന്ത്യയ്ക്ക് ഒരു മുതല്‍ക്കൂട്ടായി…

Read More

ശബരിമലയില്‍ ഇരുപതിനായിരത്തോളം നാളീകേരത്തിന്‍റെ നെയ്യഭിഷേകം

  KONNIVARTHA.COM : ചരിത്രത്തിലാദ്യമായി ഇരുപതിനായിരത്തോളം നാളീകേരത്തിന്റെ നെയ്യഭിഷേകം ശബരിമലയില്‍ നടന്നു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ( 05.01.2022) നെയ്യഭിഷേകം നടന്നത് . ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി വിഷ്ണു ശരണ്‍ ഭട്ടാണ് നെയ്യഭിഷേകം വഴിപാടായി നേര്‍ന്നത്. പതിനെട്ടായിരത്തി ഒന്ന് (18001) നെയ്തേങ്ങയുടെ അഭിഷേകമാണ് അദ്ദേഹം വഴിപാടായി നേര്‍ന്നത്. എന്നാല്‍ ഇരുപതിനായിരത്തോളം നാളീകേരം അഭിഷേകത്തിനായി തയ്യാറാക്കി. നെയ്യഭിഷേകത്തിനായി 18 ലക്ഷം രൂപയും ദേവസ്വത്തിലേക്ക് മുതല്‍ കൂട്ടായി അടച്ചു. 2280 കിലോ നെയ്യും 7.5 ടണ്‍ നാളീകരവുമാണ് അഭിഷേകത്തിനായി ഉപയോഗിച്ചു . പത്ത് ശാന്തിക്കാര്‍ രാപ്പകല്‍ ഇരുന്ന് നിറച്ച നെയ്തേങ്ങകള്‍ ചൊവ്വാഴ്ച്ചയോടെ ശ്രീലകത്തിന് സമീപത്തുളള നടയില്‍ എത്തിച്ചു. സുഹൃത്തും കിളിമാനൂര്‍ സ്വദേശിയുമായ ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യ നെയ്തേങ്ങ ഉടച്ചു നെയ്യഭിഷേകത്തിനുളള ഒരുക്കത്തിന് തുടക്കമിട്ടു. വഴിപാടുകാരനായ വ്യവസായിയുടെ സുഹൃത്തുക്കളും അവരുടെ ബന്ധുക്കളും അടങ്ങിയ സംഘം ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സന്നിധാനത്ത്…

Read More

ശബരിമല തീർത്ഥാടകർക്കായി ഇടത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും

ശബരിമല തീർത്ഥാടകർക്കായി ഇടത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും konnivartha.com : അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് തീർത്ഥാടകരാണ് എല്ലാ ദിവസവും ഇടത്താവളത്തിലെ സേവനങ്ങൾ ഉപയോഗിച്ചുവരുന്നത്. മകരവിളക്ക് കാലമായതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇടത്താവളത്തിൽ കൂടുതൽ ശുചിമുറികൾ തുറന്നുനൽകാൻ ചെയർമാൻ നിർദ്ദേശം നൽകി. വിരിവയ്ക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി കൂടുതൽ ക്രമീകരണങ്ങൾ ഉണ്ടാക്കും. നഗരസഭാ കൗൺസിൽ അംഗങ്ങളായ അഡ്വ.റോഷൻ നായർ, പി.കെ അനീഷ്, അയ്യപ്പ സേവാ സമാജം ഭാരവാഹികൾ എന്നിവർ ചെയർമാനോപ്പം ഉണ്ടായിരുന്നു.

Read More

കോന്നി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം : 8 വനിതകളുടെ ആവശ്യം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക് സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം എന്ന് ആവശ്യം ഉന്നയിച്ചു ഈ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 8 വനിതകള്‍ ഒപ്പിട്ട് കോന്നി പഞ്ചായത്തില്‍ നല്‍കിയ നിവേദനം പരിഗണിക്കാന്‍ പഞ്ചായത്ത് തയാറാകണം എന്ന് ആവശ്യം ഉയര്‍ന്നു .   സമീപത്തെ മറ്റൊരു സ്വകാര്യ കെട്ടിടത്തിലെ ശുചി മുറിയാണ് വനിതകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഉപയോഗിക്കുന്നത് .ദൂര സ്ഥലങ്ങളില്‍ നിന്നും എത്തുന്ന വനിതകള്‍ക്ക് ഈ കെട്ടിടത്തിലെ ശുചി മുറി കാലപഴക്കം മൂലം ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നാണ് പരാതി . കോന്നി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 19/09/2019, 02/12/2021 ലും 8 വനിതകള്‍ പരാതി നല്‍കിയിരുന്നു . കോന്നി താലൂക്ക് ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ക്ക് 30/11/2021 ലും പരാതി നല്‍കി എങ്കിലും ശുചി മുറി ഉപയോഗ…

Read More

കോന്നി താലൂക്ക് വികസന സമിതിയോഗം (ജനുവരി 6)

  KONNIVARTHA.COM : കോന്നി താലൂക്ക് വികസന സമിതിയുടെ ജനുവരി മാസത്തിലെ യോഗം (ജനുവരി 6) രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് അംഗങ്ങള്‍,ബ്ളോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍,താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍,വൈദ്യുതിബോര്‍ഡ്,വാട്ടര്‍ അതോറിറ്റി,കെ.എസ്.ആര്‍.ടി.സി എന്നീ പൊതുമേഖലാസ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.

Read More

കുമ്പഴ- മലയാലപ്പുഴ റോഡില്‍  ഗതാഗത നിയന്ത്രണം

  KONNIVARTHA.COM: കുമ്പഴ- മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം( ജനുവരി 6) മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ കുമ്പഴ-കളീയ്ക്കപ്പടി -പ്ലാവേലി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More